Connect with us

എനിക്ക് സുബിയുടെ ബോഡി ലാങ്വേജില്‍ നിന്നും അണ്‍ ഫിറ്റ് ആണ് എന്ന് തോന്നിയിരുന്നു; മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല; തുറന്ന ്പറഞ്ഞ് ഷീലു എബ്രഹാം

Malayalam

എനിക്ക് സുബിയുടെ ബോഡി ലാങ്വേജില്‍ നിന്നും അണ്‍ ഫിറ്റ് ആണ് എന്ന് തോന്നിയിരുന്നു; മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല; തുറന്ന ്പറഞ്ഞ് ഷീലു എബ്രഹാം

എനിക്ക് സുബിയുടെ ബോഡി ലാങ്വേജില്‍ നിന്നും അണ്‍ ഫിറ്റ് ആണ് എന്ന് തോന്നിയിരുന്നു; മരണ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ല; തുറന്ന ്പറഞ്ഞ് ഷീലു എബ്രഹാം

വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് നടി ഷീലു എബ്രഹാം. എല്ലാ ചിത്രത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ഷീലുവിന് സാധിച്ചിട്ടുണ്ട്. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി സിനിമകളില്‍ നായികയായും മറ്റും അഭിനയിച്ച് ശ്രദ്ധനേടാന്‍ ഷീലുവിനായി.

2013 മുതല്‍ സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സോളോ, പുതിയ നിയമം, പുത്തന്‍ പണം, കനല്‍, ശുഭരാത്രി, ഷി ടാക്‌സി, തുടങ്ങിയ ചിത്രങ്ങളില്‍ ഷീലു വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഷീലു വീട്ടിലെ കൃഷിപണിയും പാചകവും മേക്കപ്പ് ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുന്നതിനായി യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ നടി സുബിയെ കുറിച്ച് ഷീലു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അടുത്തിടെയാണ് നടി സുബി സുരേഷ് വിടവാങ്ങുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായ വേര്‍പാട്. ഇപ്പോഴും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആ വേര്‍പാട് ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കൈരളിയില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് സുബിയെ ആദ്യമായി കാണുന്നതെന്നാണ് ഷീലു പറയുന്നത്. ഡിസ്ചാര്‍ജായി നേരെ വരികയാണ് എന്ന് സുബി പറഞ്ഞതായി ഷീലു ഓര്‍ത്തെടുത്തു.

ആറു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കൈരളി ടിവിയില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയി. സുബി ആയിരുന്നു അതിന്റെ ആങ്കറിങ്. അന്ന് വന്നു ഇറങ്ങിയപ്പോള്‍ സുബി എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ഞാന്‍ ആശുപത്രിയില്‍ നിന്നുമാണ് വരുന്നത് എന്ന്. ഭയങ്കര ക്ഷീണിച്ചാണ് വരുന്നത് . എന്താണ് സംഭവം എന്ന് ചോദിച്ചപ്പോള്‍ സുബി ഇങ്ങനെ ഒരു വിഷയം എന്നോട് പറഞ്ഞില്ല കോവിഡിന് ശേഷം ഉണ്ടായ ഇഷ്യൂ എന്നാണ് അപ്പോഴും പറഞ്ഞയത്.

എനിക്ക് സുബിയുടെ ബോഡി ലാങ്വേജില്‍ നിന്നും അണ്‍ ഫിറ്റ് ആണ് എന്ന് തോന്നിയിരുന്നു. വളരെ ടയേര്‍ഡ് ആയിരുന്നു സുബി എന്നും ഷീലു പറഞ്ഞു. സുബിയുടെ മരണ വാര്‍ത്ത എനിക്ക് അക്‌സെപ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. നമ്മുടെ ജീവിതം ഒക്കെ അങ്ങനെ ആണല്ലോ എന്നും ഷീലു പറഞ്ഞു.

മാത്രമല്ല, മനോരമയില്‍ മുഖചിത്രം വന്നശേഷം തനിക്ക് വന്ന പ്രണയ ലേഖനങ്ങളെ കുറിച്ചും ഷീലു. പറഞ്ഞിരുന്നു. സീരിയലിലില്‍ നിന്നും സിനിമയില്‍ നിന്നും ഓഫറുകള്‍ പറഞ്ഞുകൊണ്ടുള്ള കത്തുകള്‍ തനിക്ക് വന്നിരുന്നു. ഏകദേശം 217 ലെറ്ററുകള്‍. അതെല്ലാം ഞാന്‍ സൂക്ഷിച്ചു വച്ചിരുന്നു. നഴ്‌സിങ് പഠനത്തിനായി പോയ സമയത്ത് ഇതെല്ലാം സൂക്ഷിച്ചു വച്ചിട്ടാണ് പോകുന്നത്. സിനിമയില്‍ നിന്നും ഒഴിവാക്കിയത് ചാച്ചന്‍ ആയിരുന്നു എന്നും ഷീലു പറഞ്ഞു.

അങ്ങനെ നാലു വര്‍ഷം കഴിഞ്ഞു വീട് ഷിഫ്റ്റ് ആയി. അമ്മയോട് ആകെ പറഞ്ഞത് ആ പെട്ടി എടുക്കണം എന്നായിരുന്നു. എന്നാല്‍ അതെല്ലാം ചാച്ചന്‍ കത്തിച്ചു കളഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി ഷീലു പറയുന്നു. അടുത്തിടെ മനോരമയില്‍ വീണ്ടും എന്റെ കവര്‍ ചിത്രം വന്നിരുന്നു. അത് കണ്ടിട്ട് ഇപ്പോഴും എനിക്ക് പ്രണയ ലേഖനങ്ങള്‍ വരാറുണ്ട് എന്നും ഷീലു പറഞ്ഞു. സുബി സുരേഷുമായുള്ള ബന്ധത്തെ കുറിച്ചും ഷീലു പറയുന്നു.

നഴ്‌സിങ് പഠനകാലത്തെ ജീവിതത്തെകുറിച്ചും ഷീലു ഒരു കോടിയില്‍ പറയുന്നുണ്ട്. വീട്ടില്‍ നിന്നും പഠനത്തിനായി പുറത്തേക്ക് പോകുമ്പോള്‍ അമ്മച്ചിയെ മിസ് ചെയ്തിരുന്നു. ഹൈദരാബാദിലെ പഠനത്തിന് ശേഷം നേരെ മുംബൈയിലേക്ക് പോയി അവിടെ ജോലി ആയി. കാര്‍ഡിയാക് യൂണിറ്റില്‍ ആയിരുന്നു ആദ്യ നിയമനം.

ഏഴുപേരുടെ ഗ്രൂപ്പ് ആയിരുന്നു അത്. രണ്ടരവര്‍ഷം അവിടെ ജോലി ചെയ്തിരുന്നു. എല്ലാം ഹാന്‍ഡില്‍ ചെയ്യാന്‍ ആകുന്ന ഒരു നഴ്‌സ് ആയി മാറി അപ്പോഴേക്കും. മുംബൈയില്‍ പോയപ്പോള്‍ തന്നെ മനസ്സിലുള്ള കലാ മോഹങ്ങള്‍ എല്ലാം വിട്ടിട്ട് ആണ് പോയത്. ഒരു കംപ്ലീറ്റ് നഴ്‌സ് ആയിട്ട് ഞാന്‍ അപ്പോഴേക്കും മാറിയിരുന്നു.

ഒരു വയസ്സുള്ള കുട്ടിക്ക് ഹാര്‍ട്ടിന് വലിയ പ്രശ്‌നം ആയി എത്തി. ഞാന്‍ എപ്പോഴൊക്കെ അവിടെ ഉണ്ടോ, അപ്പോഴൊക്കെ കുഞ്ഞിനെ ഞാന്‍ പരിചരിച്ചിരുന്നു. എല്ലാം ഓക്കേ ആയ ഒരു ദിവസം കുഞ്ഞിന്റെ ആരോഗ്യം മോശം ആവുകയും അത് മരിക്കാനും ഇടയായി. അത് ഏറ്റവും കൂടുതല്‍ ഞങ്ങള്‍ മൂന്നു നഴ്‌സുമാരെയാണ് ബാധിച്ചത് ഷീലു പറഞ്ഞു.

സിനിമയിലെത്തിയപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ പോലും മോശമായി പെരുമാറി. സുഹൃത്ത് ബന്ധങ്ങള്‍ തകരാന്‍ സിനിമ കാരണമായിയെന്നും ഷീലു പറയുന്നു. വീട്ടുകാരും ആദ്യം എതിര്‍ത്തു.സിനിമ മോശം ഫീല്‍ഡാണ്, അതിലേക്കു പോയപ്പോള്‍ നീയും മോശമായി. ഭര്‍ത്താവുമായുള്ള ബന്ധം മോശമായതു കൊണ്ടാണ് നീ ഈ പണിക്കു പോയത്. ഇങ്ങനെയാണ് സുഹൃത്തുക്കള്‍ പറഞ്ഞതെന്നും ഷീലു പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 22 നായിരുന്നു സുബിയുടെ അപ്രതീക്ഷിത വിയോഗം. കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെ അപ്രതീക്ഷിത വിയോഗമായിരുന്നു സുബി സുരേഷിന് സംഭവിച്ചത്. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനിടയിലായിരുന്നു മരണം സംഭവിച്ചത്.

More in Malayalam

Trending