ദേഹം വേദനിച്ചാല്‍ ഏതവനായാലും ഞാന്‍ തിരിച്ചടിയ്ക്കും, എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരാണെങ്കിലും പ്രതികരണം ഉറപ്പാണ് ; ദിവ്യ എം നായര്‍

നടി, ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് ദിവ്യ എം നായര്‍.ആര് ജെ രംഗത്ത് നിന്നാണ് ദിവ്യ എം നായരുടെ തുടക്കം. പിന്നീട് വീഡിയോ ജോക്കിയായി. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കം മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും അഭിമുഖങ്ങള്‍ ചെയ്തിട്ടുണ്ട്. പത്തിലധികം സിനിമകളുടെ പ്രമോഷന് വേണ്ടി മമ്മൂക്കയെ അഭിമുഖം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്ന് ദിവ്യ പറയുന്നു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. പിന്നീട് സിനിമയിലേക്ക് എത്തിയ ദിവ്യ അഭിനയത്തിന് പുറമെ ഡബ്ബിങിലും സജീവമായിരുന്നു.
ഭീമന്റെ വഴി എന്ന സിനിമയിലുള്‍പ്പടെ ദിവ്യയുടെ വേഷം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ പുതിയ സിനിമകളുടെ തിരക്കുകളുമായി മുന്നോട്ട് പോകുകയാണ്, ആര്‍ജെ കം, വിജെ കം ആക്ട്രസ്സ് ദിവ്യ. അതിനിടയിലാണ് തന്റെ ദേഷ്യത്തെ കുറിച്ച് മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ ദിവ്യ സംസാരിച്ചത്.
ദേഷ്യം ആണെങ്കിലും സങ്കടം ആണെങ്കിലും എനിക്ക് അതിന്റെ എക്സ്ട്രീം ആണ്. കരയാനോ ചിരിക്കാനോ തോന്നിയാല്‍ ചുറ്റും ഉള്ളത് ആരാണ് എന്നോ, എന്താണ് സാഹചര്യം എന്നോ ഒന്നും ഞാന്‍ നോക്കാറില്ല. ചിരിക്കേണ്ട സാഹചര്യം വന്നാല്‍ ചിരിക്കും, കരയേണ്ട സാഹചര്യം വന്നാല്‍ കരയുകയും ചെയ്യും.
പറയേണ്ടത് ആരുടെ മുഖത്ത് നോക്കിയായാലും പറയാന്‍ എനിക്ക് ഒരു മടിയും ഇല്ല. എന്റെ ശരീരത്ത് തൊട്ടാല്‍ എനിക്ക് ദേഷ്യം വരും, അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യും. ശരീരം നൊന്താല്‍ മുഖം നോക്കാതെ പ്രതികരിക്കും
ഞാന്‍ എന്റെ മക്കളോടും പറയാറുള്ളതാണ്, ദേഹം വേദനിപ്പിക്കരുത്, ദേഹം വേദനിച്ചാല്‍ ഏതവനായാലും ഞാന്‍ തിരിച്ചടിയ്ക്കും. എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരാണെങ്കിലും പ്രതികരണം ഉറപ്പാണ്- ദിവ്യ പറഞ്ഞു.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...