Connect with us

മുറിവുകൾ ഉണങ്ങുന്നത് അവനവന്റെ എനർജിയിലാണ്. ; മംമ്ത പറയുന്നു

Movies

മുറിവുകൾ ഉണങ്ങുന്നത് അവനവന്റെ എനർജിയിലാണ്. ; മംമ്ത പറയുന്നു

മുറിവുകൾ ഉണങ്ങുന്നത് അവനവന്റെ എനർജിയിലാണ്. ; മംമ്ത പറയുന്നു

അതിജീവനത്തിൻ്റെ പോരാളിയെന്നു നിസംശയം പറയാം നടി മംമ്ത മോഹൻദാസിനെക്കുറിച്ച്. വെള്ളിത്തിരയിലെ കഥാപാത്രങ്ങളേക്കാൾ കരുത്തുറ്റതും ആർജവമേറിയതുമാണ് മംമ്തയുടെ വ്യക്തി ജീവിതം. ആസിഫ് അലിയും മംമ്തയും ഒന്നിച്ച മഹേഷും മാരുതിയും സിനിമ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിലെ ​ഗാനങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു മഹേഷും മാരുതിയും.

സേതുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റേയും വിഎസ്എൽ ഫിലിം ഹൗസിന്റേയും ബാനറിൽ എത്തിയ ചിത്രം
നിർമ്മിച്ചിരിക്കുന്നത് മണിയൻപിള്ള രാജുവാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോഴിത സിനിമ തിയേറ്ററിൽ നിറഞ്ഞോടുമ്പോൾ സിനിമയുടെ ഷൂട്ടിങ് അനുഭവവും തങ്ങളുടെ വണ്ടിഭ്രാന്തിനെ കുറിച്ചും ഇന്ത്യാ​ഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മംമ്ത മോഹൻദാസും ആസിഫ് അലിയും.’എന്റെ പോർഷെ 911 ഞാൻ പകൽ സമയങ്ങളിൽ പുറത്ത് പോകുമ്പോൾ ആളുകൾ എന്റെ വണ്ടിയിലേക്ക് നോക്കിയിട്ട് അപകടത്തിൽപ്പെട്ട രണ്ട് മൂന്ന് സംഭവങ്ങളുണ്ട്. അതിന് ശേഷം റോഡിൽ പകൽ ഇറങ്ങമ്പോൾ വളരെ പതുക്കെയാണ് ഞാൻ പോകാറുള്ളത്.’

എന്റെ വണ്ടി നോക്കി അവർ ഓടിക്കും അപ്പോൾ അവരുടെ വണ്ടി മറ്റ് ഏതെങ്കിലും വണ്ടിയിൽ ഇടിക്കും. നമ്മൾ വാങ്ങിയ വണ്ടിയെ നമ്മൾ കെയർ ചെയ്യുമ്പോൾ ആ വണ്ടി പതിയെ നമ്മുടെ ശരീരത്തിന്റെ ഒരു ഭാ​ഗമായി മാറും. ലൈസെൻസ് കിട്ടും മുമ്പ് തന്നെ ഞാൻ വണ്ടി ഓടിക്കുമായിരുന്നു.’

‘ട്രാഫിക്ക് റൂൾസ് തെറ്റിക്കാറില്ല. മുറിവുകൾ ഉണങ്ങുന്നത് അവനവന്റെ എനർജിയിലാണ്. വിദേശത്ത് താമസിക്കുമ്പോൾ സ്വതന്ത്ര്യമായി നടക്കാം. ആരും തിരിച്ചറിയില്ല’ എന്നാണ് മംമ്ത പറയുന്നത്. കാൻസറിനെ അതിജീവിച്ച് പൂർവാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ച് വന്നയാളാണ് മംമ്ത മോഹൻദാസ്.

ഈയിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മോഹന്‍ദാസ് തുറന്നുപറഞ്ഞത്. തന്‍റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.
ചികിത്സയ്ക്കും മറ്റുമായാണ് താരം വിദേശത്ത് താമസിക്കുന്നത്. മംമ്തയുടെ പ്രിയ സുഹൃത്തുക്കളിൽ ഒരാളാണ് ആസിഫ് അലി. മംമ്തയെപ്പോലെ തന്നെ ഒരു വാഹന പ്രേമിയാണ് ആസിഫും. ‘കാറുകളെക്കാൾ ഇഷ്ടം വാഹനം ഓടിക്കാനാണ്.’

‘ഞാനും മംമ്തയും ഒരേ ഫ്ലാറ്റിലാണ് താമസിക്കുന്നത്. മംമ്തയോട് എനിക്ക് റെസ്പെക്ടുള്ള ഒരു കാര്യമുണ്ട്. പോർഷെ 911 മംമ്തയ്ക്കുണ്ട്. അത് വാങ്ങിയിട്ട് നിരന്തരം ഉപയോ​ഗിക്കുന്ന സെലിബ്രിറ്റിയാണ് മംമ്ത. എന്റെ കൈയ്യിലുള്ള എല്ലാ കാറുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്യാവശ്യം സ്പീഡിൽ വാഹനം ഓടിക്കുന്നയാളാണ് ഞാൻ. പതിനെട്ട് വയസിൽ ഞാൻ ലൈസെൻസ് എടുത്തു.’

‘മകളെ കെട്ടിച്ച് വിടുമ്പോൾ അച്ഛൻ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങൾ വിൽക്കുമ്പോൾ. അതുകൊണ്ട് തന്നെ ഞാൻ വാങ്ങിയ വാഹനങ്ങൾ വിൽക്കാറില്ല. കൊടുങ്ങല്ലൂർ അടുത്ത് ഒരു പ്രദേശത്ത് ഷൂട്ടുണ്ടായിരുന്നു. അവിടെ വെച്ച് ക്രൂവിലെ ഒരാൾ പറഞ്ഞു ഇവിടെ അടുത്ത് നല്ല ഉണ്ണിയണ്ണം കിട്ടുന്ന സ്ഥലമുണ്ട്. അതുകേട്ടതും മംമ്തയുടെ കണ്ണിൽ ഞാൻ ഉണ്ണിയപ്പം കണ്ടു.’

‘അത് മേടിക്കാൻ പറ്റുമോയെന്ന് മംമ്ത ചോദിച്ച് തീരേണ്ട താമസം അവിടെ നിന്ന ഇരുപത്തോഞ്ചോളം ആളുകളാണ് മംമ്തയ്ക്ക് ഉണ്ണിയപ്പം വാങ്ങാൻ തയ്യാറായി വന്ന് വളരെ കുറച്ച് സമയത്തിനുള്ളിൽ ഉണ്ണിയപ്പത്തിന് പുറമെ പായസം, പഴംപൊരി അടക്കം എത്തിച്ചത്. അത് ഞാനാണ് ആവശ്യപ്പെട്ടതെങ്കിൽ നാളയെ ഉണ്ണിയപ്പം വരുമായിരുന്നുള്ളൂ’ ആസിഫ് മംമ്തയെ കളിയാക്കി രസകരമായി പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top