കല്യാണം ഉറപ്പിയ്ക്കുക വരെ ചെയ്തിരുന്നു പക്ഷെ ഒത്ത് വന്നില്ല,; അവിവാഹിതയായി തുടരുന്നത്തിന്റെ കാരണം പറഞ്ഞ് അഞ്ജന അപ്പുകുട്ടൻ
മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകർക്ക് പരിചിതമായ മുഖമാണ് അഞ്ജന അപ്പുകുട്ടൻ. സീരിയലുകളിലൂടെയെത്തി കോമഡിയിലേക്ക് ട്രാക്ക് മാറ്റിയ അഞ്ജന വേദിയിലെത്തുമ്പോൾതന്നെ പ്രേക്ഷകരിലേക്ക് ചിരിപടരും തന്റെ സ്വസിദ്ധമായ ചിരിയും സംഭാഷണവും തന്നെയാണ് അഞ്ജനയെ വ്യത്യസ്തയാക്കിയത്. സിനിമകളിലും സജീവമാണ് അഞ്ജന. അടുത്തിടെ പറയാം നേടാം എന്ന ഷോയില്‍ എത്തിയപ്പോഴാണ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും അഞ്ജന തമാശയോടെ പറഞ്ഞത്.
ജീവിതത്തിലെ ഏത് സീരിയസ് സംഗതിയെ കുറിച്ചും കോമഡിയായി പറയാന്‍ ചില താരങ്ങള്‍ക്ക് പ്രത്യേക മിടുക്കാണ്. അഞ്ജനയും അങ്ങിനെ തന്നെയാണ്. താനിപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ വലിയ കോമഡിയായിട്ടാണ് അഞ്ജന പറഞ്ഞത്. നല്ല അസ്സലൊരു തേപ്പ് കിട്ടിയതാണ് എന്ന് അഞ്ജന പറയുന്നു.
എന്തുകൊണ്ടാണ് ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത്, ആരെയോ കാത്തിരിയ്ക്കുകയാണോ, അതോ തേച്ചതാണോ എന്നൊക്കെ എംജി ശ്രീകുമാര്‍ ചോദിക്കുമ്പോഴാണ് അസ്സലൊരു തേപ്പ് കിട്ടി ഇരിപ്പാണ് എന്ന് അഞ്ജന പറഞ്ഞത്. കല്യാണം ഉറപ്പിയ്ക്കുക പോലും ചെയ്തിരുന്നു. പക്ഷെ ഒത്ത് വന്നില്ല, അത് തേച്ചിട്ടു പോയി. പക്ഷെ അയാളുടെ കുറേ സ്വഭാവം എന്നില്‍ ബാക്കിയായി-
എന്നാണ് അഞ്ജന പറഞ്ഞത്.
വിവാഹ അഭ്യര്‍ത്ഥനകളും അഞ്ജനയ്ക്ക് വന്നിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ വച്ച് ഒരു ഇറാനിയന്‍കാരന്‍ വിവാഹ അഭ്യര്‍ത്ഥന നടത്തിയതിനെ കുറിച്ച് മുന്‍പ് റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ വന്നപ്പോള്‍ അഞ്ജന പറഞ്ഞിരുന്നു. ഒരു ഗള്‍ഫ് ഷോ കഴിഞ്ഞ് വരുമ്പോഴാണ് എയര്‍പോര്‍ട്ടില്‍ വച്ച് തന്റെ നെറ്റിയിലെ കുറി കണ്ട് ആകൃഷ്ടനായ ഒരു ഇറാനിയന്‍കാരന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയത് എന്നാണ് അഞ്ജന പറഞ്ഞത്.
എന്നാല്‍ ഇപ്പോഴും കല്യാണം കഴിക്കാതെ തുടരുന്നതിന്റെ കാരണം ചോദിച്ചപ്പോള്‍ അഞ്ജനയ്ക്ക് പ്രത്യേകിച്ച് മറുപടിയൊന്നും ഇല്ല. വിവാഹ വിരോധിയൊന്നും അല്ല, ഏതെങ്കിലും ഹത ഭാഗ്യവാന്‍ സമയമാവുമ്പോള്‍ വന്നു വീഴും എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ സംസാരിച്ച് തീര്‍ക്കുകയാണ് അഞ്ജന.