
Malayalam Breaking News
ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍….. മോദിയോട് സിമ്പു
ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍….. മോദിയോട് സിമ്പു
Published on

ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍…. സിമ്പുവിന്റെ ഈ ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്്. നേരത്തെ നോട്ട് നിരോധനത്തെ കളിയാക്കി സിമ്പു പുറത്തിറക്കിയ ഡിമോണൈടെസേഷന് ആന്തം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കാവേരി വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി സിമ്പു രംഗത്ത് വന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടാല്‍ എന്തു ചോദിക്കും എന്ന ചോദ്യത്തിന് നടന് സിമ്പു പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്തു ചോദിക്കുമെന്ന് ഒരു കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥിനി സിമ്പുവിനോട് ചോദിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ഈ ചോദ്യത്തിന് സിമ്പു നല്കിയ മറുപടി ഒടുവില്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിതുറക്കുകയായിരുന്നു.
ചായ വിറ്റു നടന്നാല്‍ മതിയെന്ന് തോന്നുന്നുണ്ടോ സാര്‍ എന്നായിരിക്കും താന്‍ ചോദിക്കുക എന്നാണ് സിമ്പു പറഞ്ഞത്. സിമ്പുവിന്റെ ഈ മറുപടി വന്നതോടെ സിമ്പുവിനെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം സിമ്പുവിനെ അഭിനന്ദിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.
Simbu about Narendra Modi
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...