
News
മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാരൂഖ് ഖാനോട് മുംബൈ പൊലീസ്
മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാരൂഖ് ഖാനോട് മുംബൈ പൊലീസ്

ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ ആരാധകര്‍ അതിക്രമിച്ചു കയറിയത് വലിയ വാര്‍ത്തയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീട്ടില്‍ കയറിയ ഇവരെ തൊട്ടടുത്ത ദിവസം 10.30നാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഷാരൂഖ് ഖാനെ കാണാന്‍ വേണ്ടിയായിരുന്നു ആരാധകര്‍ ഈ കടും കൈ ചെയ്തത്.
ആരാധകര്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണമെന്ന് ഷാരൂഖ് ഖാനോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
നടന്റെ സുരക്ഷയെ കരുതിയാണ് ഇത് എന്നും വസതിയില്‍ മോഷണമോ മറ്റു അസ്വഭാവികമായതെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നും അറിയാന്‍ വേണ്ടിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ആണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
മാര്‍ച്ച് 2നാണ് ഗുജറാത്ത് സ്വദേശികളായ സാഹില്‍ സലിം ഖാന്, രാം സരഫ് കുശ്വാഹ എന്നിവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഹൗസ് കീപ്പിങ്ങിലെ ജീവനക്കാരനായ സതീഷാണ് അതിക്രമിച്ച് കയറിയവരെ കണ്ടത്.
മതില് ചാടികടന്നെത്തിയ പ്രതികള്‍ മന്നത്തിന്റെ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അവരെ കണ്ടപ്പോള്‍ ഷാരൂഖ് ഞെട്ടിപ്പോയെന്നും പൊലീസ് പറയുന്നു. ഭവനഭേദനത്തിനടക്കം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...