Connect with us

പള്‍സര്‍ സുനിയെ കുറിച്ച് സിനിമ വരുന്നു, കേന്ദ്ര കഥാപാത്രങ്ങളായി മഞ്ജു വാര്യരും ദിലീപും!; പല്ലിശ്ശേരി പറയുന്നു

News

പള്‍സര്‍ സുനിയെ കുറിച്ച് സിനിമ വരുന്നു, കേന്ദ്ര കഥാപാത്രങ്ങളായി മഞ്ജു വാര്യരും ദിലീപും!; പല്ലിശ്ശേരി പറയുന്നു

പള്‍സര്‍ സുനിയെ കുറിച്ച് സിനിമ വരുന്നു, കേന്ദ്ര കഥാപാത്രങ്ങളായി മഞ്ജു വാര്യരും ദിലീപും!; പല്ലിശ്ശേരി പറയുന്നു

സിനിമാ ലോകത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപിനെ കുറിച്ചുമെല്ലാം പല്ലിശ്ശേരി മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ വളരെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു ചിത്രത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പല്ലിശ്ശേരി ഇതേ കുറിച്ച് പറഞ്ഞത്.

ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ലാത്ത, എന്നാല്‍ ക്ലൈമാക്‌സ് ഒഴികെ തിരക്കഥ പൂര്‍ത്തിയായ ചിത്രത്തെ കുറിച്ചാണ് പല്ലിശ്ശേരി പറയുന്നത്. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകന്‍. അഞ്ച് വര്‍ഷം മുമ്പ് എടുക്കാനിരുന്ന ചിത്രമാണിതെന്നും അദ്ദേഹം പറയുന്നു. നടി പീ ഡന കേസുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി അമേരിക്കയിലുള്ള സുഹൃത്തുക്കളാണ് ഇത്തരത്തിലൊരു ചിത്രത്തെ കുറിച്ച് പ്ലാന്‍ ചെയതത്. അതിനായി പ്രശസ്തനായ ഒരു തിരക്കഥാകൃത്തിനെ കൊണ്ടു തന്നെ തിരക്കഥ എഴുതിക്കുകയായിരുന്നു. ആദ്യം ആക്ഷന്‍ രീതിയില്‍ ചിത്രീകരിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഷാജി കൈലാസിനെ വിളിച്ചിരുന്നുവെന്നും നടി പീഡന കേസുമായി ബന്ധപ്പെട്ട സിനിമയെ കുറിച്ച് ചോദിക്കുകയും ചെയ്തിട്ടും ചിരിച്ചതല്ലാതെ സിനിമ ഉണ്ടെന്നോ ഇല്ലെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. അഡ്വാന്‍സ് വാങ്ങിയില്ലേ എന്ന് ചോദിച്ചപ്പോള്‍ വാങ്ങിയെന്നും എന്നാല്‍ നടി പീഡനക്കേസാണോ കഥയെന്ന് തനിക്കറിയില്ലെന്നുമാണേ്രത അദ്ദേഹത്തിന്റെ മറുപടി. ഡല്‍ഹിയിലെ നിര്‍ഭയ കേസാകാം, കേരളത്തില്‍ തന്നെ എത്രയോ പീഡനങ്ങള്‍ നടക്കുന്നു അതിലേതെങ്കിലും ആകാം എന്നായിരുന്നു മറുപടി.

ഇത് തിരക്കഥ എഴുതിയയാള്‍ തന്നെ വിളിച്ചിരുന്നുവെന്നും നടി പീഡന കേസിനെ കുറിച്ച് സംസാരിച്ചുവെന്നും പല്ലിശ്ശേരി പറയുന്നു. ഇതിന്റെ തിരക്കഥാകൃത്തിനോട് ഇതിന്റെ ആദ്യത്തെ ഷോട്ട് എന്തായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ പള്‍സര്‍ സുനിയെന്ന കഥാപാത്രമാണ് ആദ്യം വരികയെന്നാണേ്രത അദ്ദേഹം പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിലെ രഹസ്യങ്ങളെല്ലാം അറിയാവുന്ന, ഈ കേസിലെ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. പള്‍സര്‍ സുനി കോടതിയിലേയ്ക്ക് എത്തുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചിടിക്കുന്ന പലരെയും തനിക്കറിയാം.

പള്‍സര്‍ സുനിയെ കോടതിയിലേയ്ക്ക് കൊണ്ടു വരുന്ന സീനില്‍ കോടതിയില്‍ എത്തും മുമ്പ് പള്‍സര്‍ സുനി കൊല്ലപ്പെടുന്നതാണ് തുടക്കം. അത് കണ്ട് പെട്ടെന്ന് സന്തോഷത്തോടെ പൊട്ടിച്ചിരിച്ച് ഞെട്ടിയുണരുന്ന ദിലീപിന്റെ ക്ലോസ് അപ്പ് ഷോട്ടിലാണ് സീന്‍ തുടങ്ങുന്നത്. ഇത് ദിലീപ് അറിഞ്ഞാല്‍ എന്താകും അവസ്ഥ എന്ന് ചോദിച്ചപ്പോള്‍ അതിന് ദിലീപിന്റെ പേരല്ലോ പറയുന്നതെന്നായിരുന്നു മറുപടി. ഓരോരുത്തരും ഈ സിനിമ കാണുമ്പോള്‍ എങ്ങനെയാണോ വിചാരിക്കുന്നത് അപ്പോള്‍ അതൊരു കോമണ്‍ ഫാക്ട് ആണ്. ഈ രാജ്യത്ത് നടന്ന കാര്യമാണ്. നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയും നടക്കാന്‍ സാധ്യയുള്ളതാണ് എന്ന് അവര്‍ വിചാരിച്ചോട്ടെ.

ഞെട്ടിയുണരുന്ന ആ സീന്‍ മുതലാണ് ചിത്രം ആരംഭിക്കുന്നത്. ഫഌഷ്ബാക്ക് പോലയേ അല്ല ചിത്രം. ഞെട്ടിയുണര്‍ന്നതിന് ശേഷം മുതല്‍ അങ്ങോട്ട് ചിത്രം കാണാനിരിക്കുന്ന പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലായിരിക്കും ചിത്രം. ഇന്റര്‍വെല്‍ പോലും പ്രേക്ഷകരെ വളരെയേറെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് എഴുതിവെച്ചിരിക്കുന്നത്. ആ ഇടവേളയ്ക്ക് ശേഷം പലരും ചോദിക്കുക ഇനി എന്തായിരിക്കും എന്നാണ്.

തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടില്ലേ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുക. ചിത്രത്തില്‍ ആക്ഷന്‍ സീനുകളും ഉണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ചേരുവകളും ഒരുക്കി വെച്ചിരിക്കുന്ന ചിത്രമാണിതെന്ന് നിസംശയം പറയാം. ക്ലൈമാക്‌സ് എല്ലാം എഴുതി വെച്ചിട്ടുണ്ട്. എന്നാല്‍ കോടതി വിധി വരുന്നതിനനുസരിച്ചാകും ക്ലൈമാക്‌സ് മാറ്റി എഴുതുന്നതും ചിത്രീകരിക്കുന്നതും എന്നും പറഞ്ഞു. പള്‍സര്‍ സുനി, ദിലീപ്, മഞ്ജു വാര്യര്‍, ആക്രമിക്കപ്പെട്ട നടി, മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ എന്നിവര്‍ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞതായും പല്ലിശ്ശേരി പറയുന്നു.

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാല്‍ ഈ ക്ലൈമാക്‌സ് കണ്ട് ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. ആആരും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്‌സ് ആകും ചിത്രത്തിലേത്. അതു തന്നെയാകും ചിത്രത്തിന്റെ വിജയമെന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, ദിലീപും മഞ്ജുവും മാനനഷ്ടത്തിന് കോടതിയിലേയ്ക്ക് പോകുമോ എന്നുളള കാര്യം അവശേഷിക്കുകയാണെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറഞ്ഞു നിര്‍ത്തുന്നു.

More in News

Trending

Recent

To Top