
News
മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തു, പണം നഷ്ടമായെന്ന് അറിയിച്ച് നടി നഗ്മ
മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തു, പണം നഷ്ടമായെന്ന് അറിയിച്ച് നടി നഗ്മ

സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി അറിയിച്ച് നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് നഗ്മയ്ക്ക് പണം നഷ്ടമായത്. പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് നഗ്മ ഇപ്പോള്‍.
ബാങ്കുകള്‍ അയക്കുന്നതിന് സമാനമായ സന്ദേശമാണ് തനിക്ക് ലഭിച്ചത് എന്നാണ് നഗ്മ പറയുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്തയുടന്‍ ഒരാള്‍ തന്നെ വിളിച്ചു. കെവൈസി അപ്ഡേറ്റ് പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. എന്നാല്‍ താന്‍ യാതൊരു വിവരങ്ങളും ലിങ്കില്‍ പങ്കുവച്ചില്ല.
തനിക്ക് ഒന്നിലധികം ഒടിപികള്‍ ലഭിച്ചു, ഭാഗ്യവശാല്‍, വലിയ തുക നഷ്ടമായില്ല എന്നാണ് നഗ്മ മാധ്യമങ്ങളോട് പറഞ്ഞത്. നഗ്മയെ കൂടാതെ അവതാരക ശ്വേതാ മേമന് ഉള്‍പ്പടെ 80ഓളം പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ സൈബര്‍ തട്ടിപ്പിന് ഇരയായത്.
ശ്വേത മേമന്റെ 57,636 രൂപയാണ് നഷ്ടമായത്. ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് ഐഡിയും പാസ്വേര്ഡും ഇവര്‍ വെബ്സൈറ്റില്‍ കൊടുത്തിരുന്നു. ബാങ്കില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വരികയും ഒടിപി ചോദിക്കുകയും ചെയ്തു. പിന്നാലെയാണ് പണം നഷ്ടമായത് എന്നാണ് ശ്വേത പറഞ്ഞത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...