Bollywood
‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളി’, ഹോളി ആഘോഷം നഷ്ടമായതിനെ കുറിച്ച് അമിതാഭ് ബച്ചന്
‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളി’, ഹോളി ആഘോഷം നഷ്ടമായതിനെ കുറിച്ച് അമിതാഭ് ബച്ചന്

തിങ്കളാഴ്ചയാണ് ഹൈദരാബാദില്‍ ‘പ്രൊജക്ട് കെ’ സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ അമിതാഭ് ബച്ചന്റെ വലത് വാരിയെല്ലിന്റെ പേശികള്‍ക്ക് പരിക്കേറ്റത്. പിന്നാലെ സോഷ്യല്‍ മീഡിയയിലും ഈ വാര്‍ത്ത ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അദ്ദേഹം പങ്കുവെച്ചിരിക്കുന്ന വാക്കുകളാണ് വൈറലാകുന്നത്.
ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള നിരാശ പങ്കുവെച്ചിരിക്കുകയാണ് താരം. പരിക്കേറ്റ് ചികിത്സയിലായിരുന്ന ബച്ചന് ഇപ്പോള്‍ മുംബൈയിലെ വീട്ടില്‍ വിശ്രമത്തിലാണ്.
‘വീട്ടിലിങ്ങനെ അനങ്ങാതെ ചടഞ്ഞുകൂടി വിശ്രമിക്കേണ്ടിവരുന്നത് വെല്ലുവിളിയാണ്. ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഊര്‍ജസ്വലതയോടെ ഇത്രയും വര്‍ഷം ആഘോഷിച്ച ഹോളിയുടെ സന്തോഷം തെന്നിമാറി’,എന്നും ബ്ളോഗില്‍ താരം കുറിച്ചു.
ദീപാവലിയിലും ഹോളിയിലും ബച്ചന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി വിരുന്നുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇനി അത്തരം പരിപാടികള്‍ നടക്കുമോയെന്ന് താരം ആശങ്കപ്പെടുന്നു.
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസമാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിിനമയുടെ മുഖമായി അദ്ദേഹം നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും...
ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിന് നേരെ വിമർശനങ്ങൾ ഉയർന്ന് വരികയാണ്. ചിത്രത്തിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകൾ പുറത്തുവരുന്ന...
നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ....
തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് പഞ്ചാബിലെ ലുധിയാന കോടതി. 10 ലക്ഷം രൂപയുടെ തട്ടിപ്പ്...