ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്മെന്റ് ഇറക്കിയവർ മാത്രമായിരിക്കും ; ഷുക്കൂർ വക്കീൽ
Published on

കഴിഞ്ഞ ദിവസംയിരുന്നു സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം രണ്ടാമതും വിവാഹത്തിനായി നടനും അഭിഭാഷകനുമായ ഷുക്കൂർ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ നടനാണ് ഷുക്കൂർ. ഭാര്യയായ പി.എ. ഷീനയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹംകഴിച്ചത്
തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ഷുക്കൂർ വക്കീൽ. തന്നെ കായികമായി അക്രമിക്കുവാൻ ആരെങ്കിലും തുനിഞ്ഞാൽ ഈ പ്രസ്തവാന ഇറക്കിയവർ തന്നെ മറുപടി പറയണം എന്നാണ് ഷുക്കൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. മത നിയമങ്ങളെ ഒന്നും അവഹേളിച്ചുകൊണ്ടല്ല പറയുന്നത് എന്നും ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ല എന്നും ഷുക്കൂർ കൂട്ടിച്ചേർത്തു.
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ. മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ.പ്രതിരോധം” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിന്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ്മെന്റ് ഇറക്കിയവർ മാത്രമായിരിക്കും. നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് സബ് രജിസ്ട്രാർ കാര്യാലയത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇന്ന് നടനും അഭിഭാഷകനുമായ ഷുക്കൂറും ഭാര്യ ഷീനയും രണ്ടാമതും വിവാഹിതരായത്. മുസ്ലിം മതാചാര പ്രകാരം ആദ്യം വിവാഹിതരായ ദമ്പതികൾ പെൺമക്കളുടെ അവകാശ സംരക്ഷണത്തിനായാണ് വിവാഹിതരായത്. ദാമ്പത്യ ജീവിതം 29-ാം വർഷം പിന്നിട്ടതിനു ശേഷമാണ് ദമ്പതികൾ വീണ്ടും വിവാഹിതരായത്.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...