ഈ മാസം 13നാണ് 95ാമത് ഓസ്കര് പുരസ്കാര പ്രഖ്യാപനം. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിവസംകൂടിയാണത്. രാജമൗലി ചിത്രം ആര്.ആര്.ആറിന്റെ സാന്നിധ്യവും ഇത്തവണത്തെ ഓസ്കാറില്‍ ഉണ്ട് എന്നത് ഇന്ത്യന്‍ പ്രേക്ഷകരെയും ആവേശത്തിലാഴ്ത്തുന്നുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു വാര്‍ത്ത കൂടി ഇത്തവണത്തെ ഓസ്കര് പ്രഖ്യാപന ചടങ്ങില്‍ നിന്നും എത്തുകയാണ്. ഓസ്കര് പുരസ്കാരവേദിയില്‍ ചടങ്ങുകള്‍ നയിക്കുന്ന അവതാരകരില്‍ ഒരാളായാണ് ദീപിക പദുകോണ്‍ എത്തുകയാണ്.
കഴിഞ്ഞദിവസം പുറത്തുവന്ന അക്കാദമി പുരസ്കാര ചടങ്ങിലെ അവതാരകരുടെ പട്ടികയില്‍ ദീപികയും ഇടംപിടിച്ചിട്ടുണ്ട്.
16 പേരാണ് അവതാരകരായുണ്ടാവുക. റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെന്‍ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്, ഡ്വെയ്ന്‍ ജോണ്സണ്, മൈക്കല്‍ ബി ജോര്ഡന്, ട്രോയ് കോട്സൂര്, ജോനാഥന് മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്റ്റ്ലോവ്, ഡോണി യെന്‍ എന്നിവരാണ് പുരസ്കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങള്‍.
അക്കാദമി പുറത്തുവിട്ട പട്ടിക ദീപിക ഔദ്യോഗിക സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതാദ്യമായല്ല അന്താരാഷ്ട്ര വേദികളില്‍ ദീപിക തിളങ്ങുന്നത്. ഖത്തറില്‍ ഈയിടെ കഴിഞ്ഞ ഫിഫാ ലോകകപ്പില്‍ ട്രോഫി അനാവരണം ചെയ്തത് ദീപികയായിരുന്നു. കഴിഞ്ഞവര്‍ഷം കാന്‍ ചലച്ചിത്രമേളയിലെ ജൂറിയംഗങ്ങളില്‍ ഒരാളായിരുന്നു നടി.
അതേസമയം, മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ആര്.ആര്.ആറിലെ ‘നാട്ടു നാട്ടു’വാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന്റെ തിളക്കത്തിലാണ് ഗാനം ഓസ്കറിലും മാറ്റുരയ്ക്കാനെത്തിയിരിക്കുന്നത്. ഷൗനക് സെന്‍ സംവിധാനം ചെയ്ത ഓള് ദാറ്റ് ബ്രീത്ത്സ്, കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ ദ എലിഫെന്റ് വിസ്പേഴ്സ് എന്നീ ഡോക്യുമെന്ററികളാണ് ഓസ്കറില് മത്സരിക്കാനെത്തിയ മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...