Connect with us

പുഴ മുതൽ പുഴ വരെ ആത്മാക്കൾക്ക് സമൂഹ ബലിയിട്ട് രാമസിംഹൻ; വിജയിച്ചില്ലെങ്കിൽ മലബാര്‍ ജിഹാദില്‍ കീറിയെറിയപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ വീണ്ടും മുറിക്കപ്പെടും; ഞങ്ങൾ ആദ്യമായി.. പരസ്യമായി ഒന്ന് കരയട്ടെ

Malayalam

പുഴ മുതൽ പുഴ വരെ ആത്മാക്കൾക്ക് സമൂഹ ബലിയിട്ട് രാമസിംഹൻ; വിജയിച്ചില്ലെങ്കിൽ മലബാര്‍ ജിഹാദില്‍ കീറിയെറിയപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ വീണ്ടും മുറിക്കപ്പെടും; ഞങ്ങൾ ആദ്യമായി.. പരസ്യമായി ഒന്ന് കരയട്ടെ

പുഴ മുതൽ പുഴ വരെ ആത്മാക്കൾക്ക് സമൂഹ ബലിയിട്ട് രാമസിംഹൻ; വിജയിച്ചില്ലെങ്കിൽ മലബാര്‍ ജിഹാദില്‍ കീറിയെറിയപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ വീണ്ടും മുറിക്കപ്പെടും; ഞങ്ങൾ ആദ്യമായി.. പരസ്യമായി ഒന്ന് കരയട്ടെ

‘1921 പുഴ മുതല്‍ പുഴ വരെ’ ഇന്ന് തിയറ്ററുകളിലെത്തും. ഈ ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചതിനെ പറ്റി ഒരു വലിയ യുദ്ധത്തിന്റെ പരിസമാപ്‌തി എന്നാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ കുറിച്ചത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. സെൻസറിങ് സമയത്ത് കേരളത്തിൽ സിനിമയുടെ പ്രദർശനം നിഷേധിച്ചിരുന്നു. കേരളത്തിലെ സെൻസർ ബോർഡ് ചിത്രം കണ്ടതിനു ശേഷം അവസാന തീരുമാനത്തിനായി മുംബൈയിലെ ഹയർ കമ്മിറ്റിക്ക് വിട്ടു. ചില സീനുകൾ കട്ട് ചെയ്ത് എ സർട്ടിഫിക്കറ്റ് നൽകി ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതിഹയർ കമ്മിറ്റി നൽകുകയായിരുന്നു.

റിലീസിനു മുമ്പായി സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ: 1921 ലെ മലബാർ‌ കലാപത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സമൂഹബലിയാണ് ചിത്രമെന്ന് സംവിധായകൻ രാമസിംഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘1921ലെ ആത്മാക്കൾക്ക് 2021 ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ. ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽനിന്നും അവർക്കു ലഭിച്ച ഒരുരുള ചോറ് –അതാണ് ‘1921 പുഴമുതൽ പുഴവരെ’. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക. ഇത് പൂർവികർക്കു നൽകാനുള്ള മഹത്തായ ബലിയാണ്. ഓർക്കണം. ഓർമിപ്പിക്കണം ചങ്കു വെട്ടി, വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴ മുതൽ പുഴ വരെയിൽ ബലിയാടായവരേ, നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ.’’.

പാത്രത്തിൽ പരസ്യം നല്കാൻ ഉള്ള കാശ് ഇല്ലാത്തതിനാൽ സിനിമ പ്രൊമോഷൻ നടക്കുന്നത് സമൂഹ മാധ്യമത്തിലൂടെയാണ്. ഇതിനിടയിൽ കോഴിക്കോട് ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയിട്ട ചിത്രങ്ങളും സംവിധായകൻ പങ്കുവച്ചിരുന്നു. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റും സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് ചെയ്തത്.

മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്നു പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയ്ക്ക് പിന്തുണയുമായി സമൂഹത്തിലെ നാനാതുറയിലുള്ളവർ ഫേസ്ബുക് പോസ്റ്റ് പങ്കു വച്ചിട്ടുണ്ട്. വിവിധ കുറിപ്പുകൾ ഇപ്രകാരം:

ഈ ചിത്രം വിജയിച്ചില്ലെങ്കില്‍ അതു് മലബാര്‍ ജിഹാദില്‍ കീറിയെറിയപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ വീണ്ടും മുറിക്കപ്പെടുകയാണു് ചെയ്യുന്നതു്

1921- പുഴ മുതൽ പുഴ വരെ, മാർച്ച്‌ 3 നു തീയറ്ററുകളിൽ എത്തുകയാണ് ..
ഹിന്ദുത്വാഭിമാനികൾക്കിത്‌ അഭിമാന മുഹൂർത്തം..
നമ്മൾ ഓർക്കേണ്ട കാര്യം ഈ ചരിത്രസത്യങ്ങൾ വെളിച്ചം കാണാതെ ഇരിക്കാനുള്ള പല കളികളും നിർമാണസമയം മുതൽ ഏറ്റവും അവസാനം പ്രദർശനത്തിനായിട്ടുള്ള സർട്ടിഫിക്കറ്റ് കിട്ടുന്നത് വരെ ഉണ്ടായിട്ടുണ്ട്. ഇനിയും അവർക്ക് ചെയ്യാൻ പറ്റുന്നത് ആരും കാണാതെ ഇരിക്കാൻ ഉള്ള തന്ത്രങ്ങൾ ആയിരിക്കും..
അതിനു നമ്മൾ പ്രതിരോധിക്കേണ്ടത് മാക്സിമം ജനങ്ങൾ ഇ സിനിമ കാണുവാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്..

നമുക്കേറ്റെടുക്കാം, ഈ ചങ്കുറപ്പിനെ….
ഏറെ പ്രതിസന്ധികൾ അതിജീവിച്ചാണ് ‘1921- പുഴ മുതൽ പുഴ വരെ’ എന്ന കലാസൃഷ്ടി വെളിച്ചം കാണുന്നത്. മാർച്ച് 3 മുതൽ കേരളത്തിലെ നിരവധി തിയറ്ററുകളിൽ ആ പഴയ കഥ പുതിയ ആവിഷ്ക്കാരത്തിലൂടെ പൊളളുന്ന ചരിത്രമായി പുനർജനിക്കും.

ഇതിൽ ശ്രദ്ധ നേടുന്ന കുറിപ്പ് ടി ജി മോഹൻദാസിന്റേതാണ് എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥ. അവൻ്റെയും അവളുടെയും കഥ – അല്ല; ചരിത്രം. എന്നാണ് കുറിച്ചിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആകസ്മികവും ശുഭപര്യവസായിയുമായ ഒരു നിഷ്കളങ്ക തീർത്ഥാടനത്തിന്റെ കഥയായിരുന്നു മാളികപ്പുറം. അയ്യപ്പൻ എന്ന പവിത്ര ശക്തി കനിഞ്ഞനുഗ്രഹിച്ച സിനിമ. ഒരു നല്ല സിനിമ. സ്വാഭാവികമായും ആ കഥയും ആഖ്യാനവും ജനങ്ങളിൽ ഭാവാത്മകമായ പ്രതികരണമുണ്ടാക്കി. സിനിമ വിജയിച്ചു..
1921 പുഴ മുതൽ പുഴ വരെ എന്ന സിനിമ,, പക്ഷേ പരാജയപ്പെട്ട ഹിന്ദുവിന്റെ ചരിത്രമാണ്. എട്ടു ദിക്കും പൊട്ടുന്ന ശബ്ദത്തിൽ നിലവിളിച്ചിട്ടും ഒരു ദൈവവും തുണയ്ക്കെത്താതെ നിസ്സഹായമായിപ്പോയ ഒരു സമാജത്തിന്റെ കഥ. അവൻ്റെയും അവളുടെയും കഥ – അല്ല; ചരിത്രം.
ഇത് പരാജയത്തിന്റെ… പലായനത്തിൻ്റെ ചരിത്രം
പുരവാതിൽ പിന്നിലടഞ്ഞു പോലും..
പരദൈവവും കാത്തതില്ല പോലും…
(സുഗതകുമാരി ടീച്ചറിന്റെ വരികളാണ്)
ഈശ്വരൻ പോലുമുപേക്ഷിച്ചവൾ.. തൻ്റെ ശരീരം അവർ കടിച്ചു പറിച്ചപ്പോൾ തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെടാൻ പോലും ധൈര്യമില്ലാതെ പോയ ഒരു കരച്ചിലിൻ്റെ കഥ…
വാളിന്റെ ശീൽക്കാരത്തിൽ ഒരു ആർത്തനാദം പോലും പുറപ്പെടുവിക്കാതെ നടുങ്ങുന്ന ശിരസ്സായും പിടയ്ക്കുന്ന കബന്ധമായും കിണറിന്റെ അഗാധതയിലേക്ക് തള്ളപ്പെട്ടവൻ്റെ ഒരു ചെറിയ ഞരക്കം.. അവൻ്റെ കഥ!
എന്തുകൊണ്ടാണ് ദൈവം നിലവിളി കേൾക്കാഞ്ഞത്? ഭക്തിയുടെ കുറവോ? ആചാരങ്ങളുടെ ലോപമോ? അനുഷ്ഠാനങ്ങളിലെ വീഴ്ചയോ?
ഇതൊന്നുമല്ല. കേട്ടിട്ടില്ലേ –
അശ്വം നൈവ ഗജം നൈവ
വ്യാഘ്രം നൈവച നൈവച
അജാപുത്രം ബലിം ദദ്ധ്യാത്
ദേവോ ദുർബല ഘാതകഃ
ദൈവത്തിന് ബലി കൊടുക്കുന്നത് കുതിരയെ അല്ല; ആനയെ അല്ല; കടുവയെ അല്ലേയല്ല! ആടായാലോ? വേണ്ട.. ആടിൻ്റെ കുട്ടി മതി!!
ദൈവം പോലും ദുർബലനെയാണ് ബലിയായി സ്വീകരിക്കുന്നത്!!
ഹിന്ദു എപ്പോഴെങ്കിലും ഒരു സമാജമായി ജീവിച്ചിരുന്നുവോ? ശക്തിയെ ഉപാസിക്കുമ്പോഴും ശക്തരാകാൻ ശ്രമിച്ചിരുന്നുവോ?
ഇല്ലെന്ന തിരിച്ചറിവാണ് പുഴ മുതൽ പുഴ വരെ എന്ന സിനിമ നമുക്ക് നൽകുന്നത്. സിനിമയെ ശാസ്ത്രീയമായി വിലയിരുത്തുന്നവർ ഇവിടെയുണ്ട് എന്ന് എനിക്കറിയാം. ഇഴകീറി പരിശോധിച്ച് വിമർശിക്കുന്നവർ.. അവരോടൊന്നും ഞാൻ തർക്കത്തിനില്ല. ഈ സിനിമ തലച്ചോറുകൊണ്ടല്ല – ഹൃദയം കൊണ്ട് കാണണം എന്ന് അപേക്ഷിക്കുന്നു
വിരോധികളോടും ഒരു വാക്ക്..
നൂറ്റിരണ്ടു വർഷങ്ങൾക്കു ശേഷം ഹിന്ദു ഒന്ന് ഉറക്കെ കരയുകയാണ്! ചെവി പൊത്തിക്കോളൂ.. താങ്ങുകയില്ല നിങ്ങൾ ഈ ഹൃദയവിലാപം!
നിങ്ങൾക്ക് ഒരിക്കലും ഇത് പരിചിതമല്ലല്ലോ.. ഞങ്ങൾക്കും..
പക്ഷേ നമ്മൾ രണ്ടു കൂട്ടർക്കും പരിചിതമായ ഒന്നുണ്ട് – നിങ്ങൾക്ക് ഞങ്ങളോടുള്ള പുച്ഛം, പരിഹാസം, അവജ്ഞ!
പരിചിതമായതിനാൽ ഞങ്ങൾ അത് കാര്യമാക്കുന്നില്ല.. എന്നാൽ എന്തുകൊണ്ടോ.. മെല്ലെ ഞങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ട് എന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു!..
അതിനാൽ ഞങ്ങൾ ആദ്യമായി.. പരസ്യമായി ഒന്ന് കരയട്ടെ… അസൗകര്യത്തിന് മാപ്പ് .

More in Malayalam

Trending