ടിക് ടോക് വീഡിയോ ചെയ്ത് മലയാളികൾക്കിടയിൽ തരംഗമായി മാറിയ താരമാണ് സൗമ്യ മാവേലിക്കര. ചില റീല്‍സ് വീഡിയോസ് വൈറലായതോടെ സൗമ്യയ്ക്ക് സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. സൗമ്യ തന്നെയാണ് സിനിമയിലേക്ക് എത്തുന്നതിനെ പറ്റിയുള്ള വിശേഷങ്ങള്‍ തുറന്ന് പറഞ്ഞത്.
മഞ്ജു വാര്യരുടെ ശബ്ദം അനുകരിച്ചും സൗമ്യ ശ്രദ്ധ നേടിയിട്ടുണ്ട്. പല വേദികളിലും അത്തരത്തില്‍ മഞ്ജുവിന്റെ ശബ്ദം അനുകരിച്ചിട്ടുള്ള സൗമ്യയ്ക്ക് ഒരിക്കല്‍ നേരിട്ട് മഞ്ജുവിന് മുന്നില്‍ തന്നെ അത് ചെയ്യാനുള്ള അവസരവും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അതെ കുറിച്ച് തുറന്ന് പറയുകയാണ് സൗമ്യ.
എന്റെ ശബ്ദം വളരെ മോശമാണ്. കഴിഞ്ഞ കുറേ കാലമായി ഞാന്‍ സംസാരിക്കുന്നത് തന്നെ മഞ്ജു വാര്യരുടെ ശബ്ദത്തിലാണെന്നാണ് സൗമ്യ പറയുന്നത്. മഞജു ചേച്ചിയുടെ ശബ്ദം അനുകരിച്ച് കൊണ്ടാണ് ഞാന്‍ മിമിക്രിയില്‍ തുടക്കം കുറിച്ചത്.
കോളേജില്‍ പഠിക്കുന്ന കാലത്ത് സമ്മര്‍ ഇന്‍ ബത്ലഹേമില് മഞ്ജു ചേച്ചി പറയുന്നൊരു ഇമോഷണല്‍ ഡയലോഗ് പറഞ്ഞ് ഞാന്‍ കൈയ്യടി നേടിയിരുന്നു. പിന്നീടും ഈ ശബ്ദത്തിന് നല്ല പ്രോത്സാഹനം ലഭിച്ചതോടെ ആ ശബ്ദം അനുകരിക്കുന്നത് സ്ഥിരമാക്കി മാറ്റുകയായിരുന്നു. പതിയെ എന്റെ ശബ്ദം മറന്ന്, മഞ്ജു ചേച്ചിയുടെ ശബ്ദത്തില്‍ തന്നെ സംസാരിക്കാന്‍ തുടങ്ങിയെന്നും’, സൗമ്യ പറയുന്നു.
‘ശരിക്കും മഞ്ജു വാര്യരുടെ ശബ്ദം വച്ച് പലരെയും പറ്റിച്ചിട്ടുണ്ടെന്നും അവതാരകയുടെ ചോദ്യത്തിന് മറുപടി പറയവേ സൗമ്യ വ്യക്തമാക്കി. ഒരിക്കല്‍ ഫോണില്‍ ഒരു സുഹൃത്തിനെ മഞ്ജു വാര്യരാണെന്ന് പറഞ്ഞ് വിളിച്ച് സംസാരിച്ചിരുന്നു. അയാള്‍ ശരിക്കും വിശ്വസിച്ചു. സംഗതി കൈവിട്ടു പോകുകയാണെന്ന് കണ്ടപ്പോള്‍ ഞാന്‍ ഫോണ്‍ കട്ട് ചെയ്യുകയാണ് ചെയ്തതെന്ന്’, സൗമ്യ പറഞ്ഞു.
‘മഞ്ജു വാര്യര്‍ക്കൊപ്പം ഒരു വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും അഭിമുഖത്തില്‍ സൗമ്യ പറയുന്നു. മഞ്ജു ചേച്ചി വേദിയില്‍ നില്ക്കുമ്പോള്, ശബ്ദം അനുകരിച്ചു കൊണ്ട് ഞാന്‍ പുറകിലൂടെ വരികയായിരുന്നു. ശരിക്കും ശബ്ദം കേട്ട് മഞ്ജു ചേച്ചിയും ഞെട്ടി. ഞാന്‍ ചേച്ചിയെ കെട്ടി പിടിയ്ക്കുകയും ഉമ്മ തരികയും ചെയ്തു. അന്ന് മഞ്ജു ചേച്ചിയുടെ മുന്നില്‍ ശബ്ദം അനുകരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന്’, സൗമ്യ പറയുന്നു.
മഞ്ജു വാര്യര്‍ക്ക് മാത്രമല്ല സെലിബ്രിറ്റികളായ രഞ്ജിനി ഹരിദാസ്, കോവൈ സരള, ശൈലജ ടീച്ചര്‍, മൊട്ട രാജേന്ദ്രന്, എന്നിങ്ങനെ പലരുടെയും ശബ്ദം അനുകരിക്കുന്ന ആളാണ് സൗമ്യ മാവേലിക്കര. ഇനി കുറച്ച് മെയില്‍ വോയിസ് കൂടി ട്രൈ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് സൗമ്യ പറയുന്നു. നിലവില്‍ തെന്നിന്ത്യന്‍ നടന് പ്രകാശ് രാജിന്റെ ശബ്ദം അനുകരിക്കാന്‍ പ്രാക്ടീസ് ചെയ്യുകയാണെന്നും താരം സൂചിപ്പിക്കുന്നു.
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. മമ്മൂട്ടിയൊരു പരുക്കൻ സ്വഭാവക്കാരൻ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിർഷയും. ദിലീപ് എന്ന താരത്തിൻ്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും, ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങളിലും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...