Connect with us

കാവ്യ മഞ്ജു അടിപിടിയും ……… പിന്നെ ആ ഒന്നര കോടിയും . മൊത്തം കാര്യങ്ങൾ കളറായി. എവിടെച്ചെന്നു നിൽക്കുമോ എന്തോ…

featured

കാവ്യ മഞ്ജു അടിപിടിയും ……… പിന്നെ ആ ഒന്നര കോടിയും . മൊത്തം കാര്യങ്ങൾ കളറായി. എവിടെച്ചെന്നു നിൽക്കുമോ എന്തോ…

കാവ്യ മഞ്ജു അടിപിടിയും ……… പിന്നെ ആ ഒന്നര കോടിയും . മൊത്തം കാര്യങ്ങൾ കളറായി. എവിടെച്ചെന്നു നിൽക്കുമോ എന്തോ…

കുറച്ച് കാലം മുമ്പ് കാവ്യയുടെ ഫാൻസ്‌ പേജുകളിൽ ശാലീന സുന്ദരി വിവാഹത്തോടെ ഭർത്താവിനെയും മകളെയും നോക്കി നന്നായി ജീവിക്കുന്നു. അല്ലാതെ പ്ലാസ്റ്റിക് സർജറിയും ചെയ്തു കുടുംബവും ഉപേക്ഷിച്ചു നടക്കുകല്ല എന്ന് പറഞ്ഞു കാവ്യയുടെയും ദിലീപിന്റെയും ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു . ഇത് മഞ്ജുവിന് എതിരെ ഉള്ള ഒളിയമ്പാണ് എന്ന് മഞ്ജു ഫാൻസുകാർ പറഞ്ഞിരുന്നു.

എന്നാൽ ഇപ്പോൾ കാര്യങ്ങൾ അല്പം കൂടെ മുറുകുകയാണ്. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡൽ ബൈക്ക് വാങ്ങിയപ്പോൾ ജീവിതത്തിലെ സ്വപ്നങ്ങൾ നേടാൻ ഒറ്റയ്ക്ക് കുതിക്കുന്ന സ്ത്രീ എന്ന ലേബൽ ചാർത്തികൊടുത്തു ആരാധകർ. പിന്നെയുള്ള ദിവസങ്ങളിൽ ദിലീപിനെയോ കാവ്യയെയോ ഒന്നും പറയാതെ തന്നെ അവരുടെ ഫാൻസുകാരെ ചൊടിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ഏഷ്യാനെറ്റ് എം ഡി കെ മാധവന്റെ മകന്റെ റിസെപ്‌ഷന് മഞ്ജു വന്നത് സാധാരണ ഒരു കുർത്തി ഇട്ടായിരുന്നു. ഇത് വളരെ അധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. അതേ ദിവസം കാവ്യ സിൽവർ നിറത്തിലുള്ള സൽവാറും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞു എത്തിയതും ചർച്ച വിഷയം ആയിരുന്നു. പിന്നെ കണ്ടത് വർഷങ്ങൾക്ക് ശേഷം നീല സാരിയിൽ എത്തി മഞ്ജുവിനെയാണ്. തിരുവന്തപുരത്തുള്ള ആർ കെ വെഡിങ് ഷോറൂമിന്റെ ഉദ്‌ഘാടനത്തിനായിരുന്നു. ഇതോടെ സാരിയിൽ ഉള്ള മഞ്ജുവിന്റെയും കാവ്യയുടെയും പുത്തൻ ലുക്കുകൾ ചർച്ചയായി.

ഇതേ ഉദ്‌ഘാടന വേദിയിൽ മഞ്ജു എത്തിയപ്പോൾ പടക്കം പൊട്ടിയപ്പോൾ ഒന്ന് ഞെട്ടി പിന്നെ ചിരിച്ചു കൊണ്ട് വീണ്ടും സംസാരിക്കാൻ തുടങ്ങുന്ന മഞ്ജു വിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം സ്‌കൂളിന്റെ പരിപാടി ക്ക് പോയപ്പോൾ അവിടെ വേദിയിൽ കാവ്യ വിളക്ക് പിടിച്ച ഉടനെ തന്നെ അവിടെ പടക്കം പൊട്ടുകയും അത് കണ്ടു പേടിച്ച് ദിലീപ് ന്റെ പുറകിൽ ഒളിച്ചു നിൽകുന്ന കാവ്യയെയുമായി ആയിരുന്നു താരതമ്യം ചെയ്തത്. ഒറ്റക്ക് പോരാടിയ പെണ്ണ് ഒന്നിനെയും ഭയമില്ലതെ വേദിയിൽ നിൽക്കുന്ന കണ്ടു എന്നാണ് ആരാധകർ പറയുന്നത്.ഇതോടെ കലിപ്പിലായി കാവ്യയുടെ ആരാധകർ.

ഇതിനും പുറമെ കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്ര ഏകദേശം ഒരു വർഷം മുമ്പ് തന്റെ ഫേസ്ബുക്കിൽ ഇട്ട കുടുംബ ചിത്രവും ചർച്ച ആക്കിയിരിക്കുകയാണ്. ഇതോടെ ഡിവോസിന്റെ സമയത്ത് നിഷാലിനെതിരെ കാവ്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ കള്ളമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ് എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇതും കാവ്യയുടെ ആരാധകരെ ചൊടിപ്പിക്കുന്നു. ഇതോടെ മഞ്ജുവിന് കിട്ടുന്ന മാധ്യമ ശ്രദ്ധ മുഴുവൻ കാശ് കൊടുത്ത് നേടുന്നതാണ് എന്നായി കാവ്യയുടെ ആരാധകർ.

രണ്ടാം വരവിൽ ശക്തമായ സാന്നിധ്യം അറിയിച്ച മഞ്ജു വാര്യർ നായിക നടി തമിഴിൽ അസുരൻ എന്ന ധനുഷ് സിനിമയിലൂടെയാണ് അരങ്ങേറിയത്. ഈ ചിത്രം ഇന്ത്യയിലൊട്ടാകെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പിന്നെ പ്രേക്ഷകർ കണ്ടത് അജിത്തിന്റെ നായികയായി തുനിവിൽ സ്റ്റൈലിഷ് ​ഗെറ്റപ്പിലെ മഞ്ജുവിനെയാണ്. ബോണി കപൂർ നിർമിച്ച ഈ ചിത്രത്തിന് മഞ്ജു കോടികൾ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

കുഞ്ചാക്കോ ബോബന്റെ അമ്മയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്ന മഞ്ജുവിന്റെ ചിത്രവും വൈറലായിരുന്നു. ചാക്കോച്ചന്റെ അമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചങ്ങാതിമാര്‍ ഒത്തുകൂടയതും ചിത്രത്തിലുണ്ട്. രമേഷ് പിഷാരടി ഭാര്യ സൗമ്യ മഞ്ജു എന്നിവരാണ് പിറന്നാള്‍ ആഘോഷത്തിനായി എത്തിയത്,സ്‌നേഹം കൊണ്ട് മാത്രം ആശ്ചര്യപ്പെടുന്ന ബര്‍ത്ത്‌ഡേ ഗേള്‍, ജന്മദിനാശംസകള്‍ അമ്മാഞ്ചി ചിത്രങ്ങള്‍ പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചു.

ഇതോടെ മഞ്ജുവിന് നല്ലകാലമാണേ. അത് കാശുകൊണ്ടായാലും സൗഹൃദങ്ങൾ കൊണ്ട് ആണേലും എന്നായി സോഷ്യൽ മീഡിയയിലെ ഫാൻസുകാരുടെ കമെന്റുകൾ. എന്നാൽ ഇത് എല്ലാം പ്രഹസനം ആണെന്ന് വാദത്തിലാണ് മറുവിഭാഗം. നടി ആക്രമിയ്ക്കപ്പെട്ട കേസിൽ മുതൽ കാവ്യയും മഞ്ജുവും പങ്കെടുക്കുന്ന പൊതുപരിപാടികൾ വരെ വൈറലാക്കി തമ്മിൽ തല്ലുന്ന മഞ്ജു കാവ്യ ഫാൻസുകാർ ഇനി ഇവരുടെ ജീവിതത്തിലെ അടുത്ത പൊതു വേദി അല്ലെങ്കിൽ പ്രധാന സംഭവം എന്ത് എന്ന് നോക്കിയിരിക്കുകയാണ്.

Continue Reading

More in featured

Trending