
Actress
ഡിറ്റക്ടീവ് തീക്ഷ്ണയിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി നടി പ്രിയങ്ക ഉപേന്ദ്ര
ഡിറ്റക്ടീവ് തീക്ഷ്ണയിലൂടെ വമ്പന്‍ തിരിച്ചു വരവിനൊരുങ്ങി നടി പ്രിയങ്ക ഉപേന്ദ്ര

ഒരുകാലത്ത് ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു പ്രിയങ്ക ഉപേന്ദ്ര. ഇപ്പോിതാ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു ശക്തമായ വേഷത്തിലൂടെ തിരിച്ചെത്തുകയാണ് നടി. ഡിറ്റക്ടീവ് തീക്ഷ്ണ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലൂടെയാണ് പ്രയങ്ക വീണ്ടും സ്ക്രീനിലെത്തുന്നത്.
ചിത്രം മലയാളത്തിലും റിലീസ് ചെയ്യും. നടനും സംവിധായകനുമായ ഉപേന്ദ്രയുമായുള്ള വിവാഹത്തിനു ശേഷം പുതിയ പ്രോജക്റ്റുകളുടെ കാര്യത്തില്‍ ഏറെ സെലക്റ്റീവ് ആണ് പ്രിയങ്ക. സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ചിത്രമാണ് ഡിറ്റക്ടീവ് തീക്ഷണയെന്ന് അണിയറക്കാര്‍ പറയുന്നു.
പുരുഷ നായകന്മാരെ കണ്ടിരുന്ന പെണ്‍കുട്ടികള്‍ക്ക് ഡിറ്റക്ടീവ് തീക്ഷണയില്‍ വനിതാ സൂപ്പര്‍ ഹീറോകള്‍ പുതിയൊരു അനുഭവമായിരിക്കും. ചിത്രം ചില വൈകാരിക രംഗങ്ങളിലൂടെയും കടന്നുപോകുന്നുണ്ട്. പ്രേക്ഷകരെ ഒരേസമയം കൗതുകപ്പെടുത്തുകയും എന്റര്ടെയ്ന് ചെയ്യിക്കുകയും ചെയ്യുന്ന ചിത്രമായിരിക്കും ഇതെന്നും അണിയറക്കാര്‍ പറയുന്നു.
ത്രിവിക്രം രഘുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയങ്ക ഉപേന്ദ്രയുടെ കരിയറിലെ 50ാ മത് ചിത്രമാണിത്. ഗുത്ത മുനി പ്രസന്ന, ജി മുനി വെങ്കട്ട് ചരണ്‍ (ഇവന്റ് ലിങ്ക്സ്, ബാംഗ്ലൂര്‍), പുരുഷോത്തം ബി (എസ്ഡിസി) എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും ‘ഡിറ്റക്ടീവ് തീക്ഷണ’ പ്രേക്ഷകരിലേക്കെത്തും. ഛായാഗ്രഹണം മനുദാസപ്പ, സംഗീതം പി ആര്, എഡിറ്റിംഗ് ശ്രീധര്‍ വൈ എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നവീന്‍ കുമാര്‍ ബി എം, പി ആര് ഒ പ്രതീഷ് ശേഖര്‍.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...