general
‘ദി ജംഗിള്‍ ബുക്ക്’ ആനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു
‘ദി ജംഗിള്‍ ബുക്ക്’ ആനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു
ഡിസ്‌നി കമ്പനിയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ജീവനക്കാരില്‍ ഒരാളായ പ്രമുഖ അനിമേറ്റര്‍ ബേണി മാറ്റിന്‍സണ്‍ അന്തരിച്ചു. 87 വയസായിരുന്നു. ‘സ്ലീപ്പിംഗ് ബ്യൂട്ടി’, ‘അലാഡിന്‍’, ‘ദി ജംഗിള്‍ ബുക്ക്’ തുടങ്ങി നിരവധി സിനിമകള്‍ക്ക് അദ്ദേഹം അനിമേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
1953ല്‍ തന്റെ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം ഡിസ്‌നിയുടെ മെയില്‍ റൂമില്‍ ജോലിക്ക് കയറിയത് മുതലാണ് അദ്ദേഹത്തിന്റെ ഡിസ്‌നി ജീവിതം ആരംഭിച്ചത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, അവരുടെ ആനിമേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് അദ്ദേഹത്തിന് മാറ്റം ലഭിച്ചു.
1955 ആയപ്പോഴേക്കും ലേഡി ആന്‍ഡ് ട്രാംപ് ഉള്‍പ്പടെയുള്ള ആനിമേഷനുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു.ഈ വര്‍ഷം ജൂണില്‍ കമ്പനിയുടെ ആദ്യത്തെ എഴുപതാം സേവന അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കേണ്ടതായിരുന്നു. തന്റെ അവസാന നാളുകളില്‍ ഡിസ്‌നിയില്‍ സ്‌റ്റോറി കണ്‍സള്‍ട്ടന്റായും ഉപദേശകനായും ജോലി ചെയ്യുകയായിരുന്നു മാറ്റിന്‍സണ്‍.