ആസിഫ് അലി മാത്രമല്ല ജയറാമും സീരിയലിൽ തിളങ്ങിയിട്ടുണ്ട്;ഏത് സീരിയലാണെന്ന് പറയാമോ ?

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. എന്നും ആരാധകരെ ആകർഷിക്കുന്ന ആസിഫ്. ഏഷ്യാനെറ്റിലെ “ഗീതാഗോവിന്ദം” എന്ന മെഗാസീരിയലിൽ ആസിഫലി അതിഥി വേഷത്തിൽ ഒരു എപിസോഡിൽ വന്നത് വാർത്തയായല്ലോ. ബിസിനസുകാരനായ ഗോവിന്ദ് മാധവിന്‍റെയും ഗീതാഞ്ജലിയുടെയും കഥ പറയുന്ന പരമ്പരയാണ് ഗീതാ ഗോവിന്ദം. ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ വൈകിട്ട് 7.30 നാണ് സംപ്രേഷണം ചെയ്യുന്നത്.
പരമ്പരയിലെ നായകനായ ഗോവിന്ദ് മാധവിന്റെ അനിയത്തിയുടെ പിറന്നാളാഘോഷത്തിനാണ് ആസിഫ് അലി എത്തുന്നത്. ആസിഫ് അലി പിറന്നാൾ ആഘോഷത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
അന്ന് കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിക്കാൻ തുടങ്ങിയ ആ യുവാവ് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരിൽ ഒരാളാണെന്നും ആ സുഹൃത്ത് ‘ഗോവിന്ദ് മാധവാ’ണ് എന്നും നായകനെ പരിചയപ്പെടുത്തിക്കൊണ്ട് ആസിഫ് അലി സംസാരിക്കുന്നു.
ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ 41കാരൻ ‘ഗോവിന്ദ് മാധവി’ന്റെയും ഇരുപത്തിമൂന്നുകാരിയായ ‘ഗീതാഞ്ജലി’യുടെയും കഥ പറയുന്ന പരമ്പരയാണ് ‘ഗീതാഗോവിന്ദം’.
ഇതുപോലെ മുമ്പ് ജയറാം ഒരു സീരിയലിൽ അഭിനയിച്ച് മിനിസ്ക്രീൻ പ്രേക്ഷകരെ ആകർഷിച്ചിട്ടുണ്ട്. 2001 വിഷു ദിനത്തിൽ സൂര്യ ടിവിയിൽ സംപ്രേഷണം ആരംഭിച്ച “സ്നേഹസമ്മാനം” എന്ന 13 episode സീരിയലിൻ്റെ ക്ലൈമാക്സിലാണ് ജയറാമിൻ്റെ എൻട്രി . രാജസേനൻ സംവിധാന മേൽനോട്ടവും തുളസീദാസ് സംവിധാനവും നിർവഹിച്ച ഈ പരമ്പരയിലെ നായികയായ അഞ്ജിതയുടെ കാമുകനായിട്ടാണ് ജയറാം വേഷമിട്ടത്.. മരണകിടക്കയിൽ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ച് അവിവാഹിതരായി ജീവിക്കുന്ന തൻ്റെ അമ്മായിമാരുടെ വിവാഹം നടത്താൻ ശ്രമിക്കുന്ന കഥാപാത്രമാണ് അഞ്ജിതയുടേത്..
മൂന്നു സഹോദരിമാരും ചേർന്നെടുത്ത പ്രതിജ്ഞയ്ക്ക് വിരുദ്ധമായി ഒരു വിവാഹം ചെയ്ത ഏക സഹോദരനെ ഇക്കാരണത്താൽ തന്നെ ആ സഹോദരിമാർ വെറുക്കുന്നു. ഈ പിണക്കം തീർക്കാനുള്ള ബാധ്യതയും അഞ്ജിത ഏറ്റെടുക്കുന്നുണ്ട്..
ഒരു പ്രാവശ്യം മാത്രമേ “സ്നേഹസമ്മാനം” സൂര്യയിൽ സംപ്രേഷണം ചെയ്തിട്ടുള്ളൂ.. (എൻ്റെ ഓർമ്മയിൽ) ഇടയ്ക്ക് അഞ്ജിതയ്ക്ക് കത്തുകൾ അയയ്ക്കുന്ന അജ്ഞാതനായ ഒരാളിനെ കുറിച്ച് പരാമർശമുണ്ട്.
അദ്ദേഹം കഥാവസാനം, അമ്മായിമാരുടെ വിവാഹ മണ്ഡപത്തിൽ തിരക്കിട്ട് ഓടിനടന്നിരുന്ന അഞ്ജിതയുടെ മുന്നിലെത്തുകയാണ്.. തൻ്റെ പ്രണയം അവളുമായി പങ്കുവയ്ക്കാൻ..! അതോടൊപ്പം കുടുംബത്തിലെ പ്രശ്നങ്ങൾ തീർക്കാൻ അഞ്ജിത ചെയ്ത ത്യാഗങ്ങളെ കുറിച്ച് മറ്റുള്ളവർക്ക് ബോധ്യപ്പെടുത്തുന്ന കടമയും ജയറാം നിർവഹിച്ചു. കനകലത, ബിന്ദു പണിക്കർ, കലാമണ്ഡലം കേശവൻ എന്നിവർ സീരിയലിലെ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു.. “സ്നേഹസമ്മാനം” അന്ന് സൂര്യ ടിവിയിൽ കണ്ടിട്ടുള്ളവർ ഓർമ്മകൾ പങ്കുവയ്ക്കുമല്ലോ..
ഗീതാഗോവിന്ദത്തിൽ സാജൻ സൂര്യ, സന്തോഷ് കുറുപ്പ് , ബിന്നി, രേവതി, ശ്വേത, അമൃത, ഉമാ നായർ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. സന്തോഷ് കിഴാറ്റൂരും അതിഥി വേഷത്തിലെത്തുന്നുണ്ട്.അതേസമയം, ‘മഹേഷും മാരുതിയും’ ആണ് ആസിഫ് അലിയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമ. മംമ്ത മോഹൻദാസ് നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതു ആണ്.
അശ്വിൻ ശ്രുതിയോട് സത്യങ്ങൾ പറഞ്ഞു. അതിന് ശേഷം അശ്വിനോട് പഴയ ഒരു സ്നേഹം തന്നെയാണ് ശ്രുതി കാണിച്ചുകൊണ്ടിരിക്കുന്നത്. പക്ഷെ ഇതെല്ലം കണ്ട...
ഏറെ നാളുകൾക്ക് ശേഷമാണ് തന്റെ സ്വന്തം മകളാണ് ഗൗരി എന്നുള്ള സത്യം ഗൗതം തിരിച്ചറിയുന്നത്. പക്ഷെ അന്ന് മുതൽ നന്ദയുടെയും, പിങ്കിയുടെയും...
ഗൗരിയെ അമിതമായി സ്നേഹിക്കുമ്പോഴും, നന്ദുവിനെ ഒഴിവാക്കുന്ന പ്രവൃത്തിയാണ് ഗൗതം കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത് തെറ്റാണെന്ന് പിങ്കി പറയുമ്പോഴും ഗൗതം അതൊന്നും ഗൗനിക്കുന്നില്ല. ഇതിനിടയിൽ...
വലിയൊരു അപകടത്തിൽ തന്നെയാണ് പേര് ചെന്ന് പെട്ടിരിക്കുന്നത്. പാറുവിനെ ഉപയോഗിച്ച് പല്ലവിയെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇന്ദ്രൻ. പക്ഷെ അവസാനം പല്ലവിയെയും സേതുവിനെയും...
അപർണയുടേയും തമ്പിയുടെയും കണ്ണിൽപ്പെടാതെ രാധാമണിയെ രക്ഷിക്കാനും, ഓർമ്മകൾ തിരിച്ചുകിട്ടി ജീവിതത്തിലോട്ട് തിരികെ കൊണ്ടുവരാനും വേണ്ടിയാണ് ജാനകിയും അഭിയും ശ്രമിക്കുന്നത്. പക്ഷെ ജാനകിയുടെ...