വിവാഹഭ്യർത്ഥന നടത്തി ആരാധകൻ; മറുപടിയുമായി മൃണാൾ താക്കൂർ
Published on

ദുൽഖർ നയകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായ താരമാണ് മൃണാൾ താക്കൂർ. പ്രിൻസസ് നൂർജഹാൻ എന്ന കഥാപാത്രമായി ബിഗ് സ്ക്രീനിൽ എത്തിയ മൃണാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവം ആയിരുന്നു സമ്മാനിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫൊട്ടൊഷൂട്ട് ചിത്രങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്. ഞായറാഴ്ച തന്റെ പ്രൊഫൈലിലൂടെ മൃണാൾ പങ്കുവച്ച ചിത്രത്തിനു താഴെയുള്ള കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിനു താഴെ ആരാധകൻ വിവാഹഭ്യർത്ഥന നടത്തിയിരിക്കുകയാണ്.
“എന്റെ ഭാഗത്തു നിന്നുള്ള പ്രണയം ഞാൻ തുറന്നു പറയുന്നു” എന്നായിരുന്നു ആരാധകന്റെ കമന്റ്. “എന്നാൽ എന്റെ ഭാഗത്തു നിന്നുള്ളത് ഒരു നോ ആണ്” മൃണാളിന്റെ മറുപടി ഇങ്ങനെയായിരുന്നു. ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ മറുപടി.മൃണാളിന്റെ മറുപടിയോടെ പോസ്റ്റിനു താഴെ വളരെ രസകരമായ കമന്റുകളാണ് പിന്നീട് നിറഞ്ഞത്.
ചിലർ താരത്തോടുള്ള പ്രണയം തുറന്നു പറഞ്ഞപ്പോൾ മറ്റു ചിലർ വിവാഹഭ്യർത്ഥന നടത്തിയ ആരാധകനെ ആശ്വസിപ്പിച്ചു. മൃണാൾ ആരാധകനെ അപമാനിച്ചെന്ന് ഒരാൾ പറഞ്ഞപ്പോൾ എന്റെയും മൃണാളിന്റെയും പ്രണയത്തിനിടയിലേക്ക് നീ വരരുതെന്നാണ് മറ്റൊരാൾ കുറിച്ചത്.
ബോളിവുഡ് ചിത്രങ്ങളിലാണ് മൃണാൾ സജീവമാകാൻ ഒരുങ്ങുന്നത്. അക്ഷയ് കുമാർ ചിത്രം ‘സെൽഫി’യിൽ മൃണാൾ അതിഥി വേഷത്തിലെത്തിയിരുന്നു. നാനിയ്ക്കൊപ്പമുള്ള തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...