
Actress
സെല്‍ഫി പങ്കുവെച്ച് അനുഷ്ക ശര്‍മ; ചിത്രം ഏറ്റെടുത്ത് ആരാധകർ
സെല്‍ഫി പങ്കുവെച്ച് അനുഷ്ക ശര്‍മ; ചിത്രം ഏറ്റെടുത്ത് ആരാധകർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുഷ്ക ശര്‍മ. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇടയ്ക്ക് ചിത്രങ്ങളും പങ്കിടാറുണ്ട്. ഇപ്പോഴിതാ അനുഷ്ക ശര്‍മ പങ്കുവെച്ച സെല്‍ഫി ഫോട്ടോകള്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
അനുഷ്ക ശര്‍മയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം ഇന്ത്യൻ ക്രിക്കറ്റര്‍ ജുലാൻ ഗോസ്വാമിയുടെ ജീവിത കഥ പറയുന്ന ‘ഛക്ദ എക്സ്പ്ര’സ് ആണ്. നെറ്റ്ഫ്ലിക്സില്‍ ഡയറക്ട് റിലീസായി എത്താനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രോസിത് റോയ് ആണ്. പ്രതിക ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുഷ്ക ശര്‍മ ജൂലൻ ഗോസ്വാമിയായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
‘രബ് നെ ബന ദി ജോഡി’യിലൂടെ വെള്ളിത്തിരയില്‍ നായികയായ അനുഷ്ക ശര്‍മ മകള്‍ ജനിച്ച ശേഷം നടിയെന്ന നിലയില്‍ വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. ബോളിവുഡിലെ ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷൻ ലഭിച്ച താരമാണ് അനുഷ്ക ശര്‍മയ. മികച്ച നവാഗത നടിക്കുള്ള നോമിനേഷനും സ്വന്തമാക്കിയിരുന്നു അനുഷ്ക ശര്‍മ. ഒരിടവേള കഴിഞ്ഞ മികച്ച കഥാപാത്രമായി തിരിച്ചെത്തുന്ന അനുഷ്ക ശര്‍മയ്ക്ക് ചക്ദ എക്സ്പ്രസില്‍ ഏറെ പ്രതീക്ഷകളാണ് ഉള്ളത് .
ഗോസ്വാമി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്. ജൂലൻ ഗോസ്വാമി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിതാ ഫാസ്റ്റ് ബൗളറായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡ് ജൂലൻ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിതാ ഏകദിന ക്രിക്കറ്റിലെ ബൗളിംഗ് റാങ്കിംഗില്‍ ജൂലൻ ഗോസ്വാമി ഒന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...