Actress
എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു, വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല, അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ; തുറന്ന് പറഞ്ഞ് നിത്യ ദാസ്
എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു, വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല, അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ; തുറന്ന് പറഞ്ഞ് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമാ അരങ്ങേറ്റവും. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടി. പൈലറ്റായ പഞ്ചാബ് സ്വദേശിയുമായിട്ടുള്ള നടിയുടെ പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഭര്‍ത്താവ് വിക്കിയെ കുറിച്ചും രണ്ടാളും പ്രണയിച്ച് വിവാഹം കഴിച്ചതിനെ കുറിച്ചുമൊക്കെ നിത്യ മുന്‍പ് പലപ്പോഴായി തുറന്ന് സംസാരിച്ചിട്ടുണ്ട്.
ഈ പറക്കും തളിക എന്ന ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട നായികയായി മാറിയ ആളാണ് നിത്യ ദാസ്. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. തന്റെ തിരിച്ചുവരവ് കൂടിയായ പള്ളിമണി എന്ന സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ നിത്യ.
തന്റെ കുടുംബത്തെ കുറിച്ച് നിത്യ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഏറെയും വലിയ ശ്രദ്ധ നേടിയിരുന്നു. അതുപോലെ ഞാനും എന്റെ ആളും എന്ന ഷോയില്‍ വിധി കര്‍ത്താവായി ഇരുന്ന സമയത്ത് മാതാപിതാക്കളുടെ കാര്യത്തില്‍ നിത്യ പറഞ്ഞ പല കാര്യങ്ങളും കൈയ്യടി നേടിയിരുന്നു. അവരുടെ ക്കണ്ണീര് വീഴ്ത്തിയാല്‍ നമ്മള്‍ ഒരിക്കലും നന്നാവില്ല എന്ന് നിത്യ പറഞ്ഞിരുന്നു. വിവാഹം നമ്മുടെ ഇഷ്ട ആണെങ്കിലും അത് അവരെ വിഷമിപ്പിച്ചുകൊണ്ട് ആകരുത് എന്നും നിത്യ പറഞ്ഞിരുന്നു.
ഇപ്പോഴിതായ എത്ര പ്രണയം ആയിരുന്നുവെങ്കിലും ഒരിക്കലും അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചിട്ട് ഞാന്‍ വിവാഹം കഴിക്കില്ലായിരുന്നു എന്നാണ് നിത്യ പറയുന്നത് അതെങ്ങനെ സാധിക്കും, എങ്ങനെ സമാധാനത്തോടെ ജീവിക്കാന്‍ ആകും. അന്നും ഇന്നും അതിനോട് യോജിപ്പില്ല. എന്റെ വീട്ടില്‍ സമ്മതിച്ചതുകൊണ്ട് ഞാന്‍ പുള്ളിയെ തേച്ചില്ല. അല്ലെങ്കില്‍ ഉറപ്പായും ഞാന്‍ ഒഴിവാക്കിയേനെ നിത്യ പറയുന്നു. എല്ലാം തുറന്ന് പറയുന്ന ആളാണ് എങ്കിലും ഒരാള്‍ വിശ്വസിച്ചു ഏല്പിക്കുന്ന കാര്യങ്ങള്‍ ഒരിക്കലും തുറന്നു പറയാറില്ല എന്നും നിത്യ പറഞ്ഞു.
നിത്യയുടെ ഭര്‍ത്താവ് മലയാളി ആയിരുന്നില്ല. മറ്റൊരു ഭാഷയും സംസ്‌കാരവും എല്ലാമുള്ള ഒരു കുടുംബത്തിലേക്കാണ് നിത്യ വിവാഹം കഴിച്ച് എത്തിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജൗള ആണ് നിത്യയെ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹവും നടന്നു.
എന്റെ ജീവിതത്തില്‍ സിനിമ എന്ന വഴിത്തിരിവ് ഉണ്ടാകാന്‍ കാരണം മഞ്ജു ചേച്ചിയാണ്. ഗൃഹലക്ഷ്മിയില്‍ വന്ന എന്റെ ഒരു ഫോട്ടോ മഞ്ജു ചേച്ചി കണ്ടിട്ട് ചേച്ചിയാണ് എന്നെ ദിലീപ് ഏട്ടന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ആദ്യം ദിലീപേട്ടനെ കാണുന്ന ഫീല്‍ ആണ് ഇന്നും എനിക്ക് അദ്ദേഹം ഏട്ടന്‍ എന്നൊരു ഫീലാണ്. എന്നും കാണുമെന്നോ വിളിക്കുമെന്നോ ഒന്നുമില്ല. പക്ഷെ എന്നും ആ സ്‌നേഹം ഉണ്ടാകും എന്നും നിത്യ പറയുന്നു.
അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയം അല്ലായിരുന്നുവെങ്കില്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് താരം പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതോ വീടിന്റെ അടുക്കളയില്‍ ഉണ്ടാകുമായിരുന്നു എന്നാണ് നിത്യ ദാസ് പറയുന്നത്. ജീവിതത്തില്‍ വേറെ എന്തെങ്കിലും ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷെ അതിന് വേണ്ടി ഒന്നും ചെയ്തിരുന്നില്ല നിത്യ ദാസ് പറഞ്ഞു.
ഒരു മാഗസിനില്‍ അവിചാരിതമായി കവര്‍ ഫോട്ടോ വന്നതിനെ തുടര്‍ന്നാണ് നിത്യ ദാസിന്റെ തലവര മാറിയത്. സ്‌കൂള്‍ വിട്ടുവരുന്നവഴി ഫോട്ടോഗ്രാഫിയോട് താത്പര്യമിലുള്ള ഒരു അഭിഭാഷകന്‍ എന്നോട് ചോദിച്ചു, ‘ഒരു ഫോട്ടോ എടുത്തോടെ, മാഗസിന്‍ കവറിന് അയക്കാനാണ്’ എന്ന്. വീട്ടില്‍ ചോദിക്കാന്‍ പറഞ്ഞു. അദ്ദേഹം വന്നു ഫോട്ടോ എടുത്തു ഗൃഹലക്ഷ്മിയില്‍ കവര്‍ ഗേളായി വരികയും ചെയ്തു. അന്ന് എന്നെ ഫോട്ടോ എടുത്ത അഭിഭാഷകന്‍ പിന്നീട് ഫോട്ടോഗ്രാഫറായി മാറി.
മാഗസിനില്‍ വന്ന ആ കവര്‍ ഫോട്ടോ കണ്ടിട്ടാണ് മഞ്ജു ചേച്ചി ഈ പറക്കും തളികയിലെ നായികയായി എന്നെ സജസ്റ്റ് ചെയ്യുന്നത്. അങ്ങനെ ദിലീപേട്ടനാണ് എന്നെ വിളിച്ചത്. ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് എനിക്ക് അറിയില്ലായിരുന്നു പിന്നെ കരിവാരി തേച്ച നായികയാവും എന്ന്.
ആദ്യം ഷൂട്ട് ചെയ്തത് പാട്ട് രംഗമായിരുന്നു. പിന്നീട് കൊച്ചിയില്‍ വന്ന് ബസന്തിയുടെ വേഷം കെട്ടി. ആരെങ്കിലുമൊക്കെ വന്ന് ആരാ നായിക എന്ന് ചോദിക്കുമ്പോള്‍ ദിലീപേട്ടന്‍ എന്നെ കാണിച്ചിട്ട് പറയും ഇതാണ് എന്ന്, അപ്പോള്‍ ‘അയ്യേ’ എന്ന് പറഞ്ഞ് പോവുമ്പോള്‍ എനിക്ക് സങ്കടം വരുമായിരുന്നു നിത്യ ദാസ് പറഞ്ഞു.
