തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഇടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന്. നരക ജീവിതമാണ് ആന നയിക്കുന്നത്. ഇപ്പോള്‍ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന ഇടിയും അടിയും സഹിച്ച് ജീവിക്കാനാണ് ആനയുടെ വിധി.
ഒരുപാട് ആളുകള്‍ക്ക് ഇതിനോടകം ജീവന് നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മനുഷ്യനല്ലേ വിവേചന ബുദ്ധി കാണിക്കേണ്ടത് എന്ന് ചോദിക്കുകയാണ് ഹരീഷ്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റിലൂടെയായിരുന്നു പ്രതികരണം.
‘നരക ജീവിതം നയിച്ച്, കെട്ടി അഴിക്കല്‍ എന്ന പേരില്‍ കൊടും പീ ഡനം അനുഭവിച്ചു , ഈ ഇടഞ്ഞതിന്റെ പേരില്‍ കിട്ടാന്‍ ഇരിക്കുന്ന വലിയ കോല് കൊണ്ടുള്ള ഇടിയും, അടിയും വാട്ടലും കൊണ്ട് ജീവിക്കാന്‍ വിധിക്കപ്പെട്ട ജീവി. ജീവിതം നഷ്ടപ്പെട്ട പാപ്പാനും മറ്റനവധി മനുഷ്യരും…മനുഷ്യനല്ലേ വിവേചന ബുദ്ധി വേണ്ടത്?’
മാസങ്ങള്‍ നീണ്ട വിലക്കിനൊടുവില്‍ പൂരപ്പറമ്പുകളിലേക്ക് തിരികെയെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും ഇടയുകയായിരുന്നു. പാലക്കാട് ആലത്തൂര്‍ പാടൂര്‍ വേലയ്ക്കിടെയാണ് ആന ഇടഞ്ഞത്. അപകടത്തില്‍ ആനയുടെ പാപ്പാന് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ ഉടമസ്ഥതിയിലുള്ളതാണ് ആന. ഇതുവരെ 13 പേര് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടൻ ശ്രീകാന്ത് ല ഹരിക്കേസിൽ അറസ്റ്റിലാകുന്നത്. ലഹരി ഉപയോഗിച്ചതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതിനു പിന്നാലെയാണ് നടനെ...