Hollywood
രക്ഷപ്പെട്ട് ശുചിമുറിയിലേയ്ക്ക് ഓടിയ തന്നെ അയാള്‍ പിന്തുടര്‍ന്നു; ഹാര്‍വി വെയ്ന്‍സ്റ്റീന് എതിരെയുള്ള ലൈം ഗികാതിക്രമക്കേസില്‍ 16 വര്‍ഷം കൂടി തടവ് വിധിച്ച് കോടതി
രക്ഷപ്പെട്ട് ശുചിമുറിയിലേയ്ക്ക് ഓടിയ തന്നെ അയാള്‍ പിന്തുടര്‍ന്നു; ഹാര്‍വി വെയ്ന്‍സ്റ്റീന് എതിരെയുള്ള ലൈം ഗികാതിക്രമക്കേസില്‍ 16 വര്‍ഷം കൂടി തടവ് വിധിച്ച് കോടതി
മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനും ഹോളിവുഡ് സിനിമാ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീന് ലൈം ഗികാതിക്രമക്കേസില്‍ 16 വര്‍ഷം തടവ്. പത്തുവര്‍ഷം മുമ്പ് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈം ഗികാതിക്രമക്കേസിലാണ് കോടതി വ്യാഴാഴ്ച വിധി പറഞ്ഞിരിക്കുന്നത്.
‘മീ ടൂ’ആരോപണങ്ങളില്‍ ഉയര്‍ന്നുകേട്ട പേരാണ് ഹാര്‍വിയുടേത്. ഹാര്‍വിയുടെ പേരിലുയര്‍ന്ന നാല് ലൈം ഗികാതിക്രമക്കേസുകളില്‍ മൂന്നാമത്തേതാണിത്. ഇയാള്‍ക്ക് മറ്റു രണ്ടുകേസുകളിലായി നേരത്തേ ന്യൂയോര്‍ക്ക് കോടതി 23 വര്‍ഷവും കാലിഫോര്‍ണിയ കോടതി 24 വര്‍ഷവും തടവു വിധിച്ചിരുന്നു.
ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഷ്‌ലി ജൂഡ്, സല്‍മ ഹയെക് ഉള്‍പ്പടെ നിരവധി നടിമാരും വെയ്ന്‍സ്റ്റീനിന് എതിരേ രംഗത്തെത്തിയിരുന്നു. 2017 ലാണ് നിര്‍മാതാവിന്റെ അതിക്രമ കഥകള്‍ എല്ലാം പുറത്തുവന്നത്. എന്നാല്‍ അനുവാദമില്ലാതെ ആരുമായും ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റീനിന്റെ വാദം.
ഹാര്‍വി വെയ്ന്‍സ്റ്റയിനില്‍ നിന്നും തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് നടി പാരിസ് ഹില്‍ട്ടനും രംഗത്തെത്തിയിരുന്നു. തനിക്ക് 19 വയസുള്ളപ്പോള്‍ കാന്‍ ചലച്ചിത്രമേളക്കിടെ വെയ്ന്‍സ്റ്റയിന്‍ തന്നെ ലൈം ഗികമായി ആക്രമിക്കുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
ഗ്‌ലാമര്‍ യുകെയുമായുള്ള അഭിമുഖത്തിലാണ് നടിയുടെ തുറന്ന് പറച്ചില്‍. നടിയാകണമെങ്കില്‍ റൂമില്‍ വന്ന് സ്‌ക്രിപ്റ്റ് വായിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. പോകാതെ വന്നപ്പോള്‍ അയാള്‍ തനിക്ക് നേരെ ആക്രോശിച്ചു. രക്ഷപ്പെട്ട് ശുചിമുറിയിലേയ്ക്ക് ഓടിയ തന്നെ അയാള്‍ പിന്തുടര്‍ന്നു. ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു.
വളരെ പ്രയാസപ്പെട്ടാണ് ചെറുത്തു നിന്നതെന്നും അവസാനം സെക്യൂരിറ്റി എത്തി അയാളെ പിടിച്ചുകൊണ്ട് പോവുകയായിരുന്നുവെന്നും പാരിസ് ഹില്‍ട്ടണ്‍ പറഞ്ഞു. വെയ്ന്‍സ്റ്റയിന്റെ സ്വഭാവത്തെ കുറിച്ച് മറ്റാരെങ്കിലും നിങ്ങളോട് ഇതിന് മുന്‍പ് പരാമര്‍ശിച്ചിരുന്നോ എന്ന ചോദ്യത്തിന്. ഹോളിവുഡില്‍ വളരെ സ്വാധീനമുള്ളയാളാണ് ഹാര്‍വി വെയ്ന്‍സ്റ്റയ്ന്‍.
അയാളുടെ പെരുമാറ്റം എല്ലാവര്‍ക്കും അറിയാം. പക്ഷെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നടി വ്യക്തമാക്കി. ലൈംഗി കാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. വെയ്ന്‍സ്‌റ്റെയ്‌നെതിരെ ഉയര്‍ന്ന അഞ്ചു ലൈം ഗിക ആരോപണക്കേസുകള്‍ പരിശോധിച്ച കോടതി ഇതില്‍ രണ്ടു കേസില്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തി.