
general
ഒടിടിയില്‍ എത്തിയിട്ടും വാരിസിനും തുനിവിനും തിയേറ്ററുകളില്‍ സ്പെഷ്യല്‍ ഷോ
ഒടിടിയില്‍ എത്തിയിട്ടും വാരിസിനും തുനിവിനും തിയേറ്ററുകളില്‍ സ്പെഷ്യല്‍ ഷോ

പൊങ്കല്‍ റിലീസായി പുറത്തത്തെിയ വിജയ്- അജിത്ത് ചിത്രങ്ങളാണ് വാരിസും തുനിവും. ഇരു ചിത്രങ്ങളും ബോക്സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ചിത്രങ്ങളും ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചുവെങ്കിലും ചില തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
ഇപ്പോഴിതാ ഇരുചിത്രങ്ങള്‍ക്കും ചെന്നൈയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ സ്പെഷ്യല്‍ ഷോ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാരിസിന്റെയും തുനിവിന്റെയും പ്രദര്‍ശനം 50 ദിവസത്തോട് അടുക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യല്‍ ഷോ. ഇതിനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25നാണ് ഇരുചിത്രങ്ങളുടെയും സ്പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന് എച്ച്. വിനോദും അജിത്തും ഒന്നിച്ച ചിത്രമാണ് തുനിവ്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് തുനിവ്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും എത്തുന്നുണ്ട്. അതേസമയം, ‘ലിയോ’യാണ് വിജയിയുടെ പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...