Malayalam
മോനെ റിയാസേ നമ്മുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാം വെയ്റ്റിംഗ്; റിയാസിനെതിരെ വീണ്ടും ആരതി പൊടി
മോനെ റിയാസേ നമ്മുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാം വെയ്റ്റിംഗ്; റിയാസിനെതിരെ വീണ്ടും ആരതി പൊടി
ഏറെ ജനപ്രീതി നേടിയ ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാലാം സീസണ് ആണ് ഇപ്പോള്‍ കഴിഞ്ഞിരിക്കുന്നത്. അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നാലാം സീസണില്‍ ഏറെ ശ്രദ്ധ നേടിയിരുന്ന താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഇടയ്ക്ക് വെച്ച് പരിപാടിയില്‍ നിന്നും പുറത്ത് പോയിരുന്നുവെങ്കിലും വന്‍ പിന്തുണയായിരുന്നു റോബിന് ലഭിച്ചിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെയായിരുന്നു റോബിനും സംരഭകയും നടിയുമായ ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പിന്നാലെ വിവാഹ നിശ്ചയ വിശേഷങ്ങള്‍ക്കൊപ്പം മറ്റൊരു വിവാദം കൂടി ഉയര്‍ന്നിരുന്നു. ആരതി പൊടിയുടെ വിവാഹ വസ്ത്രവുമായി ബന്ധപ്പെട്ടായിരുന്നു അത്. നിശ്ചയ ദിവസം ആരതി ധരിച്ച വസ്ത്രം താന്‍ തന്നെയാണ് ഡിസൈന്‍ ചെയ്തതെന്ന് ആരതി പറഞ്ഞിരുന്നു, എന്നാല്‍ ആരതിയുടെ വസ്ത്രത്തിന്റെ ഡിസൈന്‍ അവര്‍ മറ്റൊരു ഡിസൈനറുടേത് അതേ പടി കോപ്പിയടിച്ച് വെയ്ക്കുകയായിരുന്നുവെന്നതായിരുന്നു ആരോപണം ഉയര്‍ന്നത്.
ജെസാഷ് എന്ന വസ്ത്ര സ്ഥാപനായിരുന്നു ആരതിക്കെതിരെ ആരോപണം ഉയര്‍ത്തിയത്. മറ്റൊരു വധുവിന് വേണ്ടി തങ്ങള്‍ തയ്യാറാക്കിയ വസ്ത്ര ഡിസൈന്‍ ആരതി അത് പോലെ പകര്ത്തിവെച്ചുവെന്നായിരുന്നു ആരോപണം. നിരവധി പേര് തങ്ങളെ ടാഗ് ചെയ്ത് വസ്ത്രത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഇത് സംബന്ധിച്ച് ജെസാഷ് പങ്കിട്ട വീഡിയോ ബിഗ് ബോസ് സീസണ് 4 മത്സരാര്‍ത്ഥിയായിരുന്ന റിയാസ് സലീമും പങ്കുവെച്ചതോടെ വിവാദം കടുത്തു.
കോപ്പിയടിച്ചോളൂ, എന്നാല്‍ ക്രെഡിറ്റ് കൊടുക്കാം എന്ന വരികളോടെയായിരുന്നു റിയാസ് ജെസാഷിന്റെ പോസ്റ്റ് ട്വീറ്റ് ചെയ്തത്. നേരത്തേ തന്നെ റോബിനും ആരതിയുമായി കൊമ്പ് കോര്‍ത്ത ബിഗ് ബോസ് താരമായിരുന്നു റിയാസ്. ഒരിക്കല്‍ റിയാസിനോട് ആരതി പൊടിയെ അറിയുമോയെന്ന ചോദ്യത്തിന് അന്ന് റിയാസ് കടുത്ത പരിഹാസം ഉയര്‍ത്തിയിരുന്നു. ഗോതമ്പ് പൊടിയെന്നൊക്കെ കേട്ടിട്ടുണ്ട്, പ്രശസ്തനായ കാമുകന്റെ പേരില്‍ അറിയപ്പെടുന്നയാളാണോയെന്ന പരിഹാസവും അന്ന് റിയാസ് ഉയര്‍ത്തിയിരുന്നു.
അതേസമയം ആരതിയ്ക്കെതിരായ റിയാസിന്റെ ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. ഡിസൈന്‍ തന്റേത് തന്നെ ആണെന്നും വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയ സ്ഥാപനത്തിനെതിരേയും വ്യക്തിക്കെതിരേയും തീര്‍ച്ചയായും നിയമ നടപടി സ്വീകരിക്കുമെന്നും ആരതി അന്ന് വ്യക്തമാക്കി. അതിനിടയില്‍ വിഷയത്തില്‍ വിശദീകരണവുമായി ജെസാഷ് രംഗത്തെത്തി.
തങ്ങളുടെ ഡിസൈന്‍ ആണെന്ന് തെറ്റിധരിച്ചതാണെന്നും വിവാഹ നിശ്ചയം പോലൊരു സന്തോഷകരമായ സമയത്ത് വേദനിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു ജെസാഷിന്റെ വിശദീകരണ കുറിപ്പ്. ആരതി ഒരു സെലിബ്രിറ്റിയായിരുന്നുവെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ജെസാഷ് തങ്ങളുടെ വിശദികരണ കുറിപ്പില്‍ പറഞ്ഞു.
എന്നാല്‍ തനിക്കെതിരെ വ്യാജ ആരോപണം ഉയര്ത്തിയവര്ക്കെതിരായ നിയമനടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നായിരുന്നു ആരതി പ്രതികരിച്ചത്. തന്റെ കഠിനാധ്വാനത്തേയും പരിശ്രമത്തേയും പരിഹസിച്ച റിയാസിനും ഡിസൈന്‍ സ്ഥാപനത്തിനുമെതിരെ കേസ് കൊടുക്കുമെന്നും ആരതി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിഷയത്തില്‍ വീണ്ടും റിയാസിനെതിരെ രംഗത്തെത്തിയിരിക്കുകാണ് ആരതി. റിയാസിനെതിരെ റോബിന് ആരാധകന് പങ്കിട്ട ഒരു സ്റ്റോറിയാണ് ആരതി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഡിയര്‍ സ്യൂഡോ ഫെമിനിസ്റ്റ്, കിട്ടിയോ,ഇല്ല ചോദിച്ച് വാങ്ങുന്നു, റിയാസ് എന്തിനാണ് വെറുതെ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്, അടങ്ങി ഇരുന്നൂടെ, ഇത്തരം ചില കാര്യങ്ങളില്‍ ഞങ്ങള്‍ ഫാന്‍സ് കുറച്ച് ടോക്സിക് ആണ്, ഇത് ഞങ്ങള്‍ ഫാന്‍സിന്റെ കോണ്‍ഫിഡന്‍സ് ആണ് അഹങ്കാരമല്ല എന്നാണ് സ്റ്റോറിയിലെ വരികള്‍. ഇതിനൊപ്പം ഒരു സ്ക്രീന്‍ഷോട്ടുമുണ്ട്.
റോബിന്റെ ഒരു ബിഗ് ബോസ് വീഡിയോയ്ക്ക് താഴെ കെലിപ്പണ്ണന് എന്ന് റിയാസിന്റെ പ്രൊഫൈല്‍ പിക്ചറോട് കൂടിയ അക്കൗണ്ടില്‍ നിന്നും കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ആരതിയുടെ പ്രൊഫൈലില്‍ നിന്നുള്ള കമന്റ് കാണാം. മോനെ റിയാസ് നമ്മുക്ക് പോലീസ് സ്റ്റേഷനില്‍ വെച്ച് കാണാം വെയ്റ്റിംഗ്, എന്നാണ് ആ കമന്റിന് താഴെ ആരതി കുറിച്ചത്്. എന്തായാലും വിഷയത്തില്‍ റോബിന്റെ പ്രതികരണം അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.