Connect with us

ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

general

ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചു; യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി അ ശ്ലീല വെബ്‌സീരിസില്‍ അഭിനയിപ്പിച്ചുവെന്ന കേസില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍. അരുവിക്കര പൊലീസാണ് ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ലക്ഷ്മിയെ കോടതി ഉപാധികളോടെ ജാമ്യത്തില്‍ വിട്ടുവെന്നാണ് വിവരം.

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ 9 മണിക്കും 12 മണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. ആറാഴ്ച വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍കണം. ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെങ്കില്‍ അനുവദിക്കണം.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ജാമ്യം അനുവദിച്ചത്. വെങ്ങാനൂര്‍ സ്വദേശിയായ 26കാരമാണ് കേസില്‍ പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അ ശ്ലീല സീരിസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചായിരുന്നു ചിത്രീകരണം. തന്നോട് അ ശ്ലീല ചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

ആദ്യ കുറച്ച് ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷമാണ് ഒപ്പുവയ്പ്പിച്ചതെന്നും ശേഷം അ ശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഒ ടി ടിയില്‍ റിലീസ് ചെയ്യുന്ന വെബ് സീരിസിലേക്ക് നായകനെ തേടിയുളള പരസ്യം കണ്ടാണ് യുവാവ് അപേക്ഷ അയച്ചത്. പ്ലേ സ്‌റ്റോറില്‍ ലഭിക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്‌ഫോം അ ശ്ലീല ചിത്രങ്ങള്‍ റിലീസ് ചെയ്യുന്ന ആപ്പ് ആണ്.

ഇക്കാര്യങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് യുവാവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുഹൃത്തായ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആണ് ഒരു വെബ് സീരിസ് ഉണ്ടെന്നും അതില്‍ അഭിനയിക്കണം എന്നും പറഞ്ഞ് സമീപിച്ചത്. തുടര്‍ന്നാണ് യുവാവ് ഷൂട്ട് നടക്കുന്ന അരുവിക്കരയില്‍ എത്തിയത്. ഒരു കിലോമീറ്റര്‍ അകത്തോട്ട് മാറി, ആളൊഴിഞ്ഞ വില്ലയില്‍ ആയിരുന്നു ചിത്രീകരണമെന്ന് യുവാവ് പറയുന്നു.

കരാറില്‍ ഒപ്പിട്ടത് കൊണ്ട് നിര്‍ബന്ധമായും ചെയ്‌തേ പറ്റൂ എന്ന് പറഞ്ഞു. അതല്ലെങ്കില്‍ ഷൂട്ടിന്റെ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ തരേണ്ടി വരും എന്ന് പറഞ്ഞു. ഓടിപ്പോയാല്‍ അവര്‍ പിടിക്കും. അങ്ങനെയാണ് കണ്ണ് നിറഞ്ഞ് കൊണ്ട് അത് ചെയ്തത്. അതിപ്പോള്‍ റിലീസ് ചെയ്യാന്‍ പോവുകയാണെന്ന് യുവാവ് പറഞ്ഞിരുന്നു.

More in general

Trending