എന്നെക്കൊണ്ട് കഴിയുന്നത് 5 ലക്ഷം രൂപയായിരുന്നു… അതു ഞാന്‍ കൊടുത്തു; വിജയ് ദേവരകൊണ്ട കേരളത്തെ സഹായിക്കാന്‍ ഒരു കാരണമുണ്ട്…
കേരളത്തെ പ്രളയം മുക്കിയപ്പോള്‍ കേരളത്തിന് കൈത്താങ്ങായി എത്തിയത് നിരവധി പേരാണ്. അക്കൂട്ടത്തില്‍ കൂടുതലും സിനിമാ പ്രമുഖരുമുണ്ടായിരുന്നു. മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് പുറമെ തമിഴ് തെലുങ്ക്, ബോളിവുഡ് താരങ്ങളും കേരളത്തിന് ഹസ്തദാനമായി എത്തിയിരുന്നു.
തെലുങ്കില്‍ നിന്ന് ആദ്യമായി കേരളത്തിന് സഹായഹസ്തവുമായി എത്തിയത് യുവതാരം വിജയ് ദേവരകൊണ്ടയാണ്. അഞ്ച് ലക്ഷം രൂപയാണ് വിജയ് കേരളത്തിന് നല്‍കിയത്. വിജയ് കേരളത്തെ സഹായിക്കാന്‍ ഒരു കാരണവുമുണ്ട്. ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. സാമൂഹ്യ പ്രതിബദ്ധതയുള്ളതു കൊണ്ട് മാത്രമല്ല താന്‍ സഹായം ചെയ്യുന്നതെന്ന് വിജയ് ദേവരക്കൊണ്ട പറഞ്ഞത്.
ഞാനിപ്പോള്‍ ചെറിയൊരു നിലയില്‍ എത്തിക്കഴിഞ്ഞു. കുറച്ച് പൈസ കയ്യിലുണ്ട്. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇതുമതി. അതിനിടയിലാണ് കേരളത്തില്‍ സംഭവിച്ച ദുരന്തം അറിയുന്നത്. എനിക്കെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് അഞ്ചു ലക്ഷം രൂപയായിരുന്നു. അതു ഞാന്‍ സംഭാവന നല്‍കുകയും ചെയ്തു എന്നായിരുന്നു വിജയ് പറഞ്ഞത്.
Reason for Vijay Devarakonda helping hands to Kerala
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...