നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ നിറയെ. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നുമാണ് സുരേഷ് ഗോപി പ്രസംഗത്തില്‍ പറഞ്ഞത്. ഇതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ വിവിധ മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ അവസരത്തില്‍ തമിഴ് നടന് വിജയ് സേതുപതിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.
താനൊരു നിരീശ്വരവാദിയാണെന്നും എന്നാല്‍ ഭസ്മമോ തീര്‍ത്ഥമോ തന്നാല്‍ വാങ്ങിക്കുമെന്നും വിജയ് സേതുപതി പറയുന്നു. കാരണം താന്‍ മനുഷ്യരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് സേതുപതി പറയുന്നു. എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് താന്‍ മനുഷ്യനെയാണ് നോക്കുന്നതെന്നും നടന് പറയുന്നു.
‘ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷേ നിങ്ങള്‍ ഭസ്മം തന്നാല്‍ ഞാന്‍ വാങ്ങിക്കും. നിങ്ങള്‍ എന്തെങ്കിലും തീര്‍ത്ഥം തന്നാലും ഞാന്‍ വാങ്ങി കുടിക്കും. കാരണം ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുള്ള സ്നേഹം കൊണ്ടാണല്ലോ ഒരാള്‍ അത് തരുന്നത്, അല്ലേ.. ഞാന്‍ മറ്റൊരാളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഇത് എന്റെ ചിന്തയാണ്.
അതുകൊണ്ട് ഇതാണ് ശരി എന്ന് ഞാന്‍ ആരോടും തര്‍ക്കിക്കുകയും ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സഹ മനുഷ്യരെ ബഹുമാനിക്കുന്നു.. സ്നേഹിക്കുന്നു.. അവരെയാണ് ഞാന്‍ ദൈവമായി കാണുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ മറ്റൊരു മനുഷ്യനെ സഹായിക്കാന്‍ വരുള്ളൂ. അതുകൊണ്ട് ഞാന്‍ മനുഷ്യനെയാണ് നോക്കുന്നത് എന്ന് അര്‍ത്ഥം. ഞാന്‍ എന്റെ അമ്മയോട് ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്.
അവിടെ പോയാല്‍ സമാധാനം കിട്ടും. പോയിരിക്കൂ എന്ന് ഞാന്‍ പറയും. ഒരു ആവശ്യവും ഉന്നയിക്കാതെ, ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ. സമാധാനത്തോടെ പോയി വരൂ എന്ന് പറയും. ഞാന്‍ അത് നോക്കിക്കാണുന്ന വിധം മറ്റൊരു തരത്തിലാണ്. ഒരു വിശ്വാസം നമുക്ക് ആവശ്യമായി വരും. സത്യത്തില്‍ അതൊരു ആവശ്യമാണ്. അതെനിക്ക് മറ്റൊരു തരത്തില്‍ ലഭിക്കുന്നെന്ന് മാത്രം’, എന്നാണ് വിജയ് സേതുപതി പറയുന്നത്.
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവര്‍ക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികള്‍ അല്പം വൈകിയാണെങ്കിലും...
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...