കീറിയ വസ്ത്രങ്ങള്‍ ആണങ്കില്‍ പോലും ഉപയോഗിക്കണമെന്ന് പറഞ്ഞ രസ്നയ്ക്ക് തെറിവിളി…. പൊട്ടിത്തെറിച്ച് രസ്ന
ദുരിതഹാധിതര്ക്കായി ഫെയ്സ്ബുക്ക് ലൈവിലെത്തിയ നടി രസ്നയെ തെറിവിളിച്ചവന് ചുട്ടമറുപടിയുമായി രസ്ന പവിത്രന്. ദുരിതാശ്വാസ ക്യാംപിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ലൈവില്‍ എത്തിയതായിരുന്നു നടി.
ക്യാംപില്‍ സ്ത്രീകള്‍ വസ്ത്രത്തിനും മറ്റു അവശ്യ സാധനങ്ങള്‍ക്കും വേണ്ടി ബുദ്ധിമുട്ടുമ്പോള്‍ പുതിയത് മാത്രം വേണമെന്ന് വാശിപിടിക്കാതെ ഉപയോഗപ്രദമായ വസ്ത്രങ്ങളും ക്യാംപിലേക്ക് ഉപയോഗിക്കണമെന്ന് നടി ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. പുതിയ വസ്ത്രങ്ങള്‍ മാത്രം ക്യാംപിലേക്ക് ശേഖരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ തോന്നിയ കാര്യമാണ് താനിപ്പോള്‍ വിഡിയോയിലൂടെ പങ്കുവെയ്ക്കുന്നതെന്നും നടി പറഞ്ഞു.
പുതിയത് വേണമെന്ന് ശാഠ്യം പിടിക്കാതെ ഈ ലഭിക്കുന്നത് ഉപയോഗിക്കുകയാണ് വേണ്ടത്. ഈ സമയത്ത് ഷോപ്പിംഗിന് പോയി വാങ്ങി നല്‍കുക എന്നത് അനുയോജ്യമല്ല. മിക്ക്യ ഷോപ്പും അടവാണ്… അരി മാത്രം ക്യാംപിലുള്ളവര്‍ക്ക് നല്‍കിയിട്ട് കാര്യമില്ലല്ലോ… കീറിപ്പോയതാണെങ്കിലും നമ്മുക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് ഉപയോഗിക്കുകയാണ് വേണ്ടതെന്നും രസ്ന പറയുന്നു. ഇതിനിടെയാണ് ഒരാള്‍ ഒന്നുപോടി എന്ന കമന്റ് നടിയുടെ ഫെയ്സ്ബുക്ക് ലൈവില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ രസ്ന ക്ഷുഭിതയായി. ഇത്തരത്തിലുള്ള വൃത്തികെട്ട സംസ്കാരം ഇനിയെങ്കിലും ആളുകള്‍ മാറ്റണമെന്നും വെറുതെ തെറിവിളിക്കുന്നവര്‍ക്ക് തക്ക മറുപടി കൊടുക്കണമെന്നും നടി പറഞ്ഞു.
ഇത്തരത്തിലുള്ള ചീപ് സംസ്കാരത്തെ നമ്മള് ചോദ്യം ചെയ്യണമെന്നും ഒരു കാര്യം പറയുമ്പോള്‍ വെറുതെ തെറിവിളിക്കുന്നവര്‍ എന്തിനാണെന്നും ആളുകള്‍ ബുദ്ധിമുട്ടുന്ന കാലത്താണ് ഓരോരുത്തന്മാരുടെ ഈ ചൊറിച്ചിലെന്നും ധൈര്യമുണ്ടെങ്കില്‍ വീണ്ടും കമന്റ് പോസ്റ്റ് ചെയ്യൂ എന്നായിരുന്നു രസ്ന മറുപടി നല്‍കിയത്. എന്നാല്‍ രസ്നയെ നിരവധി പേര് പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...