തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു; ബിജെപിയായാലും മുസ്ലിം ലീഗായാലും വെറുപ്പാണെന്ന് എസ്എസ് രാജമൗലി
തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു; ബിജെപിയായാലും മുസ്ലിം ലീഗായാലും വെറുപ്പാണെന്ന് എസ്എസ് രാജമൗലി
തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു; ബിജെപിയായാലും മുസ്ലിം ലീഗായാലും വെറുപ്പാണെന്ന് എസ്എസ് രാജമൗലി
നിരവധി ആരാധകരുള്ള സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോള്‍ ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ ആഗോളതല വിജയത്തിലും ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിലും തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇതിനിടയില്‍ ചില വിമര്‍ശനങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു.
രാജമൗലി ബിജെപി അജണ്ടയെ പിന്തുണയ്ക്കുന്നു എന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്. ബാഹുബലിയുടെയും ആര്‍ആര്‍ആറിന്റെയും കഥകള്‍ക്ക് പിന്നിലെ ആശയങ്ങള്‍ വിശദീകരിച്ചു കൊണ്ടായിരുന്നു മറുപടി നല്‍കിയത്.
ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ സാങ്കല്പിക കഥയാണെന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെ ആര്‍ആര്‍ആര്‍ ഒരു ഡോക്യുമെന്ററിയല്ല, ചരിത്ര സിനിമയുമല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം സാങ്കല്പികമാണ്. താന്‍ ബിജെപിയെയോ, ബിജെപിയുടെ അജണ്ടയെയോ പിന്തുണയ്ക്കുന്നുവെന്ന് ആരോപിക്കുന്ന ആളുകളോട് ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു.
ഭീമിന്റെ ആദ്യകാല കഥാപാത്ര രൂപകല്പന പുറത്തിറക്കിയത് മുസ്ലീം തൊപ്പി ധരിച്ച വിധത്തിലാണ് അവതരിപ്പിച്ചത്. അതിനു ശേഷം, ആര്‍ആര്‍ആര്‍ കാണിക്കുന്ന തിയേറ്ററുകള്‍ കത്തിക്കുമെന്ന് ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തി, തൊപ്പി നീക്കം ചെയ്തില്ലെങ്കില്‍ തന്നെ റോഡിലിട്ട് തല്ലുമെന്ന് പറഞ്ഞു.
അതുകൊണ്ട് താന്‍ ബിജെപിക്കാരനാണോ അല്ലയോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. താന്‍ തീ വ്രവാദത്തെ വെറുക്കുന്നു, അത് ബിജെപിയായാലും മുസ്ലിം ലീഗായാലും. സമൂഹത്തിന്റെ ഏത് വിഭാഗത്തിലും തീവ്രമായ ആളുകളെ താന്‍ വെറുക്കുന്നു. അതാണ് തന്റെ വിശദീകരണം എന്നാണ് രാജമൗലി ഒരു അഭിമുഖത്തില്‍ പറയുന്നത്.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
ഇന്ന് തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിജയ് സേതുപതി. ഇപ്പോഴിതാ നടന്റെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ‘ഫീനിക്സ്’ തിയറ്ററുകളിലേയ്ക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
പ്രേക്ഷകർ ഏറെ ഞെട്ടലോടെയായിരുന്നു നടി ഷെഫാലി ജരിവാല(42)യുടെ മരണവാർത്ത പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. രാത്രിയാോടെയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടൻ...