Connect with us

ശരീരത്തിന്റെ 70 ശതമാനവും രോഗം ബാധിച്ചു, മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല, മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത

Actress

ശരീരത്തിന്റെ 70 ശതമാനവും രോഗം ബാധിച്ചു, മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല, മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത

ശരീരത്തിന്റെ 70 ശതമാനവും രോഗം ബാധിച്ചു, മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല, മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി; തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. 2005ല്‍ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തിലെത്തിയ താരം ഇതുവരെ സൂപ്പര്‍ താരങ്ങളുടെയടക്കെ നായികയായി തിളങ്ങി. ഒരു അഭിനേത്രി മാത്രമല്ലെന്നും താന്‍ നല്ലൊരു ഗായികയാണെന്നു കൂടി താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്.

കരിയറിലും ജീവിതത്തിലും ഒരുപോലെ ഉയര്‍ച്ച താഴ്ചകള്‍ വന്ന മംമ്ത ഇന്ന് പ്രതിസന്ധികള്‍ നേരിടുന്നവര്‍ക്ക് പ്രചോദനം ആണ്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ചാണ് മംമ്ത തന്റെ ജീവിതം തിരിച്ച് പിടിച്ചത്. സിനിമകളില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് മംമ്തയ്ക്ക് കാന്‍സര്‍ രോഗം പിടിപെടുന്നത്.

ഏറെ നാള്‍ രോഗത്തോട് മല്ലിട്ട മംമത ആദ്യ വട്ടം കാന്‍സറിനെ പ്രതിരോധിച്ചെങ്കിലും രണ്ടാം വട്ടവും നടിയെ കാന്‍സര്‍ ബാധിച്ചു. എന്നാല്‍ രണ്ടാം തവണയും മനക്കരുത്തോടെ മംമ്ത ഇതിനെ അഭിമുഖീകരിച്ചു. അമേരിക്കയിലേക്ക് ഒറ്റയ്ക്ക് പോയി ചികിത്സ നടത്തിയ നടി പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. നടി കാണിച്ച ആത്മധൈര്യം ഇന്നും കാന്‍സര്‍ ചികിത്സാ രംഗത്ത് ഉദാഹരണം ആയി പറയാറുണ്ട്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതില്‍ വലിയ സ്വാധീനം മംമ്തയ്ക്കുണ്ടാക്കാനായി.

ഈയിടെയാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി തുറന്നുപറഞ്ഞത്. തന്റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും നടി വ്യക്തമാക്കിയിരുന്നു. ഒപ്പം രോഗാവസ്ഥയിലുള്ള ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.

ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് രോഗ വിവരം താന്‍ മാതാപിതാക്കളോട് പറഞ്ഞതെന്നും അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ലഎന്നും മംമ്ത പറയുന്നു. രോഗത്തെ മറയ്ക്കാനുള്ള ശ്രമത്തിനിടയില്‍ താന്‍ സ്വയം മറയ്ക്കപ്പെട്ടതായും താരം കൂട്ടിച്ചേര്‍ത്തു. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മംമ്തയുടെ തുറന്നു പറച്ചില്‍.

അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്. അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി.

അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം.

മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല. മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും എന്നും മംമ്ത പറഞ്ഞു.

ത്വക്കിന്റെ ചില ഭാഗങ്ങളില്‍ നിറം നഷ്ടമാകുന്ന ഒരു സ്ഥിരമായ അവസ്ഥയാണ് വെളളപ്പാണ്ട്. ത്വക്കിനു നിറം നല്‍കുന്ന കോശങ്ങള്‍ നശിക്കുമ്പോഴോ അവ പ്രവര്‍ത്തനരഹിതമാകുമ്പോഴോ ആണിത് സംഭവിക്കുന്നത്. പലപ്പോഴും ജനിതകമാറ്റമാണ് വെളളപ്പാണ്ട് ഉണ്ടാകുന്നതിനു കാരണം.ലോകത്തിലെ 0.5 ശതമാനം മുതല്‍ 2 ശതമാനം വരെ ആളുകളില്‍ ഈ രോഗം കാണുന്നു, ചില പ്രദേശങ്ങളില്‍ ഇത് 16 ശതമാനം വരെയാണ്.

വെള്ളപ്പാണ്ട് രോഗത്തിന്റെ ഏക ലക്ഷണം ചായം നഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ കാണുന്ന ചുവന്ന നിറമാണ്. ആദ്യം ചെറുതായി കാണപ്പെടുന്ന അവ പിന്നീട് വലുതായി രൂപം മാറുന്നു. ത്വക്ക് പൊളിഞ്ഞു പോകുമ്പോള്‍ മുഖത്തും, കൈകളിലും അവ കൂടുതലായി കാണുന്നു. ചിലപ്പോള്‍ ത്വക്ക് പൊളിയുമ്പോള്‍ അവയുടെ അറ്റങ്ങളില്‍ കൂടുതല്‍ നിറം കാണപ്പെടും.

മലയാളത്തില്‍ ആദ്യമായി ഫാഷന്‍ ഐക്കണ്‍ ആയി ഉയര്‍ന്നു വന്ന നടിയായാണ് മംമ്തയെ ആരാധകര്‍ കാണുന്നത്. ആദ്യ സിനിമ മയൂഖം തൊട്ട് പിന്നീടിങ്ങോട്ട് ചെയ്ത സിനിമകളില്‍ മിക്കതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബി, മൈ ബോസ്, പാസഞ്ചര്‍ തുടങ്ങി ചെയ്ത സിനിമകളില്‍ നടിക്ക് സുപ്രധാന വേഷവും ലഭിച്ചു.

ജനഗണമന ആണ് മംമ്തയുടെ ഒടുവില്‍ പുറത്തിറങ്ങിയതില്‍ ഹിറ്റായ സിനിമ. പൃഥിരാജ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. സിനിമയ്ക്കപ്പുറം മികച്ച ഗായിക കൂടിയായ മംമ്ത നിരവധി സിനിമകളില്‍ മംമ്ത പാടിയിട്ടുണ്ട്. ആദ്യ സിനിമ മയൂഖം സാമ്പത്തികമായി വിജയം ആയിരുന്നില്ല. എന്നാല്‍ സിനിമയിലെ മംമ്തയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മയൂഖം എന്ന ചിത്രത്തിനുശേഷം 2006ല്‍ ബസ്സ് കണ്ടക്ടര്‍, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ. ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടക്കത്തില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മംമ്ത മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപെട്ടു.

2007ല്‍ ബിഗ് ബി എന്ന മലയാളചിത്രത്തിലും ഏതാനും തെലുങ്കു, കന്നട ചിത്രങ്ങളിലും അഭിനയിച്ചു. 2009ല്‍ പാസ്സഞ്ചര്‍, കഥ തുടരുന്നു, നിറകാഴ്ച എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടിയായും സഹനടിയായും താരം തിളങ്ങി. അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

More in Actress

Trending

Recent

To Top