‘വന്ദന’ത്തിലെ നായിക ഗിരിജ ഷെട്ടാർ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു

വെറും രണ്ട് സിനിമകൾ കൊണ്ട് മാത്രം തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ നടിയാണ് ഗിരിജ ഷെട്ടാർ. വന്ദനം, ഗീതാഞ്ജലി എന്നീ ചിത്രങ്ങളിലൂടെ വൻ ആരാധകവൃന്ദം സൃഷ്ടിച്ച താരം പെട്ടന്നൊരു ദിവസം സിനിമാലോകത്തുനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോഴിതാ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗിരിജ സിനിമയിലേക്ക് തിരികെയെത്തുന്നു എന്നാണ് റിപ്പോർട്ട്. 20 വർഷങ്ങൾക്ക് ശേഷം ഗിരിജ വീട്ടും സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. നാഗാർജുനയ്ക്കൊപ്പം മണിരത്നത്തിന്റെ ഗീതാഞ്ജലിയിലൂടെയായിരുന്നു ഗിരിജ സിനിമയിലെത്തുന്നത്.
പിന്നീടാണ് താരം വന്ദനത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിത ഗിരിജ സിനിമയിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഒന്നടങ്കം സ്വീകരിച്ചിരിക്കുന്നത്. ഇബ്ബനി തബ്ബിട ഇലെയാലി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചന്ദ്രജിത്ത് ബെലിയപ്പയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. രക്ഷിത് ഷെട്ടിയാണ് ചിത്രം നിർമ്മിക്കുന്നത്. എന്നാൽ താരത്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഉടനേ തന്നെ താരം ചിത്രത്തിന്റെ ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പഞ്ചതന്ത്ര ഫെയിം വിഹാൻ, പ്രശസ്ത ടെലിവിഷൻ അഭിനേതാവും ഗായികയുമായ അങ്കിത അമർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചന്ദ്രജിത്ത് ബെലിയപ്പയും രക്ഷിതും ദീർഘനാളുകൾക്ക് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നാളുകൾക്ക് മുൻപ് ചന്ദ്രജിത്ത് രക്ഷിതിന്റെ റൈറ്റിംഗ് ടീമിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്നു. ‘കഥ സംഗമ’ എന്ന ആന്തോളജിയിലെ ഒരു ഭാഗം സംവിധാനം ചെയ്തിട്ടുമുണ്ട് ചന്ദ്രജിത്ത്
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട് തിങ്കളാഴ്ച്ച രാജസ്ഥാനിലെ പ്രശസ്തമായ ജയ്സാൽമീറിൽ ആരംഭിച്ചു. ബ്ലെസ്സി-മോഹൻലാൽ ചിത്രമായ...
ആക്ഷന് ഏറെ പ്രാധാന്യം നൽകി ഒരുക്കി മികച്ച അഭിപ്രായം നേടിയ കടകൻ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന...
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, നിർമ്മാതാക്കളുടേയും ഒക്കെ സാന്നിദ്ധ്യത്തിൽ യു.കെ. ഓക്കെ എന്ന ചിത്രത്തിൻ്റെ മ്യൂസിക്ക്...
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...