Connect with us

അച്ഛന്റെ മരണം എന്നെ തളര്‍ത്തിക്കളഞ്ഞു ;ആ വിടവ് നികത്താനാകാത്തതാണ്; ദിവ്യ ഉണ്ണി

Movies

അച്ഛന്റെ മരണം എന്നെ തളര്‍ത്തിക്കളഞ്ഞു ;ആ വിടവ് നികത്താനാകാത്തതാണ്; ദിവ്യ ഉണ്ണി

അച്ഛന്റെ മരണം എന്നെ തളര്‍ത്തിക്കളഞ്ഞു ;ആ വിടവ് നികത്താനാകാത്തതാണ്; ദിവ്യ ഉണ്ണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്.. മികച്ചൊരു നര്‍ത്തിക കൂടിയാണ് ദിവ്യ ഉണ്ണി. വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എങ്കിലും നൃത്ത വേദികളിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് ദിവ്യ.

ഇടയ്ക്ക് റിയാലിറ്റി ഷോ വിധി കര്‍ത്താവായും ദിവ്യ എത്തി.ഇപ്പോഴിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി മനസ് തുറക്കുകയാണ്. തന്റെ മക്കളെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചുമൊക്കെ ദിവ്യ ഉണ്ണി സംസാരിക്കുന്നുണ്ട്. അച്ഛന്റെ മരണത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

കൊവിഡ് കാലത്ത് യുഎസിലെ വീട്ടില്‍ തന്നെയായിരുന്നു. ഡാന്‍സ് ക്ലാസുകളെല്ലാം ഓണ്‍ലൈനായി ചെയ്തു. അഛ്ഛന്റെ മരണമാണ് അക്കാലത്ത് എന്നെ തളര്‍ത്തിക്കളഞ്ഞത്. കൊവിഡ് തുടങ്ങിയ സമയത്ത് അച്ഛനും അമ്മയും യുഎസില്‍ ഞങ്ങള്‍ക്കൊപ്പം വന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസിന്റെ തിരക്കിലെല്ലാം കൂടെ അച്ഛനുണ്ടായി. ചെറുപ്പം മുതല്‍ ഷൂട്ടിങ്ങിന് പോകാനെല്ലാം അച്ഛനാണ് ഒപ്പമുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഞങ്ങളെ വിട്ടു പിരിഞ്ഞു. ആ വിടവ് നികത്താനാകാത്തതാണ്.

എന്റെ ജീവിതത്തില്‍ എന്തെങ്കിലും നല്ലതോ ചീത്തയോ നടക്കുമ്പോള്‍ മനസിലേക്ക് ആദ്യം കടന്നു വരുന്ന ചില മുഖങ്ങളുണ്ട്. അമ്മ, അച്ഛന്‍, അരുണ്‍, വിദ്യ, കുട്ടികള്‍… ബന്ധങ്ങള്‍ മനോഹരമാകുന്നത് അതൊരു ബാധ്യതയാകാതിരിക്കുമ്പോഴാണ്. ബന്ധങ്ങള്‍ നമുക്കൊരു ജോലിയോ ഭാരമോ ആകരുത്. അങ്ങനെയുള്ള ബന്ധങ്ങള്‍ എനിക്കില്ലെന്നും ദിവ്യ ഉണ്ണി പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളും വിവാദങ്ങളും അലട്ടാറുണ്ടോ എന്ന ചോദ്യത്തിനും താരം മറുപടി പറയുന്നുണ്ട്. പണ്ടുമുതലേ ഞാന്‍ വിമര്‍ശനങ്ങളെ കാര്യമാക്കാറില്ല. ആളുകള്‍ക്കൊക്കെ മറ്റുള്ളവരുടെ കാര്യം അറിയാനും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വലിയ താല്‍പര്യമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നവരുടെ ജീവിതത്തിലാണ് ഇത് സംഭവിക്കുന്നതെങ്കിലോ? അത് അത്ര രസകരമായിരിക്കില്ല. സോഷ്യല്‍ മീഡിയ മോശമാണെന്ന ചിന്ത എനിക്കില്ല. എല്ലാത്തിനും രണ്ട് വശങ്ങളുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ഇനിയും അത്തരത്തിലുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു. താന്‍ ബോധപൂര്‍വ്വം അതില്‍ നിന്നും മാറി നില്‍ക്കുന്നതല്ലെന്നും താരം പറയുന്നു. അതേസമയം ഓര്‍മ്മിപ്പിക്കപ്പെടുന്ന കഥാപാത്രത്തിലൂടെയാവണം തിരിച്ചുവരവ് എന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

തിരിച്ചുവരവിനായി തിരക്കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ദിവ്യ ഉണ്ണി പറയുന്നു. മനസില്‍ തട്ടുന്ന കഥാപാത്രങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ചെയ്യുമെന്നാണ് താരം പറയുന്നത്. നൃത്തം ആധാരമാക്കിയുള്ള സിനിമകള്‍ ചെയ്യാനുംതാല്‍പര്യമുണ്ട്. മണിച്ചിത്രത്താഴ് പോലുള്ള സിനിമകള്‍ ഇന്നും ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നവയാണല്ലോ എന്നും താരം പറയുന്നു.അമ്മ എന്ന നിലയില്‍ താന്‍ മക്കളെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കാറില്ലെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സംസാരിക്കാറുമില്ല. അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് കൊണ്ടു പോകുമെന്നാണ് ദിവ്യ ഉണ്ണി പറയുന്നത്. മീനാക്ഷിയ്ക്ക് ഡാന്‍സില്‍ താല്‍പര്യമുണ്ടെന്നും അതിനാല്‍ അത് പഠിപ്പിക്കുന്നുണ്ടെന്നും താരം പറയുന്നു. മക്കളുടെ കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ഇഷ്ടമാണെന്നും ഇടയ്ക്ക് അവര്‍ക്കൊപ്പം യാത്ര ചെയ്യാറുണ്ടെന്നും ദിവ്യ പറയുന്നു.

അമ്പതിലധികം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട് ദിവ്യ ഉണ്ണി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. ബാലതാരമായിട്ടായിരുന്നു തുടക്കം. കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികായയി മാറുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റുകളില്‍ നായികയായും സഹനടിയുമായുമെല്ലാം അഭിനയിച്ച് കയ്യടി നേടുകയായിരുന്നു. മൂന്ന് വയസ് മുതല്‍ നൃത്തം അഭ്യസിച്ച് തുടങ്ങിയ ദിവ്യ ഇന്ന് സ്വന്തമായി നൃത്ത വിദ്യാലയം നടത്തി വരികയാണ്.

More in Movies

Trending