പാവങ്ങളുടെ പ്രഭു ദേവ ;’ഇത്രയും നാള്‍ ഇതൊന്നും ആരോടും പറഞ്ഞില്ല എന്നേയുള്ളൂ;റിമിയെയും ഞെട്ടിച്ച് പിഷാരടി
മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെയാണ് ബിഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ഗായകനും കൂടിയാണ് രമേശ് പിഷാരടി ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ പിഷാരടി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. പ്രത്യേകിച്ച് പോസ്റ്റിന് താരം നൽകുന്ന ക്യാപ്ഷനുകൾ
. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന രമേഷ് പിഷാരടി അവതാരകന്റെ വേഷത്തിലും പ്രേക്ഷകരെ കൈയ്യിലെടുത്തു. നടനായി വന്ന് പിന്നീട് സംവിധായകനും ആയി. ഇപ്പോള്‍ പല ഷോകളിലും അതിഥിയായും വിധികര്‍ത്താവായും രമേഷ് പിഷാരടി എത്തുന്നു.
അങ്ങിനെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കിടിലം എന്ന ഷോയിലും അതിഥിയായി എത്തിയതാണ് രമേഷ് പിഷാരടി. അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തുന്നവരാണ് കിടിലം ഫ്‌ളോറില്‍ എത്തുന്നത്. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു ഡാന്‍സ് പെര്‍ഫോമന്‍സിന് ശേഷം ഇതില്‍ പല സ്റ്റെപ്പുകളും തനിക്കും അറിയാം എന്ന് രമേഷ് പിഷാരടി പറഞ്ഞു.
എന്നാല്‍ അവതാരികയായ പാര്‍വ്വതിയും മറ്റ് വിധികര്‍ക്കാത്താക്കളായ റിമി ടോമിയും നവ്യ നായരും അത് വിശ്വസിച്ചില്ല. എന്നാല്‍ പിന്നെ ഒന്ന് ചെയ്തു കാണിക്ക് എന്നായി പാര്‍വ്വതി. യാതൊരു മടിയും ഇല്ലാതെ വന്ന് വളരെ അനായാസം ചില സ്റ്റെപ്പുകള്‍ രമേഷ് പിഷാരടി കാണിച്ചു. റിമിയും പാര്‍വ്വതിയും മലര്‍ മിസ്സിന്റെ ഡാന്‍സ് പ്രകടനം കണ്ട കോയയെയും ശംഭുവിനെയും പോലെ മിഴിച്ചു നില്‍ക്കുകയായിരുന്നു.
‘ഇത്രയും നാള്‍ ഇതൊന്നും ആരോടും പറഞ്ഞില്ല എന്നേയുള്ളൂ’ എന്ന് പറഞ്ഞുകൊണ്ട് കിടിലത്തിന്റെ പ്രമോ വീഡിയോ രമേഷ് പിഷാരടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചപ്പോള്‍ ഫോളോവേഴ്‌സും ഞെട്ടി. പാവങ്ങളുടെ പ്രഭു ദേവന്‍ എന്നാണ് ചിലര്‍ വിശേഷിപ്പിച്ചത്. ഇനിയും ഞങ്ങള്‍ അറിയാത്ത എന്തൊക്കെ കഴിവുകളുണ്ട് കൈയ്യില്‍ എന്നാണ് ചിലരുടെ ചോദ്യം. ‘പിഷു ദേവാ ഞാന്‍ ഞെട്ടില്ല, ഈ സ്റ്റെപ്പ് ഞാന്‍ മുന്നേ കണ്ടിട്ടുള്ളതാണ്’ എന്ന് നീരജ് മാധവ് പറയുന്നു.
