Connect with us

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി

Tamil

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി

തമിഴ് സിനിമാ സംവിധായകന്‍ പി.എസ് മിത്രന്‍ വിവാഹിതനായി. സിനിമാ ജേണലിസ്റ്റ് ആശാമീര അയ്യപ്പന്‍ ആണ് വധു. വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. നടന്‍ കാര്‍ത്തിയടക്കമുള്ള പ്രമുഖര്‍ വിവാഹത്തിന് പങ്കെടുത്തിരുന്നു.

‘ഇരുമ്പു തിറൈ’ എന്ന സിനിമ സംവിധാനം ചെയ്താണ് പി.എസ് മിത്രന്‍ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ‘ഹീറോ’, ‘സര്‍ദാര്‍’ എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍. കൂടാതെ ‘ട്രിഗ്ഗര്‍’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട്.

കാര്‍ത്തി നായകനായി എത്തിയ സര്‍ദാര്‍ ആണ് മിത്രന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളും വന്‍ വിജയമായി. വന്‍ ഹിറ്റായി മാറിയ ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സംവിധായകന്‍ സൂചിപ്പിച്ചിരുന്നു.

More in Tamil

Trending

Recent

To Top