Connect with us

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്; അച്ഛേടെ പിറന്നാളിന് അഭിരാമി സുരേഷ് പങ്കിട്ട കുറിപ്പ്

Actress

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്; അച്ഛേടെ പിറന്നാളിന് അഭിരാമി സുരേഷ് പങ്കിട്ട കുറിപ്പ്

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്; അച്ഛേടെ പിറന്നാളിന് അഭിരാമി സുരേഷ് പങ്കിട്ട കുറിപ്പ്

അമൃത സുരേഷിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതമായ മുഖമാണ് അഭിരാമി സുരേഷിന്റേതും. സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ വിശേഷങ്ങൾ എല്ലാം പങ്കിടാറുണ്ട്
ഇപ്പോഴിതാ അച്ഛന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായെത്തിയിരിക്കുകയാണ് അഭിരാമി.

വേദനകളിലൂടെയെല്ലാം കടന്ന് പോയപ്പോഴും നല്ല വൃത്തിയുള്ള മനസ് സൂക്ഷിക്കാനായി പഠിപ്പിച്ചത് അച്ഛനും അമ്മയുമാണെന്ന് അഭിരാമി പറയുന്നു.

എന്റെ ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്താണിത്. അതുപോലെ തന്നെ എന്റെ ചേച്ചിയും പാപ്പുമോളും ബിന്ദു ചേച്ചിയും ചേട്ടനും ചൂടുക്കുട്ടനും. എന്തൊക്കെ വേദനകൾ അനുഭവിച്ചിട്ടും ആരെയും വേദനിപ്പിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് ഒരിക്കൽ പോലും കണ്ടു വളരാനും പഠിക്കാനും ഒരു സാഹചര്യം പോലും ഒരുക്കി തരാതെ വളർത്തിയപ്പോൾ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് .. “ ഈ അച്ഛേം അമ്മേം ഒന്ന് ബോൾഡ് ആയി തിരിച്ചടിക്കാൻ പഠിപ്പിച്ചിരുന്നെങ്കിൽ “ എന്ന്.

പക്ഷെ കാലം പോകെ എന്റെയും ചേച്ചീടെയും പാപ്പൂന്റേം ഈ ദൈവങ്ങൾ പഠിപ്പിച്ചത് വെറുപ്പിനേക്കാളും ഒരുപാട് വലുതാണ് ആരോടും കടിച്ചുകേറാതെ വേദനിച്ചാണെലും വൃത്തിയോടെ സൂക്ഷിക്കാന് കഴിവുള്ള ഒരു മനസ്സിനുടമയാകുക എന്നത്. ഇന്നെന്റെ അച്ചേട് പിറന്നാളാണ്. ഈ ജീവിതത്തിനും അമ്മയെന്ന തീരുമാനത്തിനു ദൈവീകമായ കലയെന്ന സത്യത്തിനും ജന്മാന്തരങ്ങളുടെ നന്ദി. ഉമ്മ പി ആർ സുരേഷ്. നിങ്ങളൊരു ​ഗ്രേറ്റ് ഫാദറാണെന്നുമായിരുന്നു അഭിരാമിയുടെ കുറിപ്പ്.

നല്ല സ്നേഹമുള്ള മകൾ. അച്ഛനും അമ്മയും ഭൂമിയിലെ ദേവീ ദേവൻമാർ ആണ്. അവരെ പിണക്കരുത്. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും അവരെ കൈപിടിക്കുക. അവരെ കൈവിട്ടു നമ്മൾ മറ്റുള്ള ദൈവങ്ങളെ ആരാധിച്ചിട്ട് ഒരു കാര്യവുമില്ല. അവർ കാണപ്പെടുന്ന ദൈവങ്ങളാണ്. ദീർഘായുസ്സും ആരോഗ്യവും നേരുന്നു. അച്ഛന് എൻറെയും കുടുംബത്തിൻറെയും പിറന്നാൾ ആശംസകൾ. നിരവധിയാളുകളാണ് അഭിരാമിയുടെ പോസ്റ്റിന് താഴെയായി അച്ഛന് പിറന്നാളാശംസ അറിയിച്ചെത്തിയത്.

അഭിരാമിയുടെയും അമൃതയുടെയും പോസ്റ്റുകളിലൂടെയായി അച്ഛനും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. കുട്ടിക്കാലം മുതല്‍ എല്ലാ കാര്യങ്ങളിലും പിന്തുണ തരുന്ന അച്ഛനേയും അമ്മയേയും കുറിച്ച് ഇരുവരും വാചാലരാവാറുണ്ട്. പരിഹാസങ്ങളും വിമര്‍ശനങ്ങളുമെല്ലാം നേരിടുമ്പോഴും അവര്‍ തരുന്ന ധൈര്യമാണ് നയിക്കുന്നത്. അവരെക്കുറിച്ച് മോശം പറയുന്നത് സഹിക്കാനാവില്ലെന്നും അതാണ് നിയമപരമായി നീങ്ങിയതെന്നും മുന്‍പ് അഭിരാമി വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Actress

Trending

Recent

To Top