Connect with us

എല്ലാ കള്ളത്തരങ്ങളും പെട്ടെന്ന് പൊളിക്കുന്നയാള്‍ ഞാനാണ്;കല്യാണം കഴിഞ്ഞുണ്ടായ ഏറ്റവും വലിയ തല്ലുപിടുത്തം; ആലീസ് പറയുന്നു

Actress

എല്ലാ കള്ളത്തരങ്ങളും പെട്ടെന്ന് പൊളിക്കുന്നയാള്‍ ഞാനാണ്;കല്യാണം കഴിഞ്ഞുണ്ടായ ഏറ്റവും വലിയ തല്ലുപിടുത്തം; ആലീസ് പറയുന്നു

എല്ലാ കള്ളത്തരങ്ങളും പെട്ടെന്ന് പൊളിക്കുന്നയാള്‍ ഞാനാണ്;കല്യാണം കഴിഞ്ഞുണ്ടായ ഏറ്റവും വലിയ തല്ലുപിടുത്തം; ആലീസ് പറയുന്നു

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് ആലിസ് ക്രിസ്റ്റി. ബാലതാരമായാണ് സീരിയൽ രംഗത്ത് ആലീസ് എത്തുന്നത്. പിന്നീട് ഒരുപിടി മികച്ച സീരിയലുകളിലൂടെ ഈ രംഗത്ത് സജീവമാവുകയായിരുന്നു. ഇപ്പോൾ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്‌ലർ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്. അഭിനയ രംഗത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വിവാഹത്തോടെയായിരുന്നു യൂട്യൂബ് ചാനൽ തുടങ്ങുകയും സമൂഹമാധ്യമങ്ങളിൽ സജീവമാകുകയും ചെയ്തത്. ആലീസിനെ പോലെ തന്നെ ആരാധകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് സജീനും.

ഇപ്പോഴിതാ തങ്ങള്‍ക്കിടെയുണ്ടായ രസകരമായൊരു വഴക്കിന്റെ കഥ പങ്കുവെക്കുകയാണ് ആലീസും സജിനും. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലീസും സജിനും മനസ് തുറന്നത്. താരങ്ങളുടെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.കല്യാണത്തിന് ഒരാഴ്ച മുമ്പ് തന്നെ ഞങ്ങള്‍ തമ്മില്‍ വലിയ അടിയുണ്ടായിരുന്നു. 12 ദിവസം ഞങ്ങള്‍ വഴക്ക് കൂടി പരസ്പരം കാണാതെയൊക്കെ ഇരുന്നിട്ടുണ്ട്. അന്ന് എന്റെ വാശി കാരണം ആലീസ് ഒരുപാട് ദൂരം യാത്ര ചെയ്ത് എന്നെ കാണാന്‍ എന്റെ വീട്ടിലേക്ക് വന്നു. ആ സമയത്ത് കല്യാണം കുറച്ചുകൂടെ നേരത്തെ ആക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ കിട്ടിയത് ഭാഗ്യമല്ലേ. ആ ഒരു സംഭവത്തിന് ശേഷം എനിക്ക് ഒരുപാട് സ്‌നേഹവും തോന്നിയെന്നാണ് സജിന്‍ പറയുന്നത്.

ആലീസിന്റെ വീട്ടുകാര്‍ അത്യാവശ്യം സ്ട്രിക്റ്റാണ്. വിവാഹത്തിന് മുമ്പ് അവളെ ഔട്ടിംഗിന് പോകാനൊന്നും വിടില്ലായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിലാണ് ആ പിണക്കം മാറ്റാന്‍ അവള്‍ അത്രയും ദൂരം യാത്ര ചെയ്ത് എന്നെ കാണാന്‍ വന്നതെന്നും സജിന്‍ പറയുന്നു. സംഭവം സത്യമാണ്. പിണങ്ങിക്കഴിഞ്ഞാല്‍ എനിക്ക് പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല. സ്‌നേഹിച്ചാലും ഞാന്‍ അങ്ങനെ തന്നെയാണ്. അന്നത്തെ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്നും ആലീസ് പറയുന്നു.

എല്ലാ കള്ളത്തരങ്ങളും പെട്ടെന്ന് പൊളിക്കുന്നയാള്‍ ഞാനാണ്. ഇച്ചായന് കള്ളത്തരം പറയാന്‍ അറിയില്ല. ഇനിയിപ്പോള്‍ വളറെ ക്രിയാത്മകമായി കള്ളത്തരം പറഞ്ഞാലും ഞാന്‍ കണ്ടുപിടിക്കും. പിടിക്കപ്പെടാത്ത രീതിയില്‍ ആ കള്ളത്തരം പറഞ്ഞു ഫലിപ്പിക്കാൻ ഇച്ചായന് അറിയില്ല. ഒരു രസകരമായ സംഭവം ഞാന്‍ പറയാം എന്ന് പറഞ്ഞ് ആ കഥയിലേക്ക് കടക്കുകയാണ് ആലീസ്.

ഒരു ദിവസം ഓഫീസില്‍ നിന്നും ഫ്രണ്ട്‌സിന്റെ കൂടെ ഓട്ടിംഗിന് പോയിരുന്നു. എന്നോട് പറയാതെയായിരുന്നു പോയിരുന്നത്. ഞാന്‍ അന്ന് ഇച്ചായനെ ഫോണ്‍ ചെയ്തപ്പോള്‍ ഫുഡ്് കഴിക്കുകയാണെന്ന് മറുപടി തന്നു. ഓഫീസിലാണെന്നും പറഞ്ഞു. പക്ഷെ കോള്‍ ചെയ്തപ്പോള്‍ തന്നെ ചുറ്റുമുള്ള കളിയും ചിരിയും ഞാന്‍ കേട്ടിരു്‌നനു. അപ്പോഴേ എനിക്കത് കള്ളത്തരമാണെന്ന് മനസിലായി.

കുറച്ച് കഴിഞ്ഞപ്പോള്‍ ഞാന്‍ വീഡിയോ കോള്‍ ചെയ്തു. പക്ഷെ കള്ളത്തരം പൊളിയാതിരിക്കാന്‍ ഇച്ചായന്‍ കോള്‍ അറ്റന്‍ഡ് ചെയ്തു. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാളെ ഞാനവിടെ കണ്ടു. അങ്ങനെ ആ കള്ളത്തരവും പൊളിഞ്ഞു. സംഭവം കഴിഞ്ഞതിന് ശേഷം എന്തിനാണ് കോള്‍ അറ്റന്‍ഡ് ചെയ്തത് അതുകൊണ്ടല്ലേ ഞാനത് കണ്ടുപിടിച്ചത് എന്ന് ചോദിച്ചു.

എന്റെ സുഹൃത്തുക്കളാണ് ആ ഐഡിയ പറഞ്ഞു തന്നത്. അവര്‍ പറഞ്ഞതു പോലെ ഞാന്‍ ചെയ്തു. അതാണ് സംഭവിച്ചതെന്നായിുരന്നു മറുപടി. പക്ഷെ ഈ സ്വഭാവം ഒരു കണക്കിന് അനുഗ്രമാണ്. എന്തൊക്കെ കള്ളത്തരം കാണിച്ചാലും എന്റെ മുന്നില്‍ എ്ന്തായാലും പിടിക്കപ്പെടുമെന്നാണ് ആലീസ് പറയുന്നത്. മുന്‍പ് പറഞ്ഞ 12 ദിവസത്തെ പിണക്കത്തിന്റെ കാരണം ഇതായിരുന്നുവെന്ന് സജിനും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More in Actress

Trending

Recent

To Top