Actress
ശരിക്കും മഞ്ജു വാര്യരെ പോലെ തന്നെ…; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗപര്‍ണികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
ശരിക്കും മഞ്ജു വാര്യരെ പോലെ തന്നെ…; സോഷ്യല്‍ മീഡിയയില്‍ വൈറലായി സൗപര്‍ണികയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മലയാളികളുടെ ലേഡിസൂപ്പര്‍സ്റ്റാര്‍ മഞഅജുവാര്യരുടേതായി പുറത്തെത്തിയ ചിത്രമായിരുന്നു ആയിഷ. നിലമ്പൂര്‍ ആയിഷയുടെ ജീവിതകഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മഞ്ജുവിന്റെ മേക്കോവറും വസ്ത്രധാരണവും ഏറെ ശ്രദ്ധനേടിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ അതേ മേക്കോവര്‍ പുനരാവിഷ്‌കരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത സീരിയല്‍ താരം സൗപര്‍ണിക സുഭാഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സൗപര്‍ണിക ഇടയ്ക്കിടെ പങ്കുവെയ്ക്കാറുള്ള തന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ആയിഷയിലുള്ള മഞ്ജുവിന്റെ രണ്ട് ലുക്കുകളിലാണ് സൗപര്‍ണിക പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ പ്രഭുദേവ നൃത്തസംവിധാനം ചെയ്ത കണ്ണില് കണ്ണില് … എന്ന ഗാനത്തിലെ മഞ്ജുവിന്റെ ലുക്കാണ് ഒന്ന്. കേളി ഹെയര്‍ സ്‌റ്റൈലില്‍ ലുക്കില്‍ ചുവന്ന ലോങ് സ്ലീവ് ടോപ്പും കളര്‍ഫുള്‍ ഫ്രില്‍ സ്‌കര്‍ട്ടുമാണ് വേഷം. ഗ്രേ ടോപ്പും നീല ഉടുപ്പും ചേര്‍ന്ന മെയ്ഡ് ലുക്കാണ് രണ്ടാമത്തേത്.
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രേഷ്മ ഷിബുവാണ് ഫോട്ടോഷൂട്ടിന് പിന്നില്‍. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. രൂപത്തിലും ഭാവത്തിലും ശരിക്കും മഞ്ജു വാര്യരെ പോലെ തന്നെയുണ്ടെന്നാണ് ആരാധകരുടെ കമന്റുകള്‍. സോന വെഡ്ഡിങ് കമ്പനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മുമ്പും താരത്തിന്റെ ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍ വൈറലായിട്ടുണ്ട്.
