
Hollywood
ഇറാന് സര്‍ക്കാര്‍ തടവിലാക്കിയ സംവിധായകന് ജാഫര്‍ പനാഹി ജയില്‍മോചിതനായി
ഇറാന് സര്‍ക്കാര്‍ തടവിലാക്കിയ സംവിധായകന് ജാഫര്‍ പനാഹി ജയില്‍മോചിതനായി

ഭരണകൂടത്തെ വിമര്‍ശിച്ചതിന് ഇറാന് സര്‍ക്കാര്‍ തടവിലാക്കിയ ലോകപ്രശസ്ത ഇറാന് ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹി (62) ജയില്‍മോചിതനായി. വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ടെഹ്രാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചിരിന്നു.
‘എന്റെ ചേതനയറ്റ ശരീരം തടങ്കലില്‍ നിന്ന് മോചിപ്പിക്കുന്നതുവരെ ഞാന്‍ സമരം തുടരും’ എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഭാര്യ തഹരെ സയീദി പുറംലോകത്തെ അറിയിച്ചതോടെ നിരവധി മനുഷ്യാവകാശ സംഘടനകളടക്കം പ്രതിഷേധിച്ച് രംഗത്തെത്തി. ഇതേത്തുടര്‍ന്നാണ് രണ്ട് ദിവസത്തെ നിരാഹാര സമരത്തിനൊടുവില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്തിയെന്ന പേരില്‍ ജയിലിലായ മുഹമ്മദ് റസൂലോഫ്, മുസ്തഫ അല്‍ഹമ്മദ് എന്നീ സംവിധായകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ചതിനാണ് കഴിഞ്ഞ ജുലൈ 11ന് പനാഹിയെ ജയിലിലടച്ചത്. ഭരണകൂടത്തെ വിമര്‍ശിച്ചെന്നാരോപിച്ച് 2011ല്‍ പനാഹിക്ക് 6 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.
അന്ന് 2 മാസം തടവില്‍ കഴിഞ്ഞശേഷം ഉപാധികളോടെ മോചിപ്പിക്കുകയായിരുന്നു. രാജ്യത്തെ ദാരിദ്ര്യം, ലൈംഗികത, അക്രമം, സെന്‍സര്‍ഷിപ് എന്നിവയെക്കുറിച്ച് പനാഹി നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ദ് വൈറ്റ് ബലൂണ്‍, ദ് സര്‍ക്കിള്‍, ഓഫ്സൈഡ്, ടാക്സി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജാഫര്‍ പനാഹി 2007ല്‍ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അദ്ധ്യക്ഷനായിരുന്നു.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...