
Actor
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍, ഇനി ചരിത്ര സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയദര്ശന്
ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍, ഇനി ചരിത്ര സിനിമകള്‍ ചെയ്യില്ലെന്ന് പ്രിയദര്ശന്

മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധയാകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ചരിത്ര സിനിമകള്‍ ചെയ്യാന്‍ ഇനി താനില്ലെന്നാണ് സംവിധായകന് പറയുന്നത്. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാന്‍. ദേഹം മുഴുവന്‍ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താല്‍ ഡോക്യൂമെന്ററി ആവുള്ളൂ. വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ മോശക്കാരനാണ്. അറബി ചരിത്രത്തില്‍ നല്ലവനാണ്. ഏത് നമ്മള് വിശ്വസിക്കും.
ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാന്‍ ഇനി ചെയ്യില്ല’, എന്നാണ് പ്രിയദര്ശന് പറഞ്ഞത്. താന്‍ ഏറ്റവുമധികം മിസ്സ് ചെയുന്നത് ജഗതി ശ്രീകുമാറിനെയാണെന്നും അദ്ദേഹം അഭിനയിക്കുന്നത് കണ്ടിട്ട് കട്ട് പറയാന്‍ മറന്ന് പോയിട്ടുണ്ടെന്നും പ്രിയദര്ശന് പറഞ്ഞു.
മരക്കാര്‍ : അറബിക്കടലിന്റെ സിംഹം ആണ് പ്രിയദര്‍ശന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം കുഞ്ഞാലി മരക്കാരുടെ കഥയാണ് പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ദൃശ്യവിസ്മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നു.
അര്ജുന്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി വമ്പന്‍ താര നിരയായിരുന്നു ചിത്രത്തിലെത്തിയിരുന്നത്. തിരുവാണ് ഛായാഗ്രാഹകന്‍. സംവിധായകന് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്.
അതേസമയം, ഷെയ്ന് നിഗം നായകനായി എത്തുന്ന ‘കൊറോണ പേപ്പേഴ്സ്’ ആണ് പ്രിയദര്‍ശന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പ്രിയദര്ശന് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. എംഎസ് അയ്യപ്പന് നായര്‍ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ഗായത്രി ശങ്കര്‍ ആണ് നായിക.
മലയാള സിനിമ രംഗത്തെ പ്രമുഖ താരങ്ങളെ വിമർശിച്ച് ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുള്ള...
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നടന്റെ കരിയറിൽ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു ജയസൂര്യ നായകനായി എത്തിയ ആട്. ചിത്രത്തിൽ അറയ്ക്കൽ...