IAS ഫുൾ ഫോം ചോദിച്ച ഷൈനിന് മമ്മൂക്ക കൊടുത്ത മറുപടി!

IAS ഫുൾ ഫോം ചോദിച്ച ഷൈനിന് മമ്മൂക്ക കൊടുത്ത മറുപടി
ക്രിസ്റ്റഫർ സിനിമയുടെ പ്രമോഷന് വേണ്ടി ഇന്നലെ വൈകുന്നേരം ലുലുമാളിൽ മമ്മൂട്ടി, ഐശ്വര്യ ലക്ഷ്മി ,ഷൈൻ ടോം ചാക്കോ മറ്റ് അണിയറപ്രവർത്തകരും ഒത്തുചേർന്നു. അപ്പോൾ വേദിയിലെത്തിയ ഷൈൻ ടോം ചാക്കോ മമ്മൂക്കയുടെ കിംഗ് എന്ന സിനിമയിലെ ഒരു ഡയലോഗ് പറഞ്ഞു . ഐഎസ് എന്താണെന്നും ഐ എ എസിന്റെ ഫുൾ ഫോം എന്താണെന്നും. ക്രിസ്റ്റഫർ സിനിമയെ കുറിച്ച അവതാരകൻ ഷൈനിനോട് ചോദിച്ചപ്പോൾ ഷൈൻ പറഞ്ഞ മറുപടി ഇതായിരുന്നു. താൻ സിനിമയെ കുറിച്ച് ഒന്നും പറയില്ലെന്നും നിങ്ങൾ ഈ പോസ്റ്റർ കണ്ട് സിനിമയ്ക്ക് പോണം എന്നുമായിരുന്നു. നമ്മളൊക്കെ പണ്ട് ഒരു സിനിമയ്ക്ക് പോയിരുന്നത് ഒരു പോസ്റ്റർ മാത്രം കണ്ടിട്ടായിരുന്നു എന്നും ഷൈൻ കൂട്ടി ചേർത്തു.
മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണൻ- ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രംക്രിസ്റ്റഫർ ഫെബ്രുവരി 9ന് ആണ് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയ യു/എ സർട്ടിഫിക്കേറ്റ് നൽകിയത്. രണ്ടര മണിക്കൂർ ദൈർഘ്യമാണ് ചിത്രത്തിനുള്ളത്. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.
കഴിഞ്ഞ മാസം ഇറങ്ങിയ ചിത്രത്തിൻറെ ടീസർ പ്രേക്ഷകരിൽ വലിയ ആകാംക്ഷ ഉയർത്തിയിരിക്കുന്നത്. ഒരു കേസ് അന്വേഷണവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ചിത്രത്തിൽ വിനയ് റായ് ആണ് വില്ലൻ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂർത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. വിനയിയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്ചി എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.
ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി എന്നിവരാണ് മറ്റു താരങ്ങള്‍.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, മലയാളത്തിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ മഞ്ഞുമ്മൽ ബോയ്സ് സിനിമായുടെ നിർമാതാക്കളുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന് വന്നത്. ഇന്ന്...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ...