
News
മൈക്കല്‍ ജാക്സന്റെ ജീവചരിത്ത്രില് ജാക്സനായി എത്തുന്നത് അനന്തരവന് തന്നെ!
മൈക്കല്‍ ജാക്സന്റെ ജീവചരിത്ത്രില് ജാക്സനായി എത്തുന്നത് അനന്തരവന് തന്നെ!
Published on

പോപ്പ് സംഗീത ഇതിഹാസം മൈക്കല്‍ ജാക്സന്റെ ജീവചരിത്രം പ്രമേയമാകുന്ന ചിത്രത്തില്‍ ജാക്സനെ അവതരിപ്പിക്കാന്‍ അനന്തരവന്. ജാക്സന്റെ സഹോദരന് ജെര്മൈന് ജാക്സന്റെ മകന് ജാഫര്‍ ജാക്സന് ആണ് മൈക്കല്‍ ജാക്സനായി വേഷമിടുക.
അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘മൈക്കല്‍’ എന്നാണ് പേര്. ഓസ്കര് ചിത്രം ‘ബൊഹിമിയന്‍ റാപ്സൊഡി’ നിര്‍മ്മിച്ച ഗ്രഹാം കിങ് ആണ് ‘മൈക്കലി’ന്റെയും നിര്‍മ്മാതാവ്.
ലോകം മുഴുവന്‍ തേടിയ ശേഷമാണ് ജാക്സന് ആകാന്‍ ജാഫറിനെ കണ്ടെത്തിയതെന്ന് ഗ്രഹാം കിങ് പ്രതികരിച്ചു. ഗ്ലാഡിയേറ്റര്‍, ദി ഏവിയേറ്റര്‍ തുടങ്ങിയവ എഴുതിയ ജോണ്‍ ലോഗെന് ആണ് ജാക്സന്റെ തിരക്കഥയ്ക്ക് പിന്നില്‍.
ജാക്സനെപ്പോലെ സ്വന്തം സംഗീതപാത തിരഞ്ഞെടുത്ത ജാഫര്‍ 2019ലാണ് ആദ്യ ആല്‍ബമായ ‘ഗോട്ട് മി സിങ്ങിങ്’ പുറത്തിറക്കിയത്. ജാക്സന് സഹോദരന്മാരില് ഏറ്റവും പ്രശസ്തനായിരുന്ന മൈക്കല്‍ ജാക്സനെ, ‘ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി’ എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അടയാളപ്പെടുത്തുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....