
News
അജിത് ചിത്രം തന്റെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കി വിഘ്നേശ് ശിവന്
അജിത് ചിത്രം തന്റെ ട്വിറ്ററില്‍ നിന്ന് ഒഴിവാക്കി വിഘ്നേശ് ശിവന്
Published on

നിരവധി ആരാധകുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത്. അതുകൊണ്ടുതന്നെ വിഘ്നേശ് ശിവന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ അജിത്ത് നായകനായിട്ടുള്ള ‘എകെ 62’ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. എന്നാല്‍ വിഘ്!നേശ് ശിവനായിരിക്കില്ല അജിത്ത് ചിത്രം സംവിധാനം ചെയ്യുന്നത് എന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്.
എന്തായാലും അജിത്തിന്റെ അറുപത്തിരണ്ടാം ചിത്രം സംവിധാനം ചെയ്യുക വിഘ്നേശ് ശിവനായിരിക്കില്ല എന്ന് വ്യക്തമായിരിക്കുകയാണ്. വിഘ്നേശ് ശിവന് അജിത്ത് ചിത്രം തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ഒഴിവാക്കിയതോടെയാണ് ഇക്കാര്യം ഉറപ്പായത്. എന്തുകൊണ്ടാണ് വിഘ്!നേശ് ശിവന് അജിത്ത് ചിത്രത്തില്‍ നിന്ന് മാറിയതെന്ന് വ്യക്തമല്ല. അറ്റ്!ലി അജിത്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യും എന്ന് വാര്‍ത്തകളുണ്ട്.
അജിത്ത് നായകനായി ഏറ്റവും പ്രദര്‍ശനത്തിനെത്തിയ ചിത്രം ‘തുനിവാ’ണ്. അജിത്തിന്റെ ‘തുനിവി’ന്റെ സ്!ട്രീമിംഗ് നെറ്റ്!ഫ്ലിക്സിലാണ്. ചിത്രം ഫെബ്രുവരി എട്ടിനാണ് സ്!ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ മഞ്!ജു വാര്യര്‍ നായികയായ ‘തുനിവ്’ സംവിധാനം ചെയ്!തത് എച്ച് വിനോദാണ്.
അജിത്ത് നായകനായി അഭിനയിക്കുന്ന ഒട്ടേറെ ചിത്രങ്ങളെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകന് ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
‘കുരുതി ആട്ട’ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്!കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. ‘തോട്ടക്കള്‍’ ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ ‘കുരുതി ആട്ടം’ ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറന്‍സുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...