
Hollywood
ഓസ്കാര്‍ വേദിയില്‍ വെച്ച് കരണത്തടിച്ച സംഭവം; വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്
ഓസ്കാര്‍ വേദിയില്‍ വെച്ച് കരണത്തടിച്ച സംഭവം; വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് സെറീന വില്യംസ്

കഴിഞ്ഞ വര്‍ഷം ഓസ്കാര്‍ വേദിയില്‍ ക്രിസ് റോക്കിനെ തല്ലിയ സംബഴത്തില്‍ ഹോളിവുഡ് താരം വില്‍ സ്മിത്തിന് മാപ്പ് നല്‍കണമെന്ന് ടെന്നീസ് താരം സെറീന വില്യംസ്. കഴിഞ്ഞ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് വേദിയില്‍ ഭാര്യ ജെയ്ഡ സ്മിത്തിനെ കുറിച്ച് തമാശ പറഞ്ഞതിന് താരം ഹാസ്യനടന് ക്രിസ് റോക്കിനെ അടിച്ച സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയായിരുന്നു സെറീന.
ഭാര്യ ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. വേദിയിലേക്ക് നടന്നു ചെന്ന് വില്‍ സ്മിത്ത് ക്രിസിനെ തല്ലുകയായിരുന്നു. വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ് ജെയ്ഡ. തലമുടി കൊഴിഞ്ഞു പോവുന്ന ഒരുതരം അവസ്ഥയാണിത്.
തന്റെ തെറ്റിനു പ്രായശ്ചിത്തം ചെയ്യാനുള്ള അവസരം നടന് നല്കണമെന്നതില് താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സെറീന വ്യക്തമാക്കി. നാമെല്ലാവരും അപൂര്‍ണ്ണരാണ്, നാമെല്ലാവരും മനുഷ്യരാണ്, നമുക്ക് പരസ്പരം ദയ കാണിക്കാം എന്നും സെറീന പറഞ്ഞു.
സ്പോര്‍ട്സ് ലോകത്തിന്റെ നെറുകയില്‍ എത്തിയ സെറീന ഓസ്കാര്‍ വിജയത്തെയും ഞെട്ടിക്കുന്ന സംഭവത്തിന് ശേഷം നേരിട്ട് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡ് നേടിയ സമ്മര്‍ ഓഫ് സോളിനെയും ആ അടി എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കി.
ഇതൊരു അവിശ്വസനീയമായ ചിത്രമാണെന്ന് ഞാന്‍ കരുതി, അതിനുശേഷം ക്വസ്റ്റ്ലോവിനൊപ്പം അവിശ്വസനീയമായ ഒരു സിനിമ ഉണ്ടെന്ന് എനിക്ക് തോന്നുന്നു.സെറീന പറഞ്ഞു. അടിയുടെ ഫലമായി സ്മിത്തിനെ പത്ത് വര്‍ഷത്തേക്ക് ഓസ്കാറില്‍ നിന്ന് വിലക്കിയിരുന്നു.
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് ഹോളിവുഡ് താരം അൽ പാച്ചിനോ. തിങ്കളാഴ്ചയായിരുന്നു വത്തിക്കാനിലെത്തി കൂടിക്കാഴ്ച നടത്തിയത്. പോപ്പ് ലിയോ പതിനാലാമനെ സന്ദർശിക്കുന്ന...
ഹോളിവുഡിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സിനിമ അണിയറിയിൽ ഒരുങ്ങുന്നതായി വിവരം. 1 ബില്യൺ യുഎസ് ഡോളർ അതായത്, ഏകദേശം 8581 കോടി...
ഗാസയില്‍ ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരേ കാനില്‍ നിലപാട് വ്യക്തമാക്കി ജൂലിയന്‍ അസാഞ്ജ്. വിക്കിലീക്സ് സ്ഥാപകന്‍ ആണ് ജൂലിയന്‍ അസാഞ്ജ്. തന്നെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്ശനത്തിനെത്തിയ...
പ്രശസ്ത പോപ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ ആഡംബര വസതിയ്ക്ക് സമീപം മനുഷ്യശരീര ഭാഗങ്ങൾ കണ്ടെത്തി. അമേരിക്കൻ സംസ്ഥാനമായ റോഡ് ഐലൻഡിലെ താരത്തിന്റെ...