general
പരിയേറും പെരുമാള്‍ നടന്‍ നെല്ലൈ തങ്കരാജ് അന്തരിച്ചു
പരിയേറും പെരുമാള്‍ നടന്‍ നെല്ലൈ തങ്കരാജ് അന്തരിച്ചു
ഇന്ത്യന്‍ സാമൂഹിക പരിസരങ്ങളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ജാതി വ്യവസ്ഥയെയും ദുരഭിമാന കൊലയേയുമൊക്കെ പ്രമേയമാക്കിയ ചിത്രം പരിയേറും പെരുമാളിലെ നടന്‍ നെല്ലൈ തങ്കരാജ് അന്തരിച്ചു. പ്രേക്ഷകര്‍ കൈയ്യടിച്ച പ്രകടനമായിരുന്നു തങ്കരാജിന്റേത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അന്ത്യം.
ഉപജീവനം നടത്താന്‍ തെരുവില്‍ സ്ത്രീ വേഷത്തില്‍ ആടുന്ന, നായകന്റെ അച്ഛന്‍ കഥാപാത്രമായിരുന്നു തങ്കരാജിന്റേത്. ചിത്രത്തിലെ നടന്റെ ശാരീരിക ചലനങ്ങളും സംഭാഷണങ്ങളും കഥാപാത്രത്തിന്റെ നട്ടെല്ലായിരുന്നു.
മറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടില്ല. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ തിയേറ്ററിന് പുറത്തും പ്രേക്ഷകരെ അസ്വസ്തമാക്കുന്ന അനുഭവമായിരുന്നു. സംവിധായകന്‍ പാ രഞ്ജിത്ത് ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയാണ്.
തിരുന്നല്‍വേലി ജില്ലയിലെ പാളയങ്കോട്ടൈ ആണ് തങ്കരാജിന്റെ ജന്മസ്ഥലം. വൈദ്യുതിയില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് പരിയേറും പെരുമാളിന് ശേഷം സര്‍ക്കാര്‍ വീട് വച്ച് നല്‍കിയിരുന്നു.
