
News
നടിയെ ആക്രമിച്ച കേസിൽ അടിച്ചിട്ട കോടതിയിലെ നടപടികൾ പരസ്യപ്പെടുത്തി അഭിഭാഷകൻ; കേസ് എടുക്കണമെന്ന് ആവശ്യം
നടിയെ ആക്രമിച്ച കേസിൽ അടിച്ചിട്ട കോടതിയിലെ നടപടികൾ പരസ്യപ്പെടുത്തി അഭിഭാഷകൻ; കേസ് എടുക്കണമെന്ന് ആവശ്യം

നടിയെ ആക്രമിച്ച കേസിൽ അടിച്ചിട്ട കോടതിയിലെ നടപടികൾ പരസ്യപ്പെടുത്തിയ അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവിശ്യം. ദിലീപ് വാദിയായ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കോടതി നടപടി പരസ്യപ്പെടുത്തിയത്.
സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാ അതിക്രമ കേസുകൾ അടച്ചിട്ട കോടതിയിൽ വിചാരണ നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
കേസിൽ ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്ത നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെകടർക്ക് സമൻസയച്ചിട്ടും വിചാരണക്ക് ഹാജരായില്ല. തുടർന്ന് ആണ് എസ്എച്ച്ഒക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. എസ്എച്ച്ഒ യെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കേസിൽ വാദം തുടരുകയാണെന്നും ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നുണ്ട്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സാക്ഷി ബാലചന്ദ്ര കുമാറിനേയും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസിൽ ഹാജരാകുന്നില്ല ; നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്റ്റർക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് വിചാരണ നടത്തുന്ന എറണാകുളം സെഷൻസ് കോടതി. നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ FIR രജിസ്റ്റർ ചെയ്ത നെടുമ്പാശേരി സർക്കിൾ ഇൻസ്പെക്റ്റർ (SHO) ആവർത്തിച്ച് സമൻസ് അയച്ചിട്ടും വിചാരണക്ക് ഹാജരാകാത്തത്തിനെ തുടർന്നാണ് ജനുവരി 31നു SHO ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
വാറണ്ട് നടപ്പിലാക്കി SHO യെ ഹാജരാക്കാൻ എറണാകുളം റൂറൽ പോലീസ് മേധാവിക്ക് കോടതി നിർദേശം നൽകി
അതേസമയം ദിലീപിനെതിരായ നടി ആക്രമിക്കപ്പെട്ട കേസിൽ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞെങ്കിലും ഇപ്പോഴും വാദം തുടരുന്നു..03.02.23 നു വീണ്ടും വാദം തുടരും.
പ്രധാന പ്രോസിക്കൂഷ്യൻ സാക്ഷിയായ ബാലചന്ദ്രകുമാറും, നെടുമ്പാശേരി SHO ക്കുമൊന്നും ഒരു ശുഷ്ക്കാന്തി ഇല്ലാതെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കേണ്ടി വരുന്നത് അതിജീവിതയോടുള്ള വെല്ലുവിളി അല്ലേ എന്ന് ചോദിക്കാൻ ചാനൽ ജഡ്ജിമാരെയും, നീതി സിമ്മങ്ങളായ ഡബ്ബിങ് ലക്ഷ്മിമാരെയൊന്നും കാണുന്നില്ലല്ലോ സക്കീർഭായീ..
അഡ്വ ശ്രീജിത്ത് പെരുമന
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....
കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടത്താനിരുന്ന സംഗീതനിശ റദ്ദാക്കി റാപ്പർ വേടൻ. സംഗീതനിശയ്ക്കായി എൽഇഡി ഡിസ്പ്ലേവാൾ ക്രമീകരിക്കുന്നതിനിടെ ടെക്നീഷ്യൻ മരിച്ചതിന് പിന്നാലെയാണ് വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...