Bollywood
തന്റെ വിവാഹബന്ധം അപകടത്തില്‍…നടുറോഡില്‍ തലയില്‍ കയ്യും വെച്ച് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
തന്റെ വിവാഹബന്ധം അപകടത്തില്‍…നടുറോഡില്‍ തലയില്‍ കയ്യും വെച്ച് പൊട്ടിക്കരഞ്ഞ് നടി രാഖി സാവന്ത്
ഇടയ്ക്കിടെ വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയിലൂടെ താരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ വിവാഹബന്ധം അപകടത്തിലാണ് എന്നുപറഞ്ഞ് പൊട്ടിക്കരയുന്ന വീഡിയോ രാഖി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
മുംബൈ അന്ധേരിയില്‍ നടുറോഡില്‍ വെച്ചാണ് ഈ വീഡിയോ പകര്‍ത്തിയതെന്നാണ് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്റെ വിവാഹജീവിതം അപകടത്തിലാണ്. വിവാഹം എന്നത് തമാശയല്ല. എന്റെ വിവാഹജീവിതത്തില്‍ ഇടപെട്ടിട്ട് ആര്‍ക്ക് എന്ത് കിട്ടാനാണ്. അവര്‍ വീഡിയോയില്‍ ചോദിക്കുന്നു.
അതേസമയം എന്താണ് തന്റെ പ്രശ്‌നമെന്ന് രാഖി സാവന്ത് പറയുന്നില്ല. നടിയുടേത് നാടകമാണെന്നാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. ഇതുപോലുള്ള അമിതാഭിനയം നിര്‍ത്തണമെന്നും പ്രേക്ഷകരെ വെച്ച് കളിക്കരുതെന്നുമാണ് വന്നിരിക്കുന്ന പ്രതികരണങ്ങള്‍.
2022ല്‍ താനും ആദില്‍ ഖാനും വിവാഹിതരായെന്ന് ഈയിടെയാണ് രാഖി സാവന്ത് വെളിപ്പെടുത്തിയത്. താനുമായുള്ള വിവാഹത്തേക്കുറിച്ച് പുറംലോകമറിഞ്ഞാല്‍ സഹോദരിയുടെ വിവാഹം നടക്കില്ലെന്ന് ആദില്‍ പറഞ്ഞതിനാലാണ് പറയാതിരുന്നതെന്ന് രാഖി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അടുത്തിടെയായിരുന്നു നടിയുടെ അമ്മ അന്തരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാഖിയുടെ സുഹൃത്തുക്കളാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതോടെ സ്ഥിതി അതീവ ഗുരുതരമാകുകയായിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു അമ്മയുടെ രോഗാവസ്ഥയെ കുറിച്ച് രാഖി വെളിപ്പെടുത്തിയത്. ബിഗ് ബോസില്‍ രാഖി മത്സരിക്കുന്ന സമയത്താണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടന്‍ സല്‍മാന്‍ ഖാനാണ് ജയയുടെ അടിയന്തര ശസ്ത്രക്രിയക്ക് വേണ്ട പണം നല്‍കിയത്. തുടര്‍ന്ന് രാഖി സല്‍മാനോട് പരസ്യമായി നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.
