Connect with us

4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്; ആനക്കൊമ്പ് കേസിനെ കുറിച്ച് കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന

Actor

4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്; ആനക്കൊമ്പ് കേസിനെ കുറിച്ച് കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന

4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണ്; ആനക്കൊമ്പ് കേസിനെ കുറിച്ച് കുറിപ്പുമായി അഡ്വ. ശ്രീജിത്ത് പെരുമന

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിധി പറയാന്‍ മാറ്റിയിരിക്കുകയാണ് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് വിധി പറയാന്‍ മാറ്റിയിരിക്കുന്നത്. കേസില്‍ പത്ത് ദിവസത്തിനുള്ളില്‍ വിധി പറയും. ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ വിശദമായ കുറിപ്പുമായി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. എഫ് ഐ ഐര്‍ രജിസ്റ്റര്‍ ചെയ്ത് 4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുകയാണെന്ന് ശ്രീജിത്ത് പെരുമന കുറിച്ചു.’ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ നടന്നത് സമ്പൂര്‍ണ്ണ അട്ടിമറിയോ’, എന്ന വരികളോടെയാണ് ശ്രീജിത്തിന്റെ കുറിപ്പ് ഇങ്ങനെ

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ നടന്നത് സമ്പൂര്‍ണ്ണ അട്ടിമറിയോ ?സാധാരണക്കാരെ ഞെട്ടിക്കുന്ന വിവരങ്ങള്‍
കേന്ദ്ര, സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കൂട്ടുനിന്നപ്പോള്‍ കോടതി പോലും കേസ് പരിഗണിക്കാതെ മോഹന്‍ലാലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചോ?

7 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികളെ സംരക്ഷിക്കുന്നതാര് ?എകഞ രജിസ്റ്റര്‍ ചെയ്ത് 50 മാസങ്ങള്‍ അഥവാ 4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി വിലസുന്നു..

മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് റദ്ദാക്കാണമെന്ന സര്‍ക്കാര്‍ മോഹന്‍ലാല്‍ കേസില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയ സാഹചര്യത്തില്‍ മോഹന്‍ലാലിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം..’മോഹന്‍ലാലിന് കിട്ടുന്ന ഇളവ് സാധാരണക്കാരന് കിട്ടുമോ’ എന്നും ‘നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ‘,’ മോഹന്‍ലാലിന്റെ സ്ഥാനത്ത് സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആകുമായിരുന്നുവെന്നും’ ബഹു കേരള ഹൈക്കോടതിക്ക് പോലും വക്കാല്‍ പറയേണ്ടിവന്ന അതീവ ഗുരുതര സാഹചര്യം എങ്ങനെയുണ്ടായി ?

1 . എന്താണ് ആനക്കൊമ്പ് കേസ് ?

22.07.2011 ന് ആദായനികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ എറണാകുളത്തുള്ള വസതിയില്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ കൈവശം വെച്ചതായി കണ്ടെത്തി. ആദായനികുതി വകുപ്പിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കോടനാട് എന്നിവരടങ്ങിയ സംഘം പ്രതിയുടെ വീട്ടില്‍ പരിശോധന നടത്തി. 21.12.2011 ന് വൈകുന്നേരം 4.00 മണിയോടെ കൊച്ചിയിലെ പ്രതിയുടെ വസതിയില്‍ നിന്ന് റോസ് വുഡ് കൊണ്ട് നിര്‍മ്മിച്ച സ്റ്റാന്‍ഡില്‍ ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ണാടിയുടെ ഇരുവശത്തും ഉറപ്പിച്ച രണ്ട് അനകൊമ്പുകളും കണ്ടെത്തി.

പിടിച്ചെടുക്കുന്ന സമയത്ത്, കുറ്റാരോപിതനായ മോഹന്‍ലാലിന്റെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നതിന് 1972 ലെ വന്യജീവി (സംരക്ഷണ) നിയമം അനുസരിച്ച് നിയമപരമായ ഉടമസ്ഥ സര്‍ട്ടിഫിക്കറ്റോ, മറ്റെന്തെങ്കിലും രേഖകളോ ഇല്ലായിരുന്നു. തല്‍ഫലമായി, ഒ.ആര്‍. 14/2012 നമ്പര്‍ എകഞ കോടനാട് റെയിഞ്ചിലെ മേക്കപ്പാല ഫോറസ്റ്റ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.

  1. പിടിച്ചെടുത്ത 4 അനധികൃത ആനക്കൊമ്പുകള്‍ സീസര്‍ മഹസര്‍ എഴുതി കണ്ടുകെട്ടിയോ ?

അവിടെയാണ് ആദ്യത്തെ ഉഡായിപ്പ് ആരംഭിക്കുന്നത്. വന്യജീവി സംരക്ഷണ നിയമം 1972 ലെ വകുപ്പ് 58എ പ്രകാരം കണ്ടെടുത്ത അനധികൃത ആനക്കൊമ്പുകള്‍ കണ്ടുകെട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും പിന്നീട് മജിസ്‌ട്രെറ്റിന്റെ മുന്‍പാകെയും ഹാജരാക്കണം. എന്നാല്‍ ഫോറസ്റ്റ് റെയ്ഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മേല്‍പ്പറഞ്ഞ കൊമ്പുകള്‍ പിടിച്ചെടുത്ത ശേഷം അത് നിയമവിരുദ്ധമായി സൂക്ഷിച്ചതാണ് എന്ന് തിരിച്ചറിഞ്ഞിട്ടും വിശാല മനസ്‌ക്കാരായ ഫോറസ്റ്റ് ഓഫീസര്‍മാര്‍ മോഹന്‍ലാലിന്റെ പ്രതിനിധിയായ, വീട്ടിലെ കാര്യസ്ഥന്‍ എം.ജെ.ആന്റണിക്ക് ബോണ്ടില്‍ വിട്ടുകൊടുത്തു.

മേല്‍പ്പറഞ്ഞ പ്രവൃത്തി വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 50(4അ), 50(4) എന്നിവക്ക് വിരുദ്ധവും നിയമവിരുദ്ധവുമാണ്. അതായത് കട്ട മുതല്‍ കള്ളന്റെ ബന്ധുക്കളെയോ, വേണ്ടപ്പെട്ടവരെയോ ഏല്‍പ്പിക്കുന്നു എന്ന് ചുരുക്കം അഥവാ കുത്തി കൊല്ലാന്‍ ഉപയോഗിച്ച കത്തി കൊലപാതകിക്ക് തിരികെ കൊടുക്കുന്ന ലൈന്‍.

(റെയ്ഡില്‍ പിടിച്ചെടുത്ത ആനകൊമ്പുകള്‍ അപ്പോള്‍ തന്നെ ഒന്നാം പ്രതി മോഹന്‍ലാലിന് തിരികെ നല്‍കി എന്നും, അത് മോഹന്‍ലാലിന്റെ വീട്ടിലെ കാര്യസ്ഥന്‍ ഏറ്റുവാങ്ങി എന്നുമുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇതോടൊപ്പം )

  1. കേസില്‍ എത്ര പ്രതികളുണ്ട്?

4ആകെ 4 പ്രതികള്‍. ഒന്നാം പ്രതി മോഹന്‍ലാല്‍ ഉള്‍പ്പെടെ തൃശൂര്‍ ഒല്ലൂര്‍ ഹില്‍ ഗാര്‍ഡന്‍സില്‍ പി.എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ എരൂര്‍ നയനം വീട്ടില്‍ കെ.കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് രണ്ട് മുതല്‍ നാല് വരെ പ്രതികള്‍.

  1. പ്രതികള്‍ക്കെതിരെയുള്ള കേസ് എന്തായിരുന്നു?

1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന് കീഴിലുള്ള
വകുപ്പ് 39: വന്യമൃഗങ്ങള്‍, മൃഗങ്ങള്‍, ഇറക്കുമതി ചെയ്ത ആനക്കൊമ്പ് മുതലായവ സംസ്ഥാനത്തിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും സ്വത്തായി കണക്കാക്കുന്നു

വകുപ്പ് 40: ഷെഡ്യൂള്‍ ക അല്ലെങ്കില്‍ ഷെഡ്യൂള്‍ കക ന്റെ ഭാഗം കക ല്‍ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും ബന്ദിയാക്കപ്പെട്ട മൃഗത്തിന്റെ നിയന്ത്രണം, കസ്റ്റഡി അല്ലെങ്കില്‍ കൈവശം വയ്ക്കുന്നത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോടോ അംഗീകൃത ഉദ്യോഗസ്ഥനോടോ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 49ആ: ഷെഡ്യൂള്‍ ചെയ്ത മൃഗങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ട്രോഫികള്‍, മൃഗങ്ങളുടെ ലേഖനങ്ങള്‍ മുതലായവയുടെ ഇടപാടുകള്‍ നിരോധിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 52: നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നടത്തുന്ന ശ്രമങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും വേണ്ടി വ്യവസ്ഥ ചെയ്യുന്നു.

വകുപ്പ് 57: കുറ്റാരോപിതന്റെ മേല്‍ കള്ളം പറയാനുള്ള തെളിവിന്റെ ഭാരം അനുമാനിക്കുന്നു
സെക്ഷന്‍ 51 അനുസരിച്ച്, ആനകള്‍ ഷെഡ്യൂള്‍ ക മൃഗങ്ങളായതിനാല്‍, ആനക്കൊമ്പ് വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും പരമാവധി നിയമ പരിരക്ഷ ലഭിക്കുന്നതിനാല്‍ പ്രസ്തുത കുറ്റങ്ങള്‍ക്ക് 7 വര്‍ഷം വരെ തടവ് ലഭിക്കും.

പ്രതികളെ അറസ്റ്റ് ചെയ്‌തോ ? അവര്‍ ജാമ്യത്തിലാണോ? മുന്‍കൂര്‍ ജാമ്യം ലഭിച്ചോ ?

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ് എന്ന് മൗലികവകാശമായി എഴുതിവെക്കപ്പെട്ട ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ നല്ല നടപ്പ് ഉഡായിപ്പ് ഇവിടെ കാണാം.

7 വര്‍ഷം തടവ് കിട്ടാവുന്ന കുറ്റകൃത്യത്തില്‍ ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യുകയോ, ജാമ്യം എടുക്കുകയോ ചെയ്യാതെ, വിചാരണ നടത്താതെ ഇപ്പോഴും പ്രതികള്‍ ഉന്നതരായി ജീവിക്കുന്നു. എകഞ രജിസ്റ്റര്‍ ചെയ്ത് 50 മാസങ്ങള്‍ അഥവാ 4 വര്‍ഷവും 2 മാസവും ജാമ്യമോ, മുന്‍കൂര്‍ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹന്‍ലാല്‍ എന്ന പ്രതി നമുക്കിടയില്‍ സൂപ്പര്‍ സ്റ്റാറായി ജീവിക്കുന്നു. ഒരു പ്രതി മരണപ്പെടുന്നു. ജൂണ്‍ 12, 2012 ന് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രറ്റ് കോടതി മൂന്നില്‍ ഫോറസ്റ്റ് ഒക്കറന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഒരു തുടര്‍ നടപടികളും ഉണ്ടായില്ല.

ആര്‍ക്കാണ് ആനകൊമ്പുകള്‍ കൈവശം വെക്കാന്‍ അനുമതിയുള്ളത് ? ആനകൊമ്പുകള്‍ ഉള്‍പ്പെടെയുള്ള സംരക്ഷിത മൃഗങ്ങളുടെ ട്രോഫികളും, മറ്റും ആരുടെ ഉടമസ്ഥതയിലാണ് ?

1961 ലെ കേരള ഫോറസ്റ്റ് ആക്റ്റ് വകുപ്പ് 69 പ്രകാരം ആനക്കൊമ്പുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉടമസ്ഥതയില്‍ വരുന്ന വസ്തുവാണ്. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 39(3) പ്രകാരം സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുഭവിക്കുന്ന ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമാണ് ഒരു സ്വകാര്യ വ്യക്തിക്ക് ആനക്കൊമ്പ് കൈവശം വെക്കാന്‍ അനുമതിയുള്ളത്.
എന്നാല്‍ നിയമ പ്രകാരം ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് അവരുടെ രക്ത ബന്ധുക്കള്‍ക്ക് മാത്രമേ അത് കൈമാറാന്‍ പോലും അനുമതിയുള്ളു. മറ്റൊരാള്‍ക്ക് സമ്മാനമായി പോലും കൊടുക്കാന്‍ പാടില്ല.

  1. മോഹന്‍ലാലിന്റെ കൈവശം എങ്ങനെയാണു ആനകൊമ്പുകള്‍ എത്തിച്ചേര്‍ന്നത്?

ആനക്കൊമ്പ് മോഹന്‍ലാലിന് പാരമ്പരാഗതമായി കിട്ടിയതാണെന്നതാണ് വാദം എന്നാല്‍ അദ്ദേഹത്തിന്റെ വാദം.

  1. മോഹന്‍ലാലിന് പറമ്പരാഗതമായി ലഭിച്ചതാണോ ആനകൊമ്പുകള്‍ ?

അല്ല.
‘തന്റെ വീടുപൊളിക്കുമ്പോള്‍ ആനകൊമ്പ് പിടിപ്പിച്ച ഡ്രസ്സിങ് മേശ മോഹന്‍ലാലിന്റെ വീട്ടില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ നല്കിയതാണെന്ന്. യഥാര്‍ത്ഥ ഉടമയെന്നു പറയപ്പെടുന്ന തൃപ്പൂണിത്തറ കൃഷണ കുമാറിന്റെ കത്ത് ഈ പോസ്റ്റിനോടൊപ്പം )
1983 ല്‍ ചെന്നൈയില്‍ വെച്ച് നളിനി എന്നൊരു സ്ത്രീയുടെ കയ്യില്‍ നിന്നും 60000 രൂപയ്ക്ക് താന്‍ വാങ്ങിയതാണ് ഈ ആനക്കൊമ്പുകള്‍ എന്നും നളിനിയുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പിതാവ് കൊച്ചീ മഹാരാജാവായിരുന്നു എന്നും യഥാര്‍ത്ഥ ഉടമ എന്നുപറയുന്ന രണ്ടാം പ്രതി കൃഷ്ണകുമാര്‍ പറയുന്നു.

  1. സൂക്ഷിക്കാന്‍ ഏല്പിച്ച ആനക്കൊമ്പ് എങ്ങനെ നിയമവിരുദ്ധമാകും?

രണ്ടാം പ്രതി കൃഷ്ണ കുമാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കത്തില്‍ അദ്ദേഹം ഒരു സ്ത്രീയില്‍ നിന്നും പണം നല്‍കിയാണ് അനാകൊമ്പുകള്‍ മേടിച്ചത് എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ പണം കൊടുത്ത് മേടിച്ചതിലൂടെ കൃഷ്ണകുമാറും അത് പണം കൊടുത്തോ കൊടുക്കാതെയോ കൈപറ്റി സൂക്ഷിച്ച മോഹന്‍ലാലും കൈമാറ്റം ചെയ്ത സ്ത്രീയും വന്യജീവി സംരക്ഷണ നിയമം വകുപ്പ് 51,58 ഥ, 39(3) വകുപ്പുകള്‍ പ്രകാരവും 57 വകുപ്പ് പ്രകാരവും ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിട്ടുള്ളത്.

2005 മുതല്‍ ആനക്കൊമ്പുകള്‍ മോഹന്‍ലാലിനെ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ടുണ്ടെന്നുള്ള കൃഷ്ണകുമാറിന്റെ മൊഴിയും 04092011 മുതല്‍ കൈവശത്തിനായി രേഖമൂലം കൈമാറി എന്ന കത്തും പ്രകാരം പ്രതികള്‍ അനധികൃതമായാണ് ആഭാക്കൊമ്പുകള്‍ സൂക്ഷിക്കുകയും കൈമാറ്റം നടത്തുകയും ചെയ്തത് എന്ന് വ്യക്തമാണ്. കൂടാതെ തിരുവനന്തപുരത്ത് നിന്നും വീട് മാറുമ്പോള്‍ ഈ ആനക്കൊമ്പുകള്‍ കൊച്ചിയിലേക്ക് ട്രാന്‍സ്‌പോര്‍ട് ചെയ്തത് വൈല്‍ഡ് ലൈഫ് വാര്‍ഡനെയോ അധികൃതരെയോ അറിയിക്കാതെ അനുമതിയില്ലാതെയാണ് എന്നതും വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്.

ഇക്വാലിറ്റി ബിഫോര്‍ ലോ എല് ഈക്വല്‍ പ്രൊട്ടക്ഷന്‍ ഓഫ് ലോ എന്ന തുല്യ നീതിയില്‍ വിശ്വസിക്കുന്ന രാജ്യത്തെ ജുഡീഷ്യല്‍ സ്ഥാപനങ്ങളും ഈ വേര്തിരിവിന് മറുപടി പറഞ്ഞെ മതിയാകൂ.

വാല്‍ : തികച്ചും അനാശാസ്യകരമായ ഒരു ഗുരുതര നിയമലംഘനം ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. മോഹന്‍ലാലെന്ന് നടനുമായോ അദ്ദേഹത്തിന്റെ അഭിനയജീവിതവുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല.

More in Actor

Trending

Recent

To Top