
News
ലിജോയുടെ മലൈകോട്ടൈ വാലിഭനിലേയ്ക്ക് ക്ഷണിച്ചിരുന്നു…, പക്ഷേ!!!; ഋഷഭ് ഷെട്ടി പറയുന്നു
ലിജോയുടെ മലൈകോട്ടൈ വാലിഭനിലേയ്ക്ക് ക്ഷണിച്ചിരുന്നു…, പക്ഷേ!!!; ഋഷഭ് ഷെട്ടി പറയുന്നു

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം മലൈകോട്ടൈ വാലിഭനില്‍ ഋഷഭ് ഷെട്ടി അഭിനയിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. കേരളത്തിലും ഈ വാര്‍ത്ത സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഋഷഭ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. തന്നെ ലിജോയുടെ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി ക്ഷണിച്ചിരുന്നു. എന്നാല്‍ മറ്റൊരു കന്നഡ ചിത്രത്തില്‍ അഭിനയിക്കാനുള്ളതിനാല്‍ ഈ ഓഫര്‍ നിരസിക്കേണ്ടി വന്നെന്ന് ഒരു മാധ്യമത്തോട് അദ്ദേഹം വിശദീകരിച്ചു.
ഋഷഭ് ഷെട്ടിയില്ലെങ്കിലും മലൈകോട്ടൈ വാലിഭനില്‍ കന്നഡ സിനിമാ ലോകത്ത് നിന്ന് മറ്റ് ചിലരുണ്ട്. കാന്താരയുടെ സ്റ്റണ്ട് മാസ്റ്റര്‍ വിക്രം മോര്, കന്നഡ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിഷ് സെയ്ട്ട് എന്നിവരാണ് ചിത്രത്തിലുള്ളത്.
100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും. 1015 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ജനുവരി 18നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...