Connect with us

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ വൈറൽ

Bollywood

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ വൈറൽ

സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വീഡിയോ വൈറൽ

രണ്‍ബീര്‍ കപൂറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്‍റെ മൊബൈല്‍ ഫോൺ വാങ്ങി വലിച്ചെറിയുന്ന രൺബീർ കപൂറിന്‍റെ വീഡിയോയാണ് വൈറലാകുന്നത്. കൈയിൽ മൊബൈൽ ഫോണുമായി നിൽക്കുന്ന യുവ വീഡിയോ ആരംഭിക്കുമ്പോള്‍ ആരാധകനൊപ്പം ചിരിച്ചുകൊണ്ടാണ് രണ്‍ബീര്‍ നില്‍ക്കുന്നത്.

ആരാധകന് വേണ്ടി സെല്‍ഫിക്കായി രണ്‍ബീര്‍ പോസ് ചെയ്യുന്നു. എന്നാല്‍ സെൽഫി ക്ലിക്കുചെയ്യാൻ ആരാധകന്‍ പലതവണ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. പക്ഷേ സെല്‍ഫി എടുക്കാന്‍ അയാള്‍ക്ക് അതിന് സാധിക്കുന്നില്ല. ഇതോടെ രോഷാകുലനായ രൺബീർ കപൂര്‍ യുവ ആരാധകന്‍റെ കൈയ്യിലെ ചോദിച്ച് വാങ്ങി പിറകിലേക്ക് എറിയുന്നത് കാണാം. വീഡിയോയുടെ പാശ്ചാത്തലത്തില്‍ ആരാധകൻ നടനോട് സെല്‍ഫിക്ക് വേണ്ടി അഭ്യർത്ഥിക്കുന്നത് കേൾക്കാം.

നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. രണ്‍ബീര്‍ കപൂറിനെ തന്റെ അഹങ്കാരിയെന്ന് വിശേഷിപ്പിച്ച നെറ്റിസണ്‍സ് ഭാര്യയും ബോളിവുഡ് നടിയുമായ ആലിയ ഭട്ടിനോട് നടനെ ് ചില മര്യാദകള്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു.

ഈ വീഡിയോ വെറും അഭിനയമാണെന്നും ഇത് ഒരു ഒരു ഫോൺ ബ്രാൻഡിന്‍റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പറയുന്നത്.

. രശ്മിക മന്ദാന നായികയായി സന്ദീപ് വംഗ സംവിധാനം ചെയ്യുന്ന അനിമല്‍ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്. രണ്‍ബീറും ആലിയയും ബ്രഹ്‌മാസ്ത്ര 2 ന്റെ ഒരുക്കങ്ങള്‍ ആരംഭിക്കും, ഇത്തവണ ദീപിക പദുക്കോണും അവരോടൊപ്പം ചേരും.

More in Bollywood

Trending

Recent

To Top