
News
കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത
കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത
Published on

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനുമായ ദിലീപിന്റെ, ക്രിമിനല്‍ ല്വായര്‍ രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് നേരത്തെ ഉയര്‍ന്നത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ കൂറുമാറ്റാനും അഭിഭാഷകര്‍ കൂട്ടുനിന്നുവെന്നാണ് പ്രധാന ആരോപണം. അഭിഭാഷകര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം അതിജീവിതയായ നടിയോടൊപ്പം നില്ക്കുന്നവര് നിരന്തരം ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതുവരെ അതിന് തയ്യാറായിട്ടില്ല.
അഭിഭാഷകന് രാമന്‍പിള്ളയുടെ മൊഴിയെടുക്കാനായി പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വലിയ പ്രതിഷേധമായിരുന്നു അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്. പൊലീസ് അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യറാവാത്ത സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് അതിജീവതയുടെ നീക്കം. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള ഗുരുതരമായ കൃത്യങ്ങള്‍ നടത്തിയ അഭിഭാഷകരെ കേസില്‍ പ്രതി ചേര്‍ക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.
കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കമാണ് അതിജീവിത വീണ്ടും സജീവമാക്കുന്നത്. ഇവരെ പ്രതി ചേര്‍ക്കാന്‍ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയിരുന്നില്ല.
കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കുകയും പ്രധാന സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ െ്രെകംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നേരത്തെ ബാര്‍ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.
രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കര്‍ സായ് ശങ്കര്‍ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല മുംബൈയില്‍ സ്വകാര്യ ലാബില്‍ വിവരങ്ങള്‍ നീക്കം ചെയ്യാനായി കൊണ്ടുപോയ ദിലീപിന്റെ ഫോണുകള്‍ കൈപറ്റാന്‍ അഭിഭാഷകരാണ് പോയതെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റയൊക്കെ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു അധിക കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പിന്നീട് അഭിഭാഷകര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരുന്നില്ല.
രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ ഉപകരണം ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്തോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ നിലവില്‍ മാപ്പ് സാക്ഷിയാണ് സായ് ശങ്കര്‍.
കേസ് അട്ടിമറിക്കാന്‍ അഭിഭാഷകരുള്‍പ്പടെ ശ്രമിച്ചെന്ന് ആരോപിച്ച് ജിന്‍സണും രംഗത്തെത്തി. ചില ശബ്ദരേഖകളും അദ്ദേഹം പുറത്തുവിട്ടു. ഈ സാഹചര്യത്തില്‍ ഇവര്‍ രണ്ടുപേരുടേയും പുനഃര്‍ വിസ്താരം തിരിച്ചടിയാകുമോയെന്ന ആശങ്ക പ്രതിഭാഗത്തിനുണ്ട്. അതിനാലാണ് നേരത്തെ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ ഹര്‍ജി മാറ്റിയത് ദിലീപ് തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നത്.
കേസില്‍ പുതിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ അജകുമാറിനെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ദിലീപ് ഉയര്‍ത്തിയിരുന്നു. കേസിന്റെ തുടക്കം മുതല്‍ മാധ്യങ്ങളില്‍ ഉള്‍പ്പടെ ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് അജകുമാര്‍ എന്നതായിരുന്നു ദിലീപിന്റെ വാദം. അതോടൊപ്പം തന്നെ സമയബന്ധിതമായി കേസ് തീര്‍ക്കാന്‍ വിചാരണക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി ആവശ്യപ്പെട്ടത് പ്രകാരം വിചാരണ കോടതി കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയില്‍ അറിയിച്ചു. വളരെ വേഗത്തില്‍ തന്നെ വിചാരണ നടക്കുന്നുവെന്നാണ് വിചാരണ കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം തന്നെ സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ടും കോടതിയിലേക്ക് എത്തിയിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടും പരിഗണിച്ചാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി മാസത്തിലേക്ക് മാറ്റിയത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...